പദ്ധതികള്‍ വൈകുന്നത് ഒഴിവാക്കും; ഖജനാവ് ചോരില്ല; അഞ്ച് പ്രധാന പരിഷ്‌കാരങ്ങളുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഖജനാവിലെ നഷ്ടം നികത്താനും പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും സംസ്ഥാനത്ത് പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച് പരിഷ്‌കാരങ്ങളുമായി സംസ്ഥാന സർക്കാർ.

1. അസറ്റ് മാനേജ്‌മെന്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം
സർക്കാരിന്റെ ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമിതികൾ, റോഡ്, അണക്കെട്ട്, പാലങ്ങൾ, വാഹനങ്ങൾ തുടങ്ങി മുഴുവൻ അസറ്റുകളുടെയും വിവരം ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും.

2. പ്ലാൻ സ്‌പേസ് 2.0
ഇതൊരു പ്രോജക്‌ട് രജിസ്റ്ററാണ്. എല്ലാ വകുപ്പുകളും അനുമതി നൽകുന്ന എല്ലാ മൂലധന പദ്ധതികളും ജിയോടാഗ് ചെയ്യും. നിലവിലുള്ള പ്ലാൻ സ്‌പേസ് വിപുലീകരിക്കുകയാണ് ചെയ്യുന്നത്. ഏകദേശം രണ്ടായിരത്തോളം പദ്ധതികളുടെ സാമ്പത്തികവും ഭൗതികവുമായ പുരോഗതി ഇതിലൂടെ ഇനി ട്രാക്ക് ചെയ്യാനാകും.

3. സർക്കാർ സ്ഥാപനങ്ങളുടെ സമഗ്രമായ രജിസ്‌ട്രി
591 സ്ഥാപനങ്ങളാണ് സർക്കാരിന് കീഴിലുള്ളത്. ഏകദേശം 19,000 കോടി രൂപയാണ് ഇതിന്റെ ശമ്പളമായി പോകുന്നത്. എല്ലാം പല കാലത്ത് രൂപീകരിച്ച സ്ഥാപനങ്ങളാണ്. ഉദ്ദേശം കഴിഞ്ഞിട്ടും പലരീതിയിലും തുടരുന്ന സ്ഥാപനങ്ങളുണ്ട്. അതെല്ലാം ഇനി സമഗ്രമാക്കും.

4. കാലഹരണപ്പെട്ടതും അനാവശ്യവും പരസ്‌പര വിരുദ്ധവുമായ നിയമങ്ങളുടെ സമഗ്രമായ അവലോകനവും ഭേദഗതിയും

5. മികച്ച ജീവിത സൗകര്യത്തിനും ബിസിനസ് സുഗമമാക്കുന്നതിനുമുള്ള പരിഷ്‌കാരങ്ങൾ.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.