ദോഹ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിച്ച് അമേരിക്കയും ഇറാനും. ഖത്തർ തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച ചർച്ചകൾ നടക്കും. ഇതിൻ്റെ അടിസ്ഥാനത്തിൽ നിലവിൽ മേഖലയിൽ തുടരുന്ന സൈനിക സംഘർഷങ്ങളും പ്രത്യാക്രമണങ്ങളും താൽക്കാലികമായി അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനമാനിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കായിരിക്കും ചൊവ്വാഴ്ച നടക്കുന്ന ചർച്ചകളിൽ മുൻഗണന നൽകുന്നത്. നേരത്തെ സ്വിറ്റ്‌സർലൻഡിൽ ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ച് നടക്കേണ്ടിയിരുന്ന ചർച്ചകളാണ് ഇപ്പോഴത്തെ അടിയന്തര സാഹചര്യം പരിഗണിച്ച് ദോഹയിലേക്ക് മാറ്റിയത്. ജൂണിൽ ഒപ്പുവെച്ച ധാരണാപത്രത്തിലെ
തൃശ്ശൂർ: തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ചു. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി കോട്ടയം സ്വദേശി സ്നേഹ ആണ് മരിച്ചത്. വിദ്യാർഥിനി നിലത്ത് വീണുകിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഉടൻതന്നെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ തൃശ്ശൂർ ഈസ്റ്റ് പോലീസ് അന്വേഷണം ഉടൻ ആരംഭിച്ചു.
കൊച്ചി: പീഡനക്കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി. ജോലി വാഗ്ദാനംനൽകി ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പ്രശോഭ് വത്സനെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസത്തോളം ഇയാൾ ഒളിവിലായിരുന്നു. ഇതിനിടെ മുൻകൂർജാമ്യം നൽകിയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. അടിയന്തരമായി കീഴടങ്ങണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് പാലക്കാട് എത്തി ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് സാധാരണ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജോലി വാഗ്ദാനംചെയ്ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും ഉയർന്ന കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി
കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം കിഴിശ്ശേരി സ്വദേശി ഷിബിലി(27)യുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ പതങ്കയം വെള്ളച്ചാട്ടത്തിന് സമീപമുള്ള ചെക്ക് ഡാമിലാണ് കണ്ടെത്തിയത്. മുക്കം അഗ്നിരക്ഷാസേനയുടേയും നാട്ടുകാരുടേയും സന്നദ്ധപ്രവർത്തകരുടേയും സംയുക്ത തിരച്ചിലിലാണ് മണലിൽ മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത് . മുക്കം അഗ്നിരക്ഷാ സേനയിലെ സ്കൂബ ഡൈവിങ് സംഘം ഞായറാഴ്ച വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ മലവെള്ളപ്പാച്ചിൽ തിരച്ചിൽ ദുഷ്കരമാക്കി. നിർത്തിവെച്ച തിരച്ചിൽ ഞായറാഴ്ച രാവിലെ ആറോടെ
കോഴിക്കോട്: ദേശീയപാതാ ബൈപ്പാസിലെ പന്തീരാങ്കാവ് ടോൾപ്ലാസയിൽ വാഹനങ്ങൾ ടോൾവെട്ടിച്ചുപോകുന്നത് കേസായി മാറുന്നു. നൂറിലധികം വാഹനങ്ങളാണ് ഒരുദിവസം ഇങ്ങനെ ടോൾവെട്ടിക്കുന്നത്. തിരക്കുള്ള ദിവസങ്ങളിൽ 150 കടക്കും. ഇത്തരത്തിലുള്ള 78 വാഹനങ്ങളുടെ വിവരങ്ങൾ ടോൾപ്‌ളാസ അധികൃതർ ട്രാഫിക് പോലീസിന് കൈമാറുകയുണ്ടായി . ശനിയാഴ്ച രാത്രി ടോൾനൽകാതെ കടക്കാൻ ശ്രമിച്ച കാർ, ജീവനക്കാരനെ ഇടിച്ചത് കേസായിട്ടും ഞായറാഴ്ച 33 വാഹനങ്ങൾ ടോൾവെട്ടിച്ച് കടന്നുപോയെന്ന് ടോൾപ്‌ളാസ മാനേജർ കെ.വി. റാഫി പറഞ്ഞു. ഞായറാഴ്ച ഉച്ചവരെയുള്ള കണക്കുമാത്രമാണിത്. മുന്നിലുള്ള വാഹനത്തിൽനിന്ന് ഫാസ് ടാഗ് കട്ടായി
പുണെ: മഹാരാഷ്ട്രയിൽ യുവ വ്യവസായി കേതൻ അഗർവാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നു . സിയ ഗോയലിന്റെയും ചേതൻ ചൗധരിയുടെയും ഒന്നിച്ചുള്ള യാത്രാവിവരങ്ങൾ അന്വേഷിച്ചുപോയപ്പോഴാണ് പോലീസ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. കേതനുമായുള്ള വിവാഹ നിശ്ചയത്തിന് ആഴ്ചകൾക്ക് മുമ്പാണ് സിയയും ചേതനും ഉദയ്പുരിലേക്ക് ഒന്നിച്ചു യാത്ര ചെയ്തത്. ഒരു യാത്രാ സംഘത്തിനൊപ്പമായിരുന്നു ഇരുവരുടേയും യാത്ര. കുറച്ചു ദിവസങ്ങൾ ഇവർ ഇവിടെ ഒന്നിച്ചു കഴിഞ്ഞെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട ചുരുളഴിക്കാൻ യാത്രയുടെ ഓരോ വിവരങ്ങളും
ശ്രീകാര്യം (തിരുവന്തപുരം): വിദേശ വനിതകളെ മനുഷ്യക്കടത്തിലൂടെ തലസ്ഥാനത്ത് എത്തിച്ച് പെൺവാണിഭം നടത്തിവന്ന സംഘത്തെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു.രണ്ട് മലയാളികളും രണ്ട് തായ്‌ലാൻഡ് സ്വദേശിനികളുമാണ് പിടിയിലായത്. അണ്ടൂർക്കോണം പറമ്പിപ്പാലം ടി.എ. മൻസിലിൽ ആസിഫ് (28), പോത്തൻകോട് കീഴ് തോന്നയ്ക്കൽ അഞ്ചു ഭവനിൽ അദീഷ് കൃഷ്ണൻ (28) എന്നിവരും തായ്‌ലാൻഡ് സ്വദേശിനികളായ സിരിലക്ക് (42), സുകന്യ (29) എന്നിവരാണ് അറസ്റ്റിലായത്. കുളത്തൂർ കട്ടേല ഭാഗത്തുള്ള വാടകക്കെട്ടിടം എടുത്തായിരുന്നു അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. വിദേശ വനിതകളെ ഉൾപ്പെടെ എത്തിച്ച് പെൺവാണിഭം നടത്തുന്നതായി
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് പുറകെ സൂര്യയും സിനിമ വിട്ട് രാഷ്ട്രീയത്തിലിറങ്ങുമെന്ന് വീണ്ടും അഭ്യൂഹം ശക്തമാകുന്നു . സൂര്യയുടെ ആരാധക സംഘടനയുടെ നേതാവിന്റെ പരാമർശത്തിലാണ് ഇപ്പോൾ ചർച്ച. ചെന്നൈയിൽ നടന്ന അഖിലേന്ത്യാ സൂര്യ തലമൈ നൽപണി ഇയക്കത്തിന്റെ ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ഒരു നേതാവ് നടത്തിയ പ്രസംഗം തമിഴ്നാട്ടിലെ വാർത്താ ചാനലായ തന്തി ടിവി പുറത്തുവിട്ടിരുന്നു. ഇതാണ് ചർച്ചകൾക്ക് വീണ്ടും ജീവൻ നൽകിയത്. കാലവും സമയവും തീരുമാനിച്ചാൽ സൂര്യ ജനനേതാവായി വരുന്നത് തടയാൻ ആർക്കും കഴിയില്ലെന്നാണ്
Trending, Trending Now
വി.ഐ.പി.കള്‍ വലിഞ്ഞുകയറുന്ന കട്ടേലയിലെ സ്പാ കേന്ദ്രത്തില്‍ തുമ്പ പോലീസിന്റെ മിന്നലാക്രമണം; കതക് തുറന്നപ്പോള്‍ ഞെട്ടിത്തറിച്ച് ഖാക്കി; മുന്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ മകനും കൂട്ടാളിയും പിടിയില്‍; വിസാ കാലാവധി കഴിഞ്ഞ തായ് സുന്ദരിമാരെ വെച്ച് അനാശാസ്യവും മനുഷ്യക്കടത്തും; അണിയറയില്‍ വന്‍ സ്രാവുകള്‍?
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ അതിസമ്പന്നരും പ്രമുഖരും ആഡംബര വാഹനങ്ങളില്‍ പാറിപ്പറന്നിറങ്ങുന്ന കട്ടേലയിലെ ആ സ്പാ കേന്ദ്രത്തിലേക്ക് തുമ്പ പോലീസ് ഇന്‍സ്‌പെക്ടറും സംഘവും ഇരച്ചുകയറുമ്പോള്‍ അതൊരു സാധാരണ പരിശോധന മാത്രമായിരുന്നില്ല. എന്നാല്‍ അവിടെയുള്ള രഹസ്യമുറികളുടെ വാതില്‍ തുറന്നതോടെ പോലീസിന്റെ കണ്ണ് തള്ളിപ്പോയി. വിദേശ സുന്ദരിമാരെ തടവിലാക്കി, കോടികളുടെ അനാശാസ്യ കച്ചവടവും രാജ്യാന്തര മനുഷ്യക്കടത്തുമാണ് അവിടെ പൊടിപൊടിച്ചിരുന്നത്. അതിലുമേറെ ഞെട്ടിക്കുന്നത് മറ്റൊന്നുമല്ല; ഈ അനാശാസ്യ കേന്ദ്രം നിയന്ത്രിച്ചിരുന്നത് മുസ്ലീം ലീഗിലെ ഒരു മുന്‍ മന്ത്രിയുടെ അതിവിശ്വസ്തനായിരുന്ന മുന്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ
മരട്: നവജാതശിശുവിനെ വഴിയരികിലെ തട്ടുകടയിൽ സുഹൃത്തിന്റെ സഹായത്തോടെ ഉപേക്ഷിക്കാൻ യുവതിയുടെ ശ്രമം. ഞായറാഴ്ച വൈകീട്ടോടെ അമ്മയെ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ സുഹൃത്തായ യുവാവും കസ്റ്റഡിയിലാണ്. അരൂർ-ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂരിൽ ഫോറം മാളിന് സമീപം സർവീസ് റോഡരികിലെ തട്ടുകടയിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആൺകുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം നടന്നത്. ശനിയാഴ്ച രാവിലെയാണ് യുവതി പ്രസവിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. അമ്മ കുണ്ടന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ഉടുമ്പൻചോല സ്വദേശിനി അഞ്ജുവിനെ










