ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കത്തിക്കയറി നിൽക്കുമ്പോഴാണ് സിബിഐയുടെ നിർണ്ണായക കണ്ടെത്തലുകൾ. പ്രതികൾ അതിവിദഗ്ധരാണ് എന്ന് തെളിയിക്കുന്ന കണ്ടത്തുകൾ ആണ് നിലവിൽ വരുന്നത്. വളരെ ആസൂത്രിതമായ രീതികളിലൂടെയാണ് ചോദ്യങ്ങൾ ചോർത്തിയതെന്ന് സിബിഐ കണ്ടെത്തി. പിടിയിലായ കെമിസ്ട്രി പ്രൊഫസർ കുൽക്കർണി ഉൾപ്പെടെയുള്ളവർ ചോദ്യങ്ങൾ ചെറിയ കടലാസ് കഷണങ്ങളിലാക്കി കുറിച്ചെടുത്ത് ഒളിപ്പിച്ചു കടത്തുകയായിരുന്നു. ഏകദേശം 147 സെറ്റുകളാണ് ഇത്തരത്തിൽ കടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
മറ്റ് രണ്ട് പ്രതികൾ ചോദ്യങ്ങൾ മനപ്പാഠമാക്കിയാണ് പുറത്താക്കിയത്. ഹോട്ടൽ മുറിയിൽ എത്തിയ ശേഷം ഒരാൾ ഇവ എഴുതിയെടുത്തപ്പോൾ, മറ്റൊരാൾ പാഠപുസ്തകങ്ങളിൽ ചോദ്യങ്ങളുമായി ബന്ധപ്പെട്ട ഖണ്ഡികകൾ അടയാളപ്പെടുത്തിയാണ് വിവരങ്ങൾ കൈമാറിയത്. ചോദ്യപ്പേപ്പർ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്ന ഘട്ടത്തിലാണ് ഈ ചോർച്ച നടന്നതെന്ന് സിബിഐ കണ്ടെത്തൽ.
നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച തടയുന്നതിൽ എൻടിഎയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ സുരക്ഷാ വീഴ്ചകൾ ഉണ്ടായതായും സിബിഐ പറഞ്ഞു. സിസിടിവി ക്യാമറ പോലും ശരിയായിരുന്നില്ല എന്നാണ് സിബിഐ കണ്ടെത്തൽ.
എൻടിഎയുടെ ഒന്നാം നിലയിലുള്ള കെട്ടിടത്തിൽ പുറത്തേക്ക് ഇറങ്ങുന്ന സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ ഇല്ലായിരുന്നു. അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്. കേസിന്റെ ഗൗരവം പരിഗണിച്ച് സിബിഐ ഉടൻ തന്നെ ഇടക്കാല റിപ്പോർട്ടോ കുറ്റപത്രമോ സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


‘ഒരാൾക്ക് അധികം സിനിമ വേണ്ട, ഒരാൾക്ക് എങ്ങനെയെങ്കിലും പിടിച്ചുനിൽക്കണം’; രണ്ട് മക്കളുടെയും ആഗ്രഹങ്ങൾ പറഞ്ഞ് മോഹൻലാൽ; ‘മായ ഒരു സിനിമ ചെയ്തു, അതിന്റെ പേരിൽ വലിയ പ്രതീക്ഷ വേണ്ട, എന്നും താരം!







