പത്തനംതിട്ട: അർജുൻ ആയങ്കിയെ തേടി സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ രാത്രിയിൽ പൊലീസ് പരിശോധന നടന്നത് ഇന്ന് പ്രഷേധത്തിൽ. പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സംഭവം. സി.പി.എം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻ കുമാറിന്റെ പാടിമൺ കാട്ടാമലയിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. സമീപത്തെ സി.പി.എം പ്രവർത്തകരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. എട്ട് വണ്ടി പോലീസ് ആണ് പരിശോധനയ്ക്ക് ചെന്നത് എന്നും റിപ്പോർട്ട്.
പാടിമൺ മേഖലയിൽ രാത്രി 12.15 മുതൽ പുലർച്ചെ ഒന്നരവരെയായിരുന്നു പരിശോധന. കീഴ്‌വായ്പൂർ, പെരുമ്പട്ടി, തിരുവല്ല പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും അർജുൻ ആയങ്കിയെ കണ്ടെത്താൻ നിയോഗിച്ച പ്രത്യേക സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തു. അർജുൻ ആയങ്കിയെ അന്വേഷിച്ചാണ് എത്തിയതെന്ന് പൊലീസ് നാട്ടുകാരോട് വ്യക്തമാക്കിയിരുന്നു.
അർജുൻ ആയങ്കി എവിടെയാണെന്ന കാര്യത്തിൽ പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നില്ലെന്ന സൂചനയാണ് മല്ലപ്പള്ളിയിലെ പരിശോധന നൽകുന്നത്. അതേസമയം, രാത്രിയിൽ വീടുകളിൽ പൊലീസ് പരിശോധന നടത്തിയതിനെതിരെ പ്രദേശത്ത് പ്രതിഷേധവും ഉയർന്നു. പാർട്ടി നേതൃത്വം പൂർണമായും കൈവിട്ടതായി പ്രഖ്യാപിച്ച ആയങ്കിയെ പാർട്ടി പ്രവർത്തകർ ആരും പിന്തുണയ്ക്കില്ലെന്ന നിലപാടിനിടെയാണ് സി.പി.എം നേതാവിന്റെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തിയത്.
മല്ലപ്പള്ളിയിൽ പരിശോധന അവസാനിച്ച് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെന്റിൽ നിന്ന് അർജുൻ ആയങ്കിയെ പൊലീസ് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെയായിരുന്നു അറസ്റ്റ്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


വീണാ ജോര്‍ജിന്റെ ഗണ്‍മാനെതിരെ അന്വേഷണം വരും; എന്തുകൊണ്ട് കള്ളമൊഴി നല്‍കിയെന്ന് വിശദീകരിക്കേണ്ടി വരും? ലക്ഷ്യമിടുന്നത് കള്ളമൊഴിക്ക് പിന്നിലെ ഗൂഡാലോചന കണ്ടെത്താന്‍; ആലപ്പുഴ രക്ഷാപ്രവര്‍ത്തന അട്ടിമറിക്ക് ശേഷം മറ്റൊരു അന്വേഷണത്തിന് ആഭ്യന്തര വകുപ്പ്; കണ്ണൂരിലെ ‘വധശ്രമ’ നാടകം പൊളിക്കാന്‍ പ്രത്യേക സംഘമെത്തും







