ചെറുപുഴ: വേദനയോടെയല്ലാതെ ആര്‍ക്കും ഈ വാര്‍ത്ത കേള്‍ക്കാനാവില്ല. 2018 ലെ പ്രളയം ” 2018 “എന്ന പേരില്‍ പിന്നീട് സിനിമയായപ്പോള്‍ അതിലെ നായകനായ ടൊവിനോ സ്വന്തം ജീവന് പണയംവച്ച് ഇന്ദ്രന്‍സിന്റെ കഥാപാത്രത്തെ രക്ഷിക്കുന്ന ഒരു സീനുണ്ട്. സിനിമ കണ്ടവര്‍ക്കെല്ലാം അത് വേദനയായി തന്നെ നില്ക്കുന്നു. തുരുത്തില് കുടുങ്ങിയ ആള്‍ക്ക് ലൈഫ് ജാക്കറ്റ് ഊരിനല്‍കി രാജേഷ് ഒരു വിലപ്പെട്ട ജീവന് പൊലിയാതെ കാത്തു. പക്ഷെ സ്വന്തം ജീവന് നഷ്ടപ്പെട്ടത് കൈയ്യെത്തും ദൂരത്തില്‍. ശനിയാഴ്ച വൈകുന്നേരം രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട തിരുവനന്തപുരം സ്വദേശി റെപ്പല്ലിങ് ഇന്‍സ്ട്രക്ടര്‍ രാജേഷ് ഒരു തീരാനോവുവകയാണ്. 37 കാരന് രാജേഷ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി, പക്ഷെ പ്രിയപ്പെട്ടവനെ കൂട്ടുകാര്‍ക്ക് നഷ്ടമായത് കൈയ്യെത്തും ദൂരത്തുനിന്ന്.
ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി തുരുത്തില് ഒറ്റപ്പെട്ടു പോയ ആളെ രക്ഷിച്ചു കൊണ്ടുവരുന്നതിനിടയിലാണ് രാജേഷ് ഒഴുക്കില്‍പ്പെട്ടത്. വൈകുന്നേരം അഞ്ചോടെയാണ് തുരുത്തില് ഒരാള്‍ ഒറ്റപ്പെട്ടതായി അറിയുന്നത്. മീന്തുള്ളി വാട്ടര്‍ ഫാള്‍സിലെ റെപ്പല്ലിങ് ഇന്‍സ്ട്രക്ടറായ രാജേഷും സുഹൃത്തുക്കളായ ഷിബിനും റാഫ്റ്റര്‍ ആയ ജിതിനും ചേര്‍ന്ന് കരകവിഞ്ഞ് ഒഴുകുന്ന പുഴ നീന്തി തുരുത്തില് എത്തി. ലൈഫ് ജാക്കറ്റ്, റോപ്പ് എന്നിവയടക്കമുള്ളവ ധരിച്ചിരുന്നു. തുരുത്തില് കുടുങ്ങിയ സമ്പന്നയില്‍ ബെന്നിയെ രക്ഷിച്ചു കൊണ്ടുവരികയായിരുന്നു. രാജേഷ് സ്വന്തം ലൈഫ് ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ചു. തുടര്‍ന്ന് കയറില്‍ പിടിച്ച് പുഴ കുറുകെ കടക്കുകയായിരുന്നു. കേരളത്തിന്റെ ഭാഗത്ത് എത്താറായപ്പോള്‍ രാജേഷിന് കയറില്‍നിന്ന് പിടി വിട്ടു. നീന്താന്‍ ശ്രമിച്ചെങ്കിലും മുങ്ങിപ്പോയി. റോപ്പ് ക്ലൈംബിംഗില്‍ രാജേഷ് ഒട്ടേറെ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അഡ്വഞ്ചര്‍ ടൂറിസം സംരംഭകര്‍ക്ക് ക്ലാസ് എടുക്കുന്ന രാജേഷ് നീന്തലിലും വിദഗ്ദ്ധനായിരുന്നു. വെള്ളത്തില്‍ ശരീരം കോച്ചിപ്പിടിച്ചതാവാം നീന്താനാവാതെ പോയതെന്നു കരുതുന്നു. രാജേഷിനായി അഗ്നിരക്ഷാ സേനയും നാട്ടുകാരും രാവിലെ മുതല്‍ കാര്യങ്കോട് പുഴയില്‍ തിരച്ചില്‍ നടത്തുകയാണ്.
വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ: ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്


തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ടോറസ് ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിച്ചു ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്







