തിരുവനന്തപുരം:ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ സ്വീകരിക്കേണ്ടതില്ലെന്ന ബെവ്കോ ഉത്തരവിനെതിരെ കടുത്ത നിലപാടുമായി എക്സൈസ് മന്ത്രി എം. ലിജു. ഉത്തരവ് പുറത്തിറക്കിയ സാഹചര്യത്തിൽ വിശദീകരണം നൽകാൻ ബെവ്കോ മാനേജിങ് ഡയറക്ടറോട് ഇന്ന് രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകാൻ മന്ത്രി നിർദേശം നൽകി.
മന്ത്രിയോട് ആലോചിക്കാതെയാണ് കമ്മീഷണർ പ്ലാസ്റ്റിക് മദ്യ കുപ്പികൾ തിരികെ വാങ്ങേണ്ടെന്ന ഉത്തരവ് ഇറക്കിയത്. പ്ലാസ്റ്റിക് കുപ്പികൾ തിരികെ വാങ്ങുന്നത് നല്ല നടപടിയാണെന്ന് മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിന് അനുയോജ്യമാണിത്. തദ്ദേശ വകുപ്പുമായി ചേർന്ന് പദ്ധതി വിപുലപ്പെടുത്താനും ആലോചനയുണ്ടെന്നും ഓണത്തിനു ശേഷം ഇതിനായി വിശദ പദ്ധതി തയാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
You May Also Like
“അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ”….; ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് മൂന്നാണ്ട്; പുതുപ്പള്ളിയിൽ ഇന്ന് പ്രാർഥനയും അനുസ്മരണവും, ഉദ്ഘാടനത്തിന് കെസി വേണുഗോപാൽ!
“അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ”….; ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് മൂന്നാണ്ട്; പുതുപ്പള്ളിയിൽ ഇന്ന് പ്രാർഥനയും അനുസ്മരണവും, ഉദ്ഘാടനത്തിന് കെസി വേണുഗോപാൽ!


ആദ്യം രഹസ്യ കരാർ, പിന്നെ അനുമതി തേടൽ! വിഴിഞ്ഞത്ത് അദാനി നടത്തിയത് വൻ ചതിയോ?







