തിരുവനന്തപുരം : സംസ്ഥാനത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് മാധ്യമങ്ങളെ കണ്ടു. ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് കുത്തിത്തിരിപ്പ് ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തനിക്കെതിരെ ഉയർന്ന വിരുന്ന് വിവാദത്തിൽ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. “ഞാൻ ഭക്ഷണം കഴിച്ചത് ആണ് നിങ്ങൾ ഉന്നയിക്കുന്ന എന്റെ തെറ്റ്” എന്ന് അദ്ദേഹം ചോദിച്ചു. ഭക്ഷണം കഴിക്കുന്നതിൽ എന്ത് ഔചിത്യക്കുറവാണെന്നും, താൻ ഭക്ഷണം കഴിക്കാൻ പാടില്ലേ എന്നും മുഖ്യമന്ത്രി തിരിച്ചുചോദിച്ചു. ഇത് ഹീനമായ വാദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രളയകാല പ്രവർത്തനങ്ങളുമായി തന്റെ സർക്കാരിനെ താരതമ്യം ചെയ്യുന്നതിനെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. “അന്ന് പ്രളയം ഉണ്ടായപ്പോൾ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇവിടെ മാധ്യമങ്ങളെ വിളിച്ചുകൂട്ടി വെറും രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ഉണ്ടായത്” എന്നും അദ്ദേഹം പറഞ്ഞു.
മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്ന നിലയിലാണെന്നും, ഇതിന് വിരുദ്ധമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും, കടൽ ആക്രമണ സാധ്യതയുള്ള മേഖലകളിൽ മുൻകൂർ പരിശോധന നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഹെലികോപ്റ്റർ വിവാദത്തിലും മുഖ്യമന്ത്രി വിശദീകരണം നൽകി. “ഞാൻ ഒറ്റ് രൂപ പോലും നഷ്ടമുണ്ടാക്കിയിട്ടില്ല” എന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ നടത്തിയ യാത്രകൾക്ക് വേണ്ടിവന്ന ചെലവ് ഇതിലും കൂടുതലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. താൻ ഔദ്യോഗിക ആവശ്യത്തിന് വേണ്ടിയാണ് യാത്ര ചെയ്തതെന്നും, ഇതുവഴി ഒരു രൂപ പോലും അധിക നഷ്ടം സർക്കാരിന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് പ്രതിമാസം 80 ലക്ഷം രൂപ എന്തായാലും അടയ്ക്കേണ്ടതാണെന്നും, യാത്ര ചെയ്താലും ഇല്ലെങ്കിലും ഈ തുക നൽകേണ്ടിവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച ആരംഭിച്ച കനത്ത മഴയ്ക്ക് പിന്നാലെ തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി ആദ്യമായി മാധ്യമങ്ങളെ കണ്ടത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ, പ്രൊമോഷൻ തടയും ; ആലപ്പുഴ മർദ്ദന കേസിൽ രമേശ്ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം നടപടി







