പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്ശിക്കാനിറങ്ങിയവര്ക്ക് മുന്നില്‍ പതിവ് പോലെ സ്മാര്‍ടും സ്റ്റാറുമായിരിക്കുകയാണ് എന്‍ഡിഎയുടെ തലതൊട്ടപ്പന്. ബിജെപി വിട്ടിറങ്ങിയ ഒരു നേതാവിന്റെ വായില്‍ മോദിക്കിട്ട് നല്ലത് പോലെ കിട്ടുമെന്ന് കരുതിയവര്‍ക്കും തെറ്റി. കുറ്റം പറഞ്ഞില്ലെന്ന് മാത്രമല്ല നന്നായി തന്നെ ചിലതൊക്കെ പറഞ്ഞു. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ അഭിജീത് ദീപ്കെയുടെ വീട്ടില്‍ ഒത്തുകൂടിയവര്‍ മോദിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് കണ്ട് ഞെട്ടിയെന്ന് മാത്രമല്ല പാര്‍ട്ടി വിട്ട പുനൈവാലയുടെ മോദി സ്തുതിയും കേട്ടതിന്റെ ആഘാതത്തിലാണ്. വിദ്യാര്‍ഥികളും യുവാക്കളും കൂട്ടത്തോടെ ബിജെപിയെ കൈവിട്ട് സിജെപിയും ഇജെപിയും ആകുമെന്ന് കരുതയവര്‍ക്ക് തെറ്റി.
മേരേ പ്യാരേ ദേശവാസിയോം വിട്ട് ഹായ് ഫ്രണ്ട്സ് എന്ന് പറയാനും നമോക്കറിയാം. ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മിന്നല്‍ നീക്കം സോഷ്യല്‍ മീഡിയ ശ്രദ്ധ നേടുകയാണ്. മയക്കുമരുന്ന് രഹിത യുവത്വം, വികസിത ഇന്ത്യ പ്രചാരണത്തിന് പ്രധാനമന്ത്രി മോദി തുടക്കമിടുമ്പോള്‍ യുവാക്കള്‍ ആവേശത്തോടെ പങ്കെടുത്തു. 100 ആഴ്ച നീളുന്ന ദേശീയ കാമ്പയിനില്‍ 10 ദശലക്ഷത്തിലധികം യുവാക്കള്‍ പങ്കെടുക്കും.
രാജ്യത്തിന്റെ നെടുംതൂണായ യുവതലമുറയ്ക്കായി മയക്കുമരുന്ന് രഹിത യുവത്വം, വികസിത ഇന്ത്യ ദേശീയ പ്രചാരണ പരിപാടിക്ക് പ്രധാനമന്ത്രി തുടക്കമിട്ടിരിക്കുന്നു. വികസിത് ഭാരത് സങ്കല്പ് അഭിയാന്റെ ഭാഗമായ ലഹരി മുക്ത് യുവ കാമ്പയിന്റെ ഉദ്ഘാടന വേളയിലാണ് പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളോട് മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ സജീവമായി പങ്കാളികളാകാന്‍ ആഹ്വാനം ചെയ്തത്. രാജ്യത്തുടനീളമുള്ള 28,000-ത്തിലധികം കേന്ദ്രങ്ങളില്‍ നിന്നായി ഒരു കോടിയിലധികം അതായത് 10 ദശലക്ഷത്തിലധികം യുവാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനകരമായ ഈ പ്രചാരണം രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള ദൗത്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കില്‍ രാജ്യത്തെ യുവത്വം ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരും ആത്മവിശ്വാസമുള്ളവരും മയക്കുമരുന്ന് എന്ന മാരക ശീലത്തില്‍ നിന്ന് പൂര്‍ണമായും മുക്തരുമായിരിക്കണമെന്നു അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം കാശിയില്‍ പൈലറ്റ് പദ്ധതിയായി ആരംഭിച്ച ഈ സംരംഭം രാജ്യവ്യാപക പ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞു. 125-ലധികം ആത്മീയ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വ്യവസായ സംഘടനകള്‍ എന്നിവ കാമ്പയിനിന്റെ ഭാഗമായിട്ടുണ്ട്. ബ്രഹ്മകുമാരികള്‍, ഇസ്കോണ്‍, ചിന്മയ മിഷന്, ഓറോവില്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ആത്മീയ സംഘടനകളുടെ പ്രതിനിധികളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഗവര്‍ണര്‍മാരും പരിപാടിയില്‍ പങ്കെടുത്തു. ഈ സംരംഭത്തിന്റെ ഭാഗമായി 100 ആഴ്ച നീളുന്ന രാജ്യവ്യാപക ബോധവത്കരണ കാമ്പയിന് എല്ലാ ഞായറാഴ്ചയും സംഘടിപ്പിക്കും. ങഥ ആവമൃമ,േ ചടട വളണ്ടിയര്‍മാര്‍, സ്കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, യുവജന ക്ലബ്ബുകള്‍, എന്‍ജിഒകള്‍, ആത്മീയ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ വിവിധ പരിപാടികള്‍ നടക്കും.
കായിക മത്സരങ്ങള്‍, വാക്കത്തോണ്‍, ധ്യാന ക്യാമ്പുകള്‍, തെരുവുനാടകങ്ങള്‍, ബോധവത്കരണ റാലികള്‍, ചര്‍ച്ചാവേദികള്‍, കലാ-സാംസ്കാരിക പരിപാടികള്‍, കമ്മ്യൂണിറ്റി ഇടപെടലുകള്‍ എന്നിവയിലൂടെ യുവാക്കളെ മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രചാരണത്തില്‍ ഓരോ യുവാവും പങ്കാളികളാകണമെന്നും മയക്കുമരുന്ന് രഹിതസമൂഹം സൃഷ്ടിക്കാന്‍ കൂട്ടായ പ്രതിജ്ഞയെടുക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അവിടം കൊണ്ട് തീര്‍ന്നില്ല കാര്യങ്ങള്‍ ഏകാധിപതി എന്ന് മോദിയെ വിമര്‍ശിച്ചവര്‍ക്കുള്ള അതിശക്തമായ മറുപടിയും ചര്‍ച്ചയാണ്. ഏകാധിപതി ആകാന്‍ മോദിക്കറിയില്ലെന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് പൂനാവാല വന്നതും പ്രതിപക്ഷത്തിനും കനത്ത പ്രഹരമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയാകുന്നതില്‍ പരാജയപ്പെട്ടെന്ന് ബിജെപി നേതാവ് ഷെഹ്സാദ് പൂനാവാല. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ തന്റെ ബയോയില്‍നിന്ന് ബിജെപി ദേശീയ വക്താവ് എന്ന സ്ഥാനം നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയാണ് പൂനാവാലയുടെ ഈ പരാമര്‍ശം. നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ മാതാവിനെയും അധിക്ഷേപിച്ച വിദ്യാര്‍ത്ഥികളോട് ക്ഷമിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് ഷെഹ്സാദ് ഇക്കാര്യം പരാമര്‍ശിച്ചത്. 12 വര്‍ഷം കഴിഞ്ഞിട്ടും എങ്ങനെയാണ് ഒരു യഥാര്‍ത്ഥ ഏകാധിപതി ആകേണ്ടതെന്ന് അദ്ദേഹത്തിന് അറിയില്ല. അദ്ദേഹം അതില്‍ പരാജയപ്പെട്ടു.- എന്ന് പൂനാവാല പരിഹാസരൂപേണ പറഞ്ഞു.
ഒരു ഏകാധിപതിയെപ്പോലെ പെരുമാറുന്നതിന് പകരം, കുട്ടികളോട് ക്ഷമിക്കാനും അവരെ ശരിയായ വഴിക്ക് നയിക്കാനും സമൂഹത്തോടും പോലീസിനോടും ആവശ്യപ്പെടുകയാണ് മോദി ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥ ഏകാധിപത്യം എന്താണെന്ന് രാഹുല്‍ ഗാന്ധിയില്‍നിന്ന് പഠിക്കണമെന്ന് പൂനാവാല പറഞ്ഞു. ഇന്ദിര ഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും പിന്‍ഗാമിയായ രാഹുലിന് മാത്രമേ യഥാര്‍ത്ഥ ഏകാധിപത്യവും അടിയന്തരാവസ്ഥയും എന്താണെന്ന് അറിയാവൂ എന്ന് അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിലും കര്‍ണാടകത്തിലും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുടെയും പ്രതിഷേധങ്ങളുടെയും പേരില്‍ കേസെടുക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. മോദി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചപ്പോള്‍, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിമര്‍ശകര്‍ക്കെതിരെ നടപടിയെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതിനെത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രാജിവെക്കുകയും സര്‍ക്കാര്‍ സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ സമരത്തിനിടെയാണ് പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ ഉണ്ടായത്. പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിയെ ഏകാധിപതി എന്ന് വിളിച്ചതിനെ പരിഹസിക്കാനാണ് പൂനാവാല ഈ രീതിയിലുള്ള പ്രതികരണം നടത്തിയത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


‘ഇല്ലാത്ത പ്രശ്നത്തിന് പിന്നിൽ പോകേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവി വിഷയത്തിൽ സ്വരം കടുപ്പിച്ച് പിണറായി വിജയൻ







