ചെർപ്പുളശേരി : ക്ലാസ് മുറിയിൽ സംസാരിച്ചതിന്റെ പേരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകൻ ഒറവിങ്ങൽ നൗഷാദ് വിദ്യാർഥി ആദിഷിനെ മുഖത്തടിച്ചെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ മുഖത്ത് പരിക്കേറ്റ വിദ്യാർഥിയെ ചെർപ്പുളശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്കൂളിലെത്തിയ ആദിഷിന്റെ അച്ഛൻ മോഹൻദാസിനെയും അധ്യാപകൻ ആക്രമിക്കാൻ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയതായി കുടുംബം അറിയിച്ചു. നൗഷാദ് ചളവറ പഞ്ചായത്ത് ഒന്നാംവാർഡ് അംഗവും മുസ്ലിം ലീഗ് നേതാവുമാണ്. അധ്യാപകൻ നിരന്തരം വിദ്യാർഥികളെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും നിരവധി വിദ്യാർഥികൾ പരാതിപ്പെട്ടിട്ടുണ്ടെന്നും എസ്എഫ്ഐ ഭാരവാഹികൾ പറഞ്ഞു. പ്രധാനാധ്യാപികയ്ക്ക് പലതവണ പരാതി നൽകിയിട്ടും വിദ്യാർഥികളെ മർദിക്കുന്നത് തുടരുകയായിരുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും എസ്എഫ്ഐ ചെർപ്പുളശേരി ഏരിയ കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.


ശബരിമല നെയ്യ് ക്രമക്കേട് പുത്തൻ വഴിത്തിരിവിലേക്ക്: പി.എസ്. പ്രശാന്തിനെ കുരുക്കിലാക്കുന്ന കൈയെഴുത്ത് രേഖ വിജിലൻസിന്; ‘മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ ബോർഡ് തീരുമാനിച്ചു’ ; 3,465 ലിറ്റർ നെയ്യ് എവിടെ?
ഹണി റോസിന് നേരെ ഖേദപ്രകടനം; കേസ് പിൻവലിക്കാൻ ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം.







