ന്യൂഡൽഹി : ‘മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്മെന്റ് (ഭേദഗതി) ബിൽ 2026’ ഉം ‘അദർ ലോസ് (ഭേദഗതി) ബിൽ 2026’ ഉം ലോക്സഭ വെള്ളിയാഴ്ച പാസാക്കി. വർഷകാല സമ്മേളനത്തിന്റെ ഭാഗമായാണ് ബില്ലുകൾ പാസാക്കിയത്.
ഇതിന് തലേദിവസം, പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് 2007, ഇൻകം ടാക്സ് ആക്ട് 2025, ഫിനാൻസ് ആക്ട് 2026 എന്നിവ ഭേദഗതി ചെയ്യുന്ന ‘ടാക്സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി) ബിൽ 2026’ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു, ചർച്ചയില്ലാതെ ശബ്ദവോട്ടോടെ പാസാക്കുകയും ചെയ്തു. ജൂലൈ 20ന് പ്രതിഷേധക്കാർക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെയായിരുന്നു ഇത്.
15-ാം ദിനവും സ്തംഭനം
അയോധ്യ രാമക്ഷേത്ര സംഭാവന മോഷണ ആരോപണത്തിലും നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിലും പ്രതിപക്ഷം തുടർച്ചയായി പ്രതിഷേധിച്ചതോടെ ലോക്സഭ നടപടികൾ ഉച്ചയ്ക്ക് 12 മണിവരെ നിർത്തിവച്ചു. തുടർച്ചയായ പ്രതിഷേധം നല്ലതല്ലെന്ന് ഖേദം പ്രകടിപ്പിച്ചാണ് സ്പീക്കർ ഓം ബിർള നടപടികൾ നിർത്തിവച്ചത്.
ജൂലൈ 20ന് ആരംഭിച്ച വർഷകാല സമ്മേളനത്തിന്റെ 15-ാം ദിനമായ വെള്ളിയാഴ്ചയും പ്രതിപക്ഷ പ്രതിഷേധം മൂലം ചോദ്യോത്തര വേള പൂർത്തിയാക്കാൻ ലോക്സഭയ്ക്ക് സാധിച്ചില്ല.
ക്വിറ്റ് ഇന്ത്യാ സമര സ്മരണ
സഭ ചേർന്നപ്പോൾത്തന്നെ, ഓഗസ്റ്റ് 9ന് വാർഷികം വരുന്ന 1942ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളായ സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകൾ സ്പീക്കർ ഓം ബിർള അനുസ്മരിച്ചു. സഭ അവർക്ക് ആദരാഞ്ജലി അർപ്പിച്ചു. സത്യത്തിന്റെയും അഹിംസയുടെയും പ്രതീകമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനമെന്നും, ലോകം മുഴുവൻ മഹാത്മാഗാന്ധിയുടെ പഠിപ്പിക്കലുകളിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്നുവെന്നും, പ്രതിഷേധിക്കുന്ന അംഗങ്ങളും അതിൽനിന്ന് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ ശിൽപികളിൽ പ്രമുഖനായ ബി.ആർ. അംബേദ്കറെ പരാമർശിച്ചുകൊണ്ട്, സഭ ചർച്ചയ്ക്കും സംവാദത്തിനുമുള്ളതാണെന്നും ജനാധിപത്യത്തിൽ സംവാദത്തിന് പ്രാധാന്യമുണ്ടെന്നും ബിർള ഓർമിപ്പിച്ചു. പ്രതിഷേധിക്കുന്ന പ്രതിപക്ഷ അംഗങ്ങളുടെ പെരുമാറ്റം പാർലമെന്ററി മര്യാദകൾക്ക് നിരക്കുന്നതല്ലെന്നും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ഈ വടിയും പിടിച്ച് ഇവിടെ നിൽക്കേണ്ട’; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി!







