തിരുവനന്തപുരം : സാമൂഹിക സുരക്ഷാ പെൻഷൻ സഹകരണ ബാങ്കുകൾ വഴി വീടുകളിൽ നേരിട്ടെത്തിക്കുന്നത് നിർത്തലാക്കിയ സർക്കാർ നടപടിയിൽ വിമർശനവുമായി എ കെ ബാലഗോപാൽ. കിടപ്പുരോഗികൾക്കു മാത്രം പെൻഷൻ വീട്ടിലെത്തിച്ചാൽ മതിയെന്നാണ് നിലവിലെ തീരുമാനം. മറ്റുള്ളവർക്കെല്ലാം ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടിലൂടെ മാത്രം നൽകും. ഇതോടെ പെൻഷൻ വിതരണം വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമാകും. പുതിയ രീതി എന്നുമുതൽ നടപ്പാക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ബാങ്കിൽ നേരിട്ട് പോയി പെൻഷൻ വാങ്ങുക എന്നത് പ്രായമായവർക്കും അവശരായവർക്കും അപ്രായോഗികമാണെന്ന് എ കെ ബാലഗോപാൽ ചൂണ്ടിക്കാട്ടി. പദ്ധതി അട്ടിമറിക്കാൻ വേണ്ടിയാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. ദശാബ്ദത്തിലേറെയായി ഫലപ്രദമായി പ്രവർത്തിച്ചുവന്ന ഒരു സംവിധാനം, ഗുണഭോക്താക്കളുടെ യഥാർഥ പ്രയാസങ്ങൾ പരിഗണിക്കാതെ പൊടുന്നനെ അവസാനിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. മുൻ എൽഡിഎഫ് സർക്കാർ 2016 മുതൽ ആവശ്യപ്പെടുന്നവർക്കെല്ലാം പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ പെൻഷൻ വീട്ടിലെത്തിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ മാറ്റം വരുത്തുന്നത്. ആകെ പെൻഷൻ വാങ്ങുന്ന 52 ലക്ഷത്തോളം പേരിൽ 23 ലക്ഷവും ഇങ്ങനെ നേരിട്ട് വാങ്ങുന്നവരാണ്. പുതിയ തീരുമാനം ഇവരിൽ വലിയ ഭൂരിപക്ഷത്തെ ബാധിക്കും.
കിടപ്പുരോഗികൾക്കു പുറമേ അംഗപരിമിതർക്കും അവശരായവർക്കും ആശ്രയിക്കാൻ വിശ്വസ്തരില്ലാത്തവർക്കും സമീപത്ത് ബാങ്കുകളോ എടിഎമ്മുകളോ ഇല്ലാത്തവർക്കുമെല്ലാം നിലവിലെ വീട്ടിലെത്തിക്കൽ സംവിധാനം പ്രയോജനപ്പെട്ടിരുന്നു. പുതിയ തീരുമാനത്തോടെ ഇവരെല്ലാം നേരിട്ട് ബാങ്കിൽ പോയി പെൻഷൻ കൈപ്പറ്റേണ്ടിവരും.
ഒരാൾക്ക് പെൻഷൻ എത്തിച്ചാൽ ഏജന്റിന് 25 രൂപയും സംഘത്തിന് അഞ്ചു രൂപയും സർക്കാർ ഇൻസെന്റീവായി നൽകിയിരുന്നു. 1,625 സംഘങ്ങളിലെ അയ്യായിരത്തോളം ഏജന്റുമാരാണ് പെൻഷൻ വിതരണം ചെയ്തിരുന്നത്. ഇവർക്കും സംഘങ്ങൾക്കും ഇനി വരുമാന നഷ്ടമുണ്ടാകും. പെൻഷൻ വിതരണം ചെയ്യുന്ന സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനി ആവശ്യപ്പെട്ടതനുസരിച്ചാണ് പെൻഷൻ വിതരണം അക്കൗണ്ട് വഴിയാക്കുന്നത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
Also Read
കൗണ്ടറിൽ നിന്ന് കവർന്നത് ₹62 ലക്ഷം; ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ മുൻ ജീവനക്കാർ കുടുങ്ങി
കൗണ്ടറിൽ നിന്ന് കവർന്നത് ₹62 ലക്ഷം; ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ മുൻ ജീവനക്കാർ കുടുങ്ങി









