ന്യൂഡൽഹി : എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിന് ആശ്വാസം. ഐഷിക്കെതിരായ അറസ്റ്റ് വാറണ്ട് കോടതി റദ്ദാക്കി. ദില്ലി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി.
അഞ്ച് വർഷം മുൻപുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ഐഷി നൽകിയ അപേക്ഷയിലായിരുന്നു ആ നടപടി. ഇതിന് പിന്നാലെയാണ് ഇന്ന് വാറണ്ട് പൂർണമായി റദ്ദാക്കിക്കൊണ്ടുള്ള നടപടിയുണ്ടായത്. നേരത്തേ അയച്ച സമൻസിൽ ഹാജരാകാത്തതിന് പിഴ അടയ്ക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
2021ൽ ന്യൂഡൽഹിയിലെ ബംഗ്ല ഭവനുമുന്നിൽ നടന്ന ഒരു പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഐപിസി 188, 447 വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. 2024 ഡിസംബർ 12നും 2026 ഏപ്രിൽ 11നും രണ്ട് തവണയായി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
സിപിഎം ആസ്ഥാനത്ത് സംഘർഷം, പാർലമെന്റിലും ബഹളം
വാറണ്ട് സ്റ്റേ ചെയ്യുന്നതിന് ഒരു ദിവസം മുൻപ്, ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ദില്ലി പൊലീസ് സിപിഎം ദേശീയ ആസ്ഥാനത്ത് ബലം പ്രയോഗിച്ച് കടന്നുകയറാൻ ശ്രമിച്ചെന്ന് പാർട്ടി രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് ആരോപിച്ചിരുന്നു. മഫ്തി വേഷത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ എകെജി ഭവനിൽ തങ്ങിയ ഐഷിയെ തേടി രാത്രി വൈകിയും എത്തിയിരുന്നു. ഈ വിഷയം പാർലമെന്റിലും കനത്ത ബഹളത്തിന് ഇടയാക്കിയിരുന്നു.
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ ജന്തർ മന്തർ പ്രതിഷേധത്തിൽ എസ്എഫ്ഐയുടെ സജീവ പങ്കാളിത്തത്തിന് പിന്നാലെയാണ് ഈ അറസ്റ്റ് ശ്രമമെന്നും ഇത് പകപോക്കലാണെന്നും മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി എന്നിവർ അപലപിച്ചിരുന്നു.
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ പ്രതിഷേധം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ചതിന് പിന്നാലെയാണ് ഈ സംഭവവികാസങ്ങൾ. എന്നാൽ അഞ്ച് വർഷം മുൻപുള്ള ഈ പഴയ കേസ് സമീപകാല പ്രതിഷേധങ്ങൾക്ക് മുൻപുള്ളതാണ്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


മുത്തങ്ങ സമരം: പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 22 പേർ കുറ്റക്കാർ, 35 പേരെ വെറുതെവിട്ടു ; 23 വർഷത്തിന് ശേഷമുള്ള വിധി!







