അപ്രതീക്ഷിത നീക്കവുമായി ലിവർപൂൾ. ബാഴ്സലോണയുടെ ഉറുഗ്വേൻ സെന്റർ ബാക്ക് റൊണാൾഡ് അരാഹോയെ സ്വന്തമാക്കാൻ ലിവർപൂൾ ധാരണയിലെത്തിയിരിക്കുകയാണ്.
ട്രാൻസ്ഫറുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളെല്ലാം അന്തിമഘട്ടത്തിലാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഔദ്യോഗിക കരാറുകളിൽ ഒപ്പുവെക്കുമെന്നാണ് സൂചന. ബാഴ്സലോണ സ്പോർട്ടിങ് ഡയറക്ടർ ഡെക്കോയും ഈ നീക്കത്തിന് പച്ചക്കൊടി കാട്ടിക്കഴിഞ്ഞു.
പ്രാരംഭ ഘട്ടത്തിൽ ലോൺ അടിസ്ഥാനത്തിലാണ് അരാഹോ ലിവർപൂളിൽ എത്തുന്നത്. സീസണിന്റെ അവസാനത്തിൽ താരത്തെ സ്ഥിരമായി സ്വന്തമാക്കാനുള്ള ‘ബൈ ഓപ്ഷൻ’ കരാറിലുണ്ട്. എന്നാൽ ഇത് നിർബന്ധിത ക്ലോസ് അല്ലാത്തതിനാൽ, സീസണിന് ശേഷം പ്രകടനം വിലയിരുത്തി തീരുമാനമെടുക്കാം എന്നത് ബാഴ്സലോണയ്ക്കും ആശ്വാസമാണ്. ഈ നീക്കത്തിലൂടെ ബാഴ്സലോണയ്ക്ക് തങ്ങളുടെ ശമ്പള ബാധ്യത കുറയ്ക്കാനും സാധിക്കും.
ഒരു കാലത്ത് ബാഴ്സലോണയുടെ ഏറ്റവും വിശ്വസ്തരായ താരങ്ങളിൽ ഒരാളായിരുന്ന അരാഹോ പരിക്കുകളും മോശം ഫോമും കാരണമാണ് ടീമിലെ സ്ഥാനം നഷ്ടപ്പെട്ടത്. പരിശീലകൻ ഹാൻസി ഫ്ലിക്കുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമായിരുന്നു. ചില നിർണ്ണായക മത്സരങ്ങളിലെ മോശം പ്രകടനങ്ങളും താരത്തിന് തിരിച്ചടിയാവുകയായിരുന്നു. കൂടുതൽ ഗെയിം ടൈം ലക്ഷ്യമിട്ടാണ് താരം ലിവർപൂളിലേക്ക് ചേക്കേറുന്നത്.
ലിവർപൂളിനെ സംബന്ധിച്ചിടത്തോളം വലിയ തുക മുടക്കാതെ പ്രതിരോധ നിര ശക്തമാക്കാൻ ലഭിച്ച വലിയൊരു അവസരമാണിത്. വിർജിൽ വാൻ ഡൈക്കിനൊപ്പം കളിക്കാൻ അവസരം ലഭിക്കുന്നത് അരാഹോയ്ക്കും കരിയറിൽ പുതിയൊരു ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നു. 27 കാരനായ താരം തന്റെ പഴയ ഫോം വീണ്ടെടുത്താൽ ലിവർപൂളിന് അതൊരു വലിയ നേട്ടമായി മാറും.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


മംഗളം അസി. എഡിറ്റർ മാത്യൂസ് എം ജോർജ് അന്തരിച്ചു







