തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനായ ‘ജനനായകൻ’ അഡ്വാൻസ് ബുക്കിങ് കളക്ഷൻ 20 കോടി രൂപ പിന്നിട്ടു. മൂന്ന് ഭാഷകളിലായി ഇന്ത്യയിൽ ഇതുവരെ ഏഴുലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. റിലീസ് ചെയ്യാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് അഡ്വാൻസ് സെയിൽസിൽ ചിത്രം മികച്ച നേട്ടം കൈവരിക്കുന്നത്.
ബോക്സ് ഓഫീസ് ട്രാക്കറായ ‘സാക്നിൽക്കി’ന്റെ കണക്കുകൾ പ്രകാരം, ബ്ലോക്ക് ചെയ്ത സീറ്റുകൾ ഒഴിവാക്കിയാൽ 14 കോടി രൂപയിലധികം മൂല്യമുള്ള ടിക്കറ്റുകൾ ചിത്രം വിറ്റഴിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും തമിഴ് പതിപ്പിന്റേതാണ്.
തമിഴ്നാട്ടിൽനിന്ന് അഡ്വാൻസ് ബുക്കിങ്ങിലൂടെ 7.90 കോടി രൂപ സമാഹരിച്ചു. കർണാടകയിൽനിന്ന് 6.03 കോടി രൂപയും കേരളത്തിൽനിന്ന് 1.91 കോടി രൂപയും ചിത്രം നേടി.
നഗരങ്ങളുടെ കണക്കെടുത്താൽ 5.99 കോടി രൂപയോടെ ബെംഗളൂരുവാണ് മുന്നിൽ. ചെന്നൈയിൽ നിന്ന് 1.86 കോടി രൂപയും കോയമ്പത്തൂരിൽ നിന്ന് 90 ലക്ഷം രൂപയും ചിത്രം വാരി. ഹൈദരാബാദ്, മധുര, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലും തിയേറ്ററുകളിൽ മികച്ച അഡ്വാൻസ് ബുക്കിങ്ങാണ് രേഖപ്പെടുത്തുന്നത്.
“നീ തല്ലീട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം!” മകൾക്കൊപ്പം കൂറ്റൻ മതിലായി മഞ്ജു പിള്ള; വിമർശകർക്ക് ചുട്ട മറുപടിയുമായി അമ്മയും മകളും
വിജയ്യുടെ തൊട്ടുമുമ്പത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളായ ‘ലിയോ’, ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ഗോട്ട്)എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ അഡ്വാൻസ് ബുക്കിങ്ങിൽ ‘ജനനായകൻ’ നിലവിൽ അൽപ്പം പിന്നിലാണ്. ‘ഗോട്ട്’ റിലീസിന് മുൻപ് 29.83 കോടി രൂപ അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടി. ഒന്നാം ദിനം 126.32 കോടി രൂപയായിരുന്നു ആഗോളതലത്തിൽ ‘ഗോട്ടി’ന്റെ കളക്ഷൻ. ‘ലിയോ’ 46.36 കോടി രൂപയുടെ പ്രീ-സെയിൽസോടെ ഒന്നാം ദിനം 148.5 കോടി രൂപയും ആഗോളതലത്തിൽ നേടി.


പ്രമുഖ നടനും ഭാര്യയ്ക്കുമെതിരെ ജോജു ജോർജിന്റെ ഗുരുതര ആരോപണം, തനിക്കെതിരെ പിആർ പ്രചാരണം നടക്കുന്നതായി വെളിപ്പെടുത്തൽ, സംഭവത്തിൽ വിശദീകരണവുമായി താരം, സിനിമാ മേഖലയിൽ ചർച്ചയായി വിഷയം







