കശുവണ്ടി അഴിമതി കേസ്: ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ എ രതീഷ് രാജിവെച്ചു; മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ നടപടി!

ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച കെ എ രതീഷ്
തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ നിർണായക വഴിത്തിരിവ്. ഖാദി ബോർഡ് സെക്രട്ടറി കെ എ രതീഷ് സ്ഥാനമൊഴിഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് രാജിയെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഹൈക്കോടതി രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാജി.
കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതി കേസിൽ കെ എ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. ഈ തീരുമാനത്തിന്റെ നിയമസാധുതയും കേരള ഹൈക്കോടതി അംഗീകരിച്ചിരുന്നു.
അതേസമയം, കേസിൽ പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമം (Prevention of Corruption Act) പ്രകാരമുള്ള കുറ്റങ്ങളും ചുമത്താൻ സിബിഐ കോടതിയെ സമീപിച്ചിട്ടുണ്ട്. ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾക്കൊപ്പം പി.സി. ആക്ടും ഉൾപ്പെടുത്തി തിരുവനന്തപുരം സിജെഎം കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഒന്നാം പ്രതി കെ എ രതീഷിനും മൂന്നാം പ്രതി ആർ ചന്ദ്രശേഖരനുമെതിരെയാണ് നടപടി. സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് സിബിഐയുടെ പുതിയ നീക്കം. കൂടാതെ, പി.സി. ആക്ട് ചുമത്തിയതിനാൽ കേസ് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നും അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്.
രതീഷിന്റെ രാജി, കശുവണ്ടി അഴിമതി കേസിൽ സർക്കാരിനും അന്വേഷണത്തിനും പുതിയ രാഷ്ട്രീയ-ഭരണപരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.