റൊസാരിയോ: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പിതാവ് ജോർജെ മെസി (68) അന്തരിച്ചു. അസുഖത്തെ തുടർന്ന് അർജന്റീനയിലെ റൊസാരിയോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
മെസിയുടെ ഫുട്ബോൾ കരിയറിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ജോർജെ. മകന്റെ ബാല്യകാലം മുതൽ ഫുട്ബോൾ കരിയറിന്റെ വളർച്ചയിലുടനീളം അദ്ദേഹം മെസിക്കൊപ്പമുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായി മെസി മാറിയപ്പോഴും പിതാവ് അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന തൂണായി തുടർന്നു.
മെസിയുടെ പ്രതിനിധിയായും ജോർജെ പ്രവർത്തിച്ചിരുന്നു. വിവിധ ക്ലബ്ബുകളുമായും വാണിജ്യ സ്ഥാപനങ്ങളുമായും മെസിക്കുവേണ്ടിയുള്ള കരാർ ചർച്ചകൾ നടത്തിയിരുന്നതും അദ്ദേഹമായിരുന്നു. മെസിയുടെ ബ്രാൻഡും ബിസിനസ് ഇടപാടുകളും ശക്തിപ്പെടുത്തുന്നതിലും ജോർജെ നിർണായക പങ്കുവഹിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ജോർജെയുടെ ആരോഗ്യനില മോശമായിരുന്നു. കഴിഞ്ഞ ലോകകപ്പ് സമയത്ത് വ്യക്തിജീവിതത്തിൽ താൻ കടന്നുപോകുന്നത് ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണെന്ന് മെസി സൂചിപ്പിക്കുകയും ചെയ്തിരുന്നു.
മെസിയുടെ കരിയറിലെ നിർണായക ഘട്ടങ്ങളിലെല്ലാം ഒപ്പമുണ്ടായിരുന്ന പിതാവിന്റെ വിയോഗം അർജന്റീന ഫുട്ബോൾ ലോകത്തും ആരാധകർക്കിടയിലും വലിയ ദുഃഖമാണ് സൃഷ്ടിച്ചിരിക്കുന്നത്.


‘മുഖ്യമന്ത്രി ഭക്ഷണം കഴിക്കാൻ പാടില്ലേ?’ വിരുന്ന് വിവാദത്തിൽ രൂക്ഷ പ്രതികരണം, ഹെലികോപ്റ്റർ ചെലവിലും മറുപടി; ‘ഒറ്റ രൂപ പോലും നഷ്ടമുണ്ടാക്കിയിട്ടില്ല’, മഴക്കെടുതിക്കിടയിലെ ആദ്യ വാർത്താസമ്മേളനത്തിൽ വി.ഡി. സതീശൻ ആഞ്ഞടിച്ചു!
കളക്ടർ മാമാ, കുറച്ചുകൂടി നേരത്തെ എഴുന്നേൽക്കാമായിരുന്നു. അവധി പ്രഖ്യാപനം വൈകി; ‘കളക്ടർ ഉറങ്ങിപ്പോയോ?’ വിമർശനം സഹിക്കവയ്യാതെ കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ







