നൃത്തരംഗം ഷൂട്ട് ചെയ്യുമ്പോൾ അപകടം; നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരുക്ക്,ആറാഴ്ച വിശ്രമം,

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് ഗുരുതരമായി പരുക്കേറ്റതായി റിപ്പോർട്ട്. ശാരീരികമായി ബുദ്ധിമുട്ടുള്ള ഒരു നൃത്ത-ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ രശ്മിക വീഴുകയായിരുന്നു. അപകടത്തിൽ താരത്തിന്റെ ഇടുപ്പെല്ലിന് സാരമായി പരുക്കേറ്റു എന്നാണ് വിവരം.
അപകടം വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ‘രണബാലി’ യുടെ സെറ്റിലാണോ, അതോ ആക്ഷൻ ത്രില്ലർ ചിത്രമായ ‘മൈസ’യുടെ സെറ്റിലാണോ സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഷൂട്ടിങ്ങിനിടെയുണ്ടായ വീഴ്ചയിൽ രശ്മികയുടെ ഇടുപ്പിലെ ടെൻഡന്‍ പൂർണമായും വേർപെട്ടതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ‘രണബാലി’ 19-ാം നൂറ്റാണ്ടിലെ പോരാട്ടങ്ങളുടെയും വിപ്ലവത്തിന്റെയും കഥയാണ് പറയുന്നത്. ചിത്രത്തിലെ വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന ഗാനത്തിന് ഇതിനോടകം മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ റിലീസിനായി ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.