തിരുവനന്തപുരം : ഒന്നാംവർഷ ഹയർസെക്കന്ററി പരീക്ഷാഫലം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. results.hse.kerala.gov.in എന്ന വെബ്സൈറ്റിൽ ജനനത്തീയതിയും രജിസ്റ്റർ നമ്പറും നൽകി വ്യക്തിഗത ഫലങ്ങൾ പരിശോധിക്കാം. അതത് സ്കൂളുകൾക്ക് തങ്ങളുടെ സ്കൂൾ കോഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഗ്രേഡ് വിവരങ്ങൾ ഒന്നിച്ച് പരിശോധിക്കാനാകും.
മാർച്ച് മാസം ആയിരുന്നു പരീക്ഷ നടന്നത്. മുൻവർഷം ജൂൺ രണ്ടിനായിരുന്നു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നത്. ഈ വർഷം ജൂൺ മാസം പത്താം തീയതി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും പശ്ചിമേഷ്യയിൽ പരീക്ഷ മാറ്റിവച്ചതിനെ തുടർന്ന് ഫലപ്രഖ്യാപനവും നീളുകയായിരുന്നു.
ഈ വെബ്സൈറ്റുകളിലൂടെയും ഫലം അറിയാം
dhsekerala.gov.in
results.hse.kerala.gov.in
keralaresults.nic.in
results.kite.kerala.gov.in
results.kerala.gov.in
DigiLocker
PRD Live
Saphalam KITE mobile app
ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധം കനക്കുന്നു; കേരളത്തിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചുകൾ സംഘർഷത്തിൽ


എക്സാലോജിക് കേസ്: അന്വേഷണം മുൻ മുഖ്യമന്ത്രിയിലേക്കും; തെളിവുകൾ ലഭിച്ചാൽ സമൻസ് അയക്കുമെന്ന് എസ്.എഫ്.ഐ.ഒ (SFIO)







