കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സിനിമാ താരങ്ങൾ രംഗത്ത് വന്നിരുന്നു. അതിൽ നടിയും എം.പിയുമായ കങ്കണ റണൗട്ട് ഉൾപ്പെടെ ഉണ്ടായിരുന്നു. കങ്കണയുടെ പരാമർശങ്ങൾ അതിരുവിട്ടതോടെ കടുത്ത വിമർശനമാണ് സാമൂഹികമാധ്യമങ്ങളിൽ ഉയർന്നത്.
സെലിബ്രിറ്റികൾ ഉൾപ്പെടെ കങ്കണയ്‌ക്കെതിരെ രംഗത്തെത്തി. സി.ജെ.പി. വക്താവ് സൗരവ് ദാസിന്റെ മറുപടിയായിരുന്നു ഇതിൽ കൂടുതൽ ശ്രദ്ധ നേടിയത്. ഹൃത്വിക് റോഷനെ പരാമർശിച്ചുള്ള സൗരവ് ദാസിന്റെ മറുപടിയായിരുന്നു അത്.
പിന്നാലെ, സാമൂഹികമാധ്യമങ്ങളിൽ “സോറി ഹൃത്വിക്” എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ആയി. മുൻപ് കങ്കണയും ഹൃത്വിക് റോഷനും തമ്മിൽ നടന്ന തുറന്നപോരിനെ സൂചിപ്പിച്ചായിരുന്നു പോസ്റ്റുകൾ.
‘സോറി ഹൃത്വിക്’ ഹാഷ്ടാഗ് ട്രെൻഡ് ആയതോടെ പ്രതികരണവുമായി നടൻ തന്നെ രംഗത്തു വന്നു. നടിയെ വിമർശിക്കുന്നതോ തന്നെ പിന്തുണയ്ക്കുന്നവരെ സാധൂകരിക്കുന്നതോ ആയിരുന്നില്ല ഹൃത്വിക്കിന്റെ മറുപടി.
അതേസമയം, കങ്കണയും മറുപടിയുമായി എത്തിയതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. കങ്കണയുടെ വ്യക്തിപരമായ വിമർശനങ്ങൾക്കെതിരെ പ്രതികരിക്കുമ്പോഴാണ് ഹൃത്വിക്കിനെ സൗരവ് ദാസ് പരാമർശിച്ചത്.
താൻ ചെറുപ്പകാലത്തെ ഹൃത്വിക്കിനെപ്പോലെയുണ്ടെന്നും അതിനാലാവാം കങ്കണ വ്യക്തിപരമായി ലക്ഷ്യമിടുന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു എന്നുമായിരുന്നു സൗരവ് ദാസിന്റെ പ്രസ്താവന.
പിന്നാലെയാണ് സോറി ഹൃത്വിക് ടാഗ് വൈറലായത്. തുടർന്ന് 2016-ൽ ഹൃത്വിക്കും കങ്കണയും തമ്മിലുണ്ടായ നിയമപ്പോരാട്ടം ചർച്ചയായി. ഇതിനിടെ ‘ലോകം ഹൃത്വിക് റോഷനോട് മാപ്പ് പറയാൻ ബാധ്യസ്ഥമാണ്’ എന്ന ഇൻസ്റ്റഗ്രാം പോസ്റ്റുമായി ഇൻഫ്‌ളുവൻസർ ഫ്രെഡി ബേർഡി രംഗത്തെത്തി. ഇതിന്റെ കമന്റ് ബോക്‌സിൽ ആയിരുന്നു ഹൃത്വിക്കിന്റെ മറുപടി.
‘സുഹൃത്തേ, മറ്റൊരാളോടുള്ള വിയോജിപ്പ് കാരണം മാത്രം ആദ്യത്തെയാളെ പിന്തുണയ്ക്കുന്നത് നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന വലിയൊരു പ്രശ്‌നത്തിന്റെ പ്രതിഫലനമാണ്. ഇതിലെ ശരിയായ പശ്ചാത്തലവും വസ്തുതകളും പുറത്തുവരുന്നതിനായി ഞാൻ കാത്തിരിക്കും. അതുമാത്രമേ നീതിയുക്തമാകൂ. ഞാൻ കാത്തിരിക്കാം. അല്ലെങ്കിലും ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു, അല്ലേ?’ നടൻ കമന്റിൽ കുറിച്ചു.
നടന്റെ പ്രതികരണം വാർത്തയായതോടെ കങ്കണ മറുപടിയുമായി രംഗത്തെത്തി. ഹൃത്വിക്കിന്റെ പ്രതികരണത്തെക്കുറിച്ചുള്ള വാർത്ത പങ്കുവെച്ചായിരുന്നു കങ്കണയുടെ മറുപടി. എരിതീയിൽ എണ്ണയൊഴിക്കുന്നത് അവസാനിപ്പിക്കണമെന്ന് കങ്കണ ഹൃത്വിക്കിനോട് പറഞ്ഞു.
‘പ്രിയപ്പെട്ട ഹൃത്വിക്, സബാ ആസദിൽ നിങ്ങളുടെ അനുയോജ്യയായ പങ്കാളിയെ കണ്ടെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങൾ ഇരുവരെയും ഒന്നിച്ചു കാണുന്നത് സന്തോഷകരമാണ്. നിങ്ങളിപ്പോൾ ഒരാളുമായി ബന്ധത്തിലാണ്. മറ്റൊരു സ്ത്രീയെ ഇതുപോലെ കളിയാക്കുന്നത് നിങ്ങൾക്ക് ചേർന്നതല്ല. പകരം നിങ്ങളുടെ പേര് ഉപയോഗിച്ച് എന്നെ ആക്രമിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നവരെ തള്ളിപ്പറയുകയാണ് ചെയ്യേണ്ടത്. എരിതീയിലേക്ക് എണ്ണ ഒഴിക്കുന്നതിലൂടെ സ്വന്തം പങ്കാളിയെ അപമാനിക്കുന്നത് അവസാനിപ്പിക്കുക. നിങ്ങൾക്ക് നല്ല ബുദ്ധി തോന്നട്ടെ . അനാവശ്യമായ പ്രസ്താവനകൾ നടത്തുന്നത് അവസാനിപ്പിക്കുമെന്നും കരുതുന്നു.’ കങ്കണയുടെ മറുപടി.
2016-ൽ ഒരു അഭിമുഖത്തിനിടെ ഹൃത്വിക്കിനെ ‘സില്ലി എക്‌സ്’ എന്ന് കങ്കണ വിശേഷിപ്പിച്ചിരുന്നു. ഇതോടെയാണ് ഇരുവർക്കുമിടയിലെ തർക്കങ്ങൾ പരസ്യമായത്. തങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നില്ലെന്ന് ഹൃത്വിക് വ്യക്തമാക്കി. ഇരുവരും പരസ്പരം വക്കീൽ നോട്ടീസുകൾ അയച്ചു. പരസ്പരം വലിയ രീതിയിലുള്ള വാക്‌പോരുമുണ്ടായി.
കങ്കണയ്‌ക്കെതിരെ വ്യാജപ്രചാരണം, പിന്തുടർന്ന് ശല്യപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് ഹൃത്വിക് നിയമനടപടികളുമായി മുന്നോട്ട് പോയിരുന്നു. അന്വേഷണവേളയിൽ ഹൃത്വിക് തന്റെ പാസ്പോർട്ടും ഇലക്ട്രോണിക് ഉപകരണങ്ങളും ഹാജരാക്കി. എന്നാൽ, കേടുപാടുകൾ സംഭവിച്ചതായി കാണിച്ച് കങ്കണ ലാപ്‌ടോപ്പും ഐപാഡും നൽകിയിരുന്നില്ല.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


‘സാനിയ ഓൺ ഫയർ’; സ്ക്രീൻ പ്രസൻസിൽ വീണ്ടും ഞെട്ടിച്ച് താരത്തിന്റെ പുതിയ മ്യൂസിക് വീഡിയോ!







