തൊട്ടതെല്ലാം പൊന്ന് എന്ന ചൊല്ലു പോലെ തൊട്ടതെല്ലാം പൊള്ളി. ശബരിമലയില്‍ തൊട്ടവര്‍ക്കെല്ലാം കിട്ടി. അല്ലെങ്കില്‍ ഇനി കിട്ടും. ശര്‍ക്കര കുടത്തില്‍ കയ്യിട്ടാല്‍ നക്കാത്തവര്‍ ആരുണ്ട് എന്ന് ചൊല്ലുണ്ട്. പക്ഷെ ഇവിടെ കുടത്തില്‍ കയ്യിട്ടവരൊക്കെ ആപ്പിലായി എന്നത് പോയനാളിലെ സത്യം. യുവതീപ്രവേശം, സ്വര്‍ണ്ണകൊളള, ആഗോള അയ്യപ്പസംഗമം, ഇപ്പോഴിതാ നെയ്യ്. ഇനിയുമുണ്ട് പുറത്ത് വരാന്‍. ഇപ്പോള്‍ കണ്ടത് മഞ്ഞുമലയുടെ അറ്റം മാത്രം. ശബരിമല നെയ്യ് ക്രമക്കേടില്‍ ഓരോ ദിവസവും ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. രണ്ടേകാല്‍ കോടിയിലധികം രൂപയാണ് മില്‍മയ്ക്ക് കരാര്‍ നല്‍കിയതിലൂടെ ദേവസ്വം ബോര്‍ഡിന് അന്യായ സാമ്പത്തിക നഷ്ടമെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വിജിലന്‍സിന്റെ എഫ്ഐആര്‍ പുറത്ത് വിട്ട് മാധ്യമങ്ങള്‍ ചര്‍ച്ച നടത്തുമ്പോള്‍ വിശ്വാസികളും പൊതുസമൂഹവും ഒരു പോലെ ചോദിക്കുന്നൊരു ചോദ്യമുണ്ട്. ശബരിമലയെ ശര്‍ക്കര കുടമാക്കുന്നതിന് ഒരവസാനമില്ലേ. മാറി മാറി വരുന്ന ഭരണസമിതികളിലെ ചിലരും ഉദ്യോഗസ്ഥരിലെ ചിലരും നശിപ്പിക്കുകയാണോ സന്നിധാനം. മില്‍മയേക്കാള്‍ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത മൂന്നു കമ്പനികളെ ഒഴിവാക്കി. ഭക്തര്‍ നല്കിയ നെയ്യ് കൂടി ഉപയോഗിച്ച് അരവണ നിര്‍മ്മാണം നടത്തിയെന്നും ഭക്ഷ്യഗുണനിലവാര പരിശോധന ഒഴിവാക്കിയെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
ടെന്‍ഡര്‍ നടപടിയില്‍ പങ്കെടുത്തിട്ടില്ലാത്ത മില്‍മയ്ക്ക് കരാര്‍ ലഭ്യമാക്കണമെന്ന ഉദ്ദേശ്യത്തോടെ, മൂന്നാം പ്രതി മുരാരിബാബു ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലാതെ ഒരു ബാച്ച് അരവണ തയ്യാറാക്കുന്നതിനായി പതിവായി ഉപയോഗിച്ചുവരുന്ന 10 ലിറ്റര്‍ നെയ്യിന് പകരം 7 ലിറ്റര്‍ മില്‍മ നെയ്യ് മാത്രം മതിയാകുമെന്ന റിപ്പോര്‍ട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ചതായും ആരോപണമുണ്ട്.
തമിഴ്നാട്ടിലെ കുങ്കുമരാജ് ഡയറിക്ക് ലിറ്ററിന് 369 രൂപ, കൊച്ചിയിലെ സ്വാമി അയ്യപ്പ എന്റര്‍പ്രൈസസിന് ലിറ്ററിന് 375 രൂപ എന്നിങ്ങനെ നെയ്യിനായി ടെണ്ടര്‍ നല്കി. പ്രതികള്‍ ലിറ്ററിന് 510 രൂപ നിരക്കില്‍ മില്‍മ നെയ്യ് വാങ്ങുന്നതിന് അനുമതി നല്‍കിയതായും ആരോപണമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ 1,61,535 ലിറ്റര്‍ നെയ്യ് വാങ്ങുകയും ചെയ്തുവെന്ന് എഫ്ഐആറില്‍ പറയുന്നു. മില്‍മയ്ക്ക് നല്കിയ കരാറിന്റെ മറവില്‍ ഗുണനിലവാരമില്ലാത്ത നെയ്യ് ശബരിമലയില്‍ എത്തിച്ച് ക്രമക്കേട് നടത്തി എന്നാണ് കണ്ടെത്തല്‍.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗമായിരുന്ന അജികുമാര്‍, മുന്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരെ പ്രതി ചേര്‍ത്താണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. വിജിലന്‍സിന്റെ സതേണ്‍ റേഞ്ചിലാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ഇനി കുറച്ച് സംശയങ്ങളും ചോദ്യങ്ങളുമാണ്. ഇനി നിങ്ങള്‍ പറയൂ പൊതുസമൂഹം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം വേണ്ടേ. ലിറ്ററിന് 369 രൂപക്ക് ലഭിക്കുമായിരുന്ന നെയ്യ് 510 രൂപ കൊടുത്ത് മില്‍മയില്‍ നിന്ന് വാങ്ങിയത് എന്തിന്. രണ്ടേകാല്‍ കോടിയില്‍ അധികം രൂപ ഇതുമൂലം സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടുണ്ടോ വിതരണം ചെയ്തു എന്ന് പറയപ്പെടുന്ന നെയ്യ്മുഴുവന് ശബരിമലയില്‍ എത്തിയോ . നീതിപീഠവും പല ഗൗരവമുള്ള ചോദ്യങ്ങളും ഉയര്‍ത്തുകയാണ്.
ഭക്തജനങ്ങള്‍ പരിപാവനമായി കാണുന്ന മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമലയിലേക്ക് മായം കലര്‍ന്ന നെയ്യ് കൊണ്ടുപോയി എന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറോട് വിശദ അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചത്.
കൃഷ്ണപിള്ള സ്മാരക ഭൂമി റദ്ദാക്കിയ സർക്കാർ നടപടി ചരിത്രപരമായ വങ്കത്തമെന്ന് സജി ചെറിയാൻ; ഇത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമെന്നും ആരോപണം

ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയ കേസ് എടുത്തു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് കോടതിയില്‍ ആദ്യം എത്തിയത്. ഇത് പരിശോധിച്ചതിനുശേഷം ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്നും ഒരു സ്വതന്ത്ര വിജിലന്‍സ് അന്വേഷണം ആവശ്യമെന്നുംവ കോടതി വിലയിരുത്തി. ദേവസ്വം ബോര്‍ഡ് നെയ്യ് സംഭരണത്തിനായി വിളിച്ച ടെന്‍ഡറില്‍ ആറ് സ്ഥാപനങ്ങളാണ് പങ്കെടുത്തത്. മൂന്ന് സ്ഥാപനങ്ങള്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ അതോറിറ്റി പരിശോധിച്ചപ്പോള്‍ രണ്ട് സാമ്പിളുകള്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചതായിട്ട് കണ്ടെത്തി. അതേസമയം ഈ ടെന്‍ഡര്‍ നടപടികള്‍ നിലനില്ക്ക തന്നെ ശബരിമല എക്സി എക്സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു 2024 ഡിസംബര്‍ 30 ന് ഒരു കത്ത് നല്കിയ ആ മുരാരിബാബു ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മില്‍മ നെയ്യ് ഉപയോഗിച്ചാല്‍ അരവണ തയ്യാറാക്കാന്‍ കുറഞ്ഞ അളവ് മാത്രം നെയ്യ് മതിയാകും എന്നും ഗുണനിലവാരവും മണവും മെച്ചപ്പെടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം മില്‍മ ഒരു സര്‍ക്കാര്‍ സ്ഥാപനം ആയതുകൊണ്ടുതന്നെ അതിന് മുന്‍ഗണന നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.
ലിറ്ററിന് 510 രൂപ എന്ന ഉയര്‍ന്ന വിലയായിരുന്നിട്ടും ഈ വാദമാണ് മുന്നോട്ടു വച്ചത് എന്നാല്‍ ഈ നിര്‍ദ്ദേശത്തെ ദേവസ്വം കമ്മീഷണര്‍ അതിശക്തമായി എതിര്‍ത്തു 2025 ഏപ്രില്‍ മാസം
മൂന്നിന് നല്‍കിയിരുന്ന ഒരു കത്തില്‍ മില്‍മ നെയ്യുടെ ഗുണനിലവാരം മെച്ചമാണ് എന്ന അനുമാനത്തിന് ശാസ്ത്രീയമായിട്ടുള്ള ഏതെങ്കിലും പഠനത്തിന്റെയോ പരിശോധനയുടെയോ പിന്‍ബലമില്ല എന്ന് കമ്മീഷണര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ലിറ്ററിന് 510 രൂപ എന്ന ഉയര്‍ന്ന വിലയെകുറിച്ചും എതിര്‍പ്പും ആശങ്കയും രേഖപ്പെടുത്തി. എന്നാല്‍ ഈ എതിര്‍പ്പുകളെ എല്ലാം അവഗണിച്ച് ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തും അംഗങ്ങളും ചേര്‍ന്ന് മില്‍മയില്‍ നിന്ന് നെയ്യ് പ്രൊക്യൂര്‍ ചെയ്യാനുള്ള നിര്‍ദ്ദേശം അംഗീകരിച്ചു. ഈ ടെന്‍ഡര്‍ വഴി നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ആള്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ നടപടികളും റദ്ദാക്കിഇതിലൂടെ എത്ര നഷ്ടം ദേവസ്വം ബോര്‍ഡിന് ഉണ്ടായി എന്ന് പ്രധാനമായിട്ടും അന്വേഷിക്കണം. എന്തുകൊണ്ടാണ് ദേവസ്വം ബോര്‍ഡിന് അത്രത്തോളം നഷ്ടമുണ്ടാക്കുന്ന തരത്തിലുള്ള ഒരു ഡീലിന് മുന്‍ പ്രസിഡന്റും അംഗങ്ങളും പോയത് എന്നുള്ളതാണ് ഇതിലെ ഒന്നാമത്തെ പ്രധാനപ്പെട്ട ചോദ്യം. ഇനി ദേവസ്വം വിജിലന്‍സിന്റെ ശ്രദ്ധയില്‍ പെട്ട മറ്റൊരു ഗുരുതരമായിട്ടുള്ള കണ്ടെത്തല്‍ നോക്കാം.

മില്‍മ വിതരണം ചെയ്തു എന്ന് അവകാശപ്പെടുന്ന നെയ്യ് മുഴുവനും സന്നിധാനത്ത് എത്തിയോ എന്നതില്‍
ചീഫ് വിജിലന്‍സ് ഓഫീസര്‍ ഗുരുതരമായിട്ടുള്ള സംശയം രേഖപ്പെടുത്തുന്നു. അതിന് കൃത്യമായ കാരണവുമുണ്ട്. അതിന് കാരണം മറ്റൊരു ആരോപണമാണ്. നെയ്യഭിഷേകത്തിനു ശേഷം ഭക്തരില്‍ നിന്ന് ബാക്കി വരുന്ന നെയ്യ് സന്നിധാനത്തെ മേല്‍ശാന്തിമാരും ശാന്തിമാരും ശേഖരിക്കരുതെന്നും പാത്രങ്ങളില്‍
സൂക്ഷിച്ചിട്ടുള്ള നെയ്യ് മുഴുവന്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരികള്‍ക്ക് കൈമാറണമെന്നും ഈ ഉത്തരവിന്റെ ഫലമായി സന്നിധാനത്ത് വലിയ അളവില്‍ നെയ്യ് സംഭരിക്കപ്പെട്ടിരുന്നു സംഭരണ ടാങ്കുകള്‍ എല്ലാം തന്നെ നിറഞ്ഞു കവിയുന്ന അവസ്ഥയില്‍ ആയിരുന്നു എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ഇത്രയും നെയ്യ് സ്വീകരിക്കുന്ന സമയത്ത് അതിന്റെ ഗുണനിലവാരം ശരിയായി പരിശോധിക്കേണ്ടതാണ് പക്ഷെ പക്ഷേ അത് പരിശോധിച്ചിരുന്നില്ല എന്നതാണ് മറ്റൊരു ഗുരുതരമായിട്ടുള്ള കണ്ടത്തല്‍. ദേവസ്വം ബോര്‍ഡ് ഇതിനായി ആശ്രയിച്ചത് സോനായി കോഓപ്പറേറ്റീവ് ഡയറി നല്കിയ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ആണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മില്‍മ കൊണ്ടുവന്ന് വിതരണം ചെയ്ത നെയ്യ് ഭക്ഷ്യസുരക്ഷ അതോറിറ്റി സ്വതന്ത്രമായി പരിശോധിച്ചിരുന്നില്ല.
അന്വേഷണത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത് 2025 ഒക്ടോബര്‍ മാസം പത്താം തീയതി അഞ്ച് ക്യാനുകളില്‍ നിന്നും നവംബര്‍ മാസം ഏഴാം തീയതി ഒരു ക്യാനില്‍ നിന്നും ഡിസംബര്‍ മാസം 15 ആം തീയതി ഒരു ക്യാനില്‍ നിന്നും മാത്രമാണ് ഇവര്‍ സാമ്പിളുകള്‍ ശേഖരിച്ചത് എന്നാണ് അതിനുശേഷം ഒരു സാമ്പിള്‍ പോലും പരിശോധിച്ചിട്ടില്ല അതായത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് ശേഷം സന്നിധാനത്ത് യഥാര്‍ത്ഥത്തില്‍ നെയ്യ് ലഭിച്ചോ എന്ന് പോലും വിജിലന്‍സ് ഉദ്യോഗസ്ഥന് സംശയം പ്രകടിപ്പിക്കുകയാണ് സാധാരണഗതിയില്‍ 5000 ലിറ്റര്‍ ടാങ്കിന് ഒരു ബാച്ച് നമ്പര്‍ എന്ന കണക്കില്‍ ഏകദേശം 333 ക്യാനുകള്‍ ഉള്‍പ്പെടേണ്ടുന്ന സ്ഥലത്ത് ഈ കേസില്‍ ഏകദേശം 1000 ക്യാനുകള്‍ക്ക് ഒറ്റ ബാച്ച് നമ്പര്‍ നല്കിയിരിക്കുന്നതും റെക്കോര്‍ഡുകളുടെ വിശ്വാസതയെ കുറിച്ച് സംശയം ഉണ്ടാക്കുന്നുണ്ട്.
ഇതില്‍ ഏറ്റവും അസ്വസ്ഥപ്പെടുത്തുന്ന കണ്ടെത്തലുകളില്‍ ഒന്ന് മില്‍മ തന്നെ നടത്തിയ നെയ് സംഭരണവുമായി ബന്ധപ്പെട്ട കാര്യമാണ്. ദേവസ്വം ബോര്‍ഡിന്റെ വിതരണ ഉത്തരവ് കഴിഞ്ഞ വര്‍ഷം ജൂലൈ 26 ന് പത്തനംതിട്ട ഡിപ്പോയില്‍ എത്തിയതിനുശേഷം മില്‍മ പൂനെയിലെ സോനായി
കോഓപ്പറേറ്റീവ് ഡയറിയില്‍ നിന്ന് 24970 കിലോഗ്രാം നെയ്യ് ലിറ്ററിന് 497 രൂപ നിരക്കില്‍ വാങ്ങിയിരുന്നു. ഓണം സീസണിലെ ഡിമാന്‍ഡ് നിറവേറ്റാനാണ് ഈ സംഭരണം എന്നതായിരുന്നു മില്‍മയുടെ വിശദീകരണം.

എന്നാല്‍ 2023 24 വര്‍ഷങ്ങളില്‍ പത്തനംതിട്ട ഡയറി പുറത്തുനിന്ന് നെയ്യ് വാങ്ങിയിട്ടില്ല എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ ഈ വിശദീകരണം തീരെ ബോധ്യപ്പെടുന്നതല്ല എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍ അതായത് ദേവസ്വം ബോര്‍ഡിന്റെ ഓര്‍ഡര്‍ വന്നതിന് തൊട്ടുപിന്നാലെ ഈ സംഭരണം നടന്നത് എന്തിനാണ് എന്നുള്ള ചോദ്യം സ്വാഭാവികമായിട്ടും ശബരിമലയിലേക്ക് കൊടുക്കുന്നതിനു വേണ്ടിയിട്ടാണോ അധികമായിട്ട് ഈ നെയ്യ് സംഭരിച്ചത് എന്നുള്ള ഒരു പ്രശ്നമാണ് ഇപ്പോള്‍ ഉയരുന്നത്. ഈ വസ്തുതകള്‍ എല്ലാം പരിഗണിച്ചതിനുശേഷം ദേവസ്വം ബോര്‍ഡിന് സാമ്പത്തിക നഷ്ടം സംഭവിക്കാനും പൊതുഖജനാവ് ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാനും സാധ്യതയുണ്ട് എന്ന് കണ്ടെത്തിയ ഹൈക്കോടതി വിജിലന്‍സ് ആന്‍ഡ് ആന്റി കറഷന്‍ ബ്യൂറോ ഡയറക്ടറോട് ഉദ്യോഗസ്ഥ സംഘത്തെ രൂപീകരിച്ച് പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനായിട്ട് നിര്‍ദ്ദേശിച്ചിട്ടുണ്ട് അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17എ പ്രകാരമുള്ള മുന്‍കൂര്‍ അനുമതി ഈ കേസില്‍ ആവശ്യമില്ല എന്നും കോടതി പറയുന്നുണ്ട്. ഒരു മാസത്തിനകം അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയക്കാന്‍ പാടില്ല എന്നും പ്രത്യേകമായിട്ട് നിര്‍ദ്ദേശമുണ്ട്.
കോടതി ഈ കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ വിജിലന്‍സ് സ്പെഷ്യല്‍ സെല്ലിലെ എസ്പി എം ജെ സോജന് ഐപിഎസ്സിനെ അന്വേഷണ സംഘത്തിന്റെ തലവനായി നിയമിക്കാനായിട്ട് കോടതി നിര്‍ദ്ദേശിച്ചു. ഇതില്‍ ശ്രദ്ധേയമായിട്ടുള്ള ഒരു കാര്യം ശബരിമലയിലെ വിവിധ കൗണ്ടറുകളില്‍ ആടിയ ശിഷ്ടം നെയ്യ് വരുമാനവുമായി ബന്ധപ്പെട്ട് ക്രമക്കേട് അന്വേഷിക്കുന്ന അതേ ഉദ്യോഗസ്ഥനെ തന്നെയാണ് ഈ കേസിന്റെ ചുമതലയും കോടതി ഏല്‍പ്പിച്ചത് എന്നുള്ളതാണ്. നേരത്തെ ഈ വിഷയത്തില്‍ കോടതി പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് കേസുകളും ഒരേ ഉദ്യോഗസ്ഥന്റെ കീഴില്‍ കൊണ്ടുവരുന്നത് അന്വേഷണത്തിന്റെ തുടര്‍ച്ചയും ഏകോപനവും ഉറപ്പാക്കാനാണ്
എന്നാണ് കോടതി പറയുന്നത്. നമ്മള് ഒരു കാര്യം ആലോചിച്ചു നോക്കേണ്ടത് കോടിക്കണക്കിന് ഭക്തര്‍ ദര്‍ശനം നടത്തുന്ന ശബരിമലയില്‍ അവിടെ നിവേദിക്കുന്ന അരവണയുടെ പവിത്രതയുമായി ബന്ധപ്പെട്ട ഗുരുതരമായിട്ടുള്ള ഒരു ചോദ്യമാണ് ഈ കേസ് ഉയര്‍ത്തുന്നത്. ടെന്‍ഡര്‍ നടപടികള്‍ അട്ടിമറച്ചത് മുതല്‍ ഗുണനിലവാര പരിശോധനയിലെ വീഴ്ചകള്‍ വരെ വിജിലന്‍സ് അന്വേഷണം ചൂണ്ടിക്കാട്ടുന്ന ഓരോ വസ്തുതയും ഗൗരവമുള്ളതാണ്.

ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട് അവിടെയുള്ള സ്വര്‍ണം മുഴുവനും അടിച്ചുകൊണ്ടുപോയിരുന്ന അതേ സാമദ്രോഹികള്‍ തന്നെ ഇങ്ങനെ നെയ്യും കടത്തുന്നതിനു വേണ്ടി ശ്രമിച്ചിട്ടുണ്ടോ എന്നുള്ളതാണ് നമ്മള് അറിയേണ്ടത്. അങ്ങനെയെങ്കില്‍ ദേവസ്വം ബോര്‍ഡ് എന്നുള്ള ഒരു സ്ഥാപനത്തിന്റെ മറവില്‍ അതിന്റെ ഓട്ടോണമസ് അധികാരത്തിന്റെ മറവില്‍ രാഷ്ട്രീയമായിട്ട് താല്പര്യമുള്ള ആള്‍ക്കാരും അതിന്റെ അധികൃതരായിട്ടുള്ള ആള്‍ക്കാരും എല്ലാം ചേര്‍ന്ന് അയ്യപ്പന്റെ സ്വത്ത് അത് ആള്ക്കാര് കാണിക്കയായി കൊടുത്തതാണെങ്കിലും ഇനി ആ സ്വത്തില്‍ നിന്ന് മറ്റു കാര്യങ്ങള്‍ പ്രൊക്യര് ചെയ്യുന്നതിനു വേണ്ടിയിട്ട് ചെലവിട്ടിരിക്കുന്ന പൈസയാണെങ്കിലും എല്ലാം അവിടെ തട്ടിയെടുക്കുകയായിരുന്നു എന്നുള്ളതാണ് നമ്മള് മനസ്സിലാക്കേണ്ടത് എന്തായാലും സ്വര്‍ണക്കൊള്ളക്ക് ശേഷം ഇപ്പോള്ശബരിമലയിലെ നെയ്ക്കൊള്ളയുമായി ബന്ധപ്പെട്ടിട്ടാണ് ആരോപണങ്ങള്‍ ഉയരുന്നത് പി എസ് പ്രശാന്ത് മറ്റു കേസുകളില്‍ ഇതിനോടകം തന്നെ പ്രതിയാണ് എന്ന് എല്ലാവര്‍ക്കുമറിയാം. എന്തായാലും ഗുരുതരമായിട്ടുള്ള ഈ വിഷയവും അതിന്റെ കൃത്യമായിട്ടുള്ള ലോജിക്കല്‍ കണ്‍ക്ലൂഷനിലേക്ക് എത്തിക്കാന്‍ ഈ അന്വേഷണ സംഘത്തിന് കഴിയട്ടെ എന്നും അയ്യന്റെ സ്വത്തില്‍ കൈവെച്ചത് ആരായാലും അവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടട്ടെ.


മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; പാലക്കാട് 56 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം







