തായ്‌ലൻഡിലെ സ്കൂളിൽ‌ എട്ടാം ക്ലാസുകാരൻ അധ്യാപകനെ വെടിവെച്ചുകൊന്നു; പിന്നാലെ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി; 15 പേർക്ക് പരിക്ക്

ബാങ്കോക്ക്: തായ്‌ലൻഡിലെ നോന്തബുരി പ്രവിശ്യയിൽ സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് പിന്നാലെ വിദ്യാർഥി സ്വയം വെടിവച്ച് ജീവനൊടുക്കുകയും ചെയ്തു.

വെടിവെയ്പ്പ് വാർത്ത പുറത്തുവന്ന സമയത്ത് ഇരയായവരുടെ എണ്ണത്തെക്കുറിച്ചോ മറ്റ് വിവരങ്ങളെക്കുറിച്ചോ വിവരങ്ങൾ ലഭ്യമായിരുന്നില്ല. പിന്നീട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, കൊല്ലപ്പെട്ടവരിൽ ഒരാൾ അധ്യാപകനാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

ബാങ്കോക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, നോന്തബുരി പ്രവിശ്യയിലെ ‘ദേബ്സിരിൻ നോന്തബുരി’ സ്കൂളിലാണ് ആക്രമണം നടന്നത്. തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ മാത്രം അകലെയാണ് ഈ പ്രവിശ്യ. അക്രമം നടത്തിയത് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു.
തായ്‌ലൻഡിലെ പ്രാദേശിക ബ്രോഡ്കാസ്റ്ററായ തായ് പിബിഎസിന്റെ വിവരമനുസരിച്ച്, വെടിവെയ്പ്പ് നടന്ന ഈ സ്കൂൾ വളരെ പ്രശസ്തമായ ഒന്നാണ്. വെടിവെപ്പ് ആരംഭിച്ചപ്പോൾ പടക്കം പൊട്ടുന്നതാണോ അതോ ആരോ എന്തിലെങ്കിലും അടിക്കുന്നതാണോ എന്നാണ് താൻ കരുതിയതെന്ന് 18 വയസ്സുള്ള ഒരു വിദ്യാർത്ഥി റോയിട്ടേഴ്സിനോട് പറഞ്ഞു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.