മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ജിതിൻ കെ. ജോസ്- ജയസൂര്യ ചിത്രം ‘മായൻ- ചാപ്റ്റർ വണ്ണി’ന്റെ ഷൂട്ടിങ് ഓഗസ്റ്റ് 12-ന് ആരംഭിക്കും. സൂപ്പർഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ മാസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമിച്ച മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാള സാഹിത്യത്തിലുൾപ്പെടെ പരാമർശിക്കപ്പെട്ടിട്ടുള്ള
മോസ്‌കോ: റഷ്യയുടെ ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്ക് നേരെ യുക്രൈൻ നടത്തുന്ന തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾ പല പ്രദേശങ്ങളിലും ഇന്ധനക്ഷാമത്തിന് കാരണമായതായി തുറന്നു സമ്മതിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിൻ. റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകളെയും ഊർജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആഭ്യന്തര വിതരണത്തെ ബാധിച്ചതായി അദ്ദേഹം സമ്മതിച്ചു. അതേസമയം, ഈ പ്രതിസന്ധി ഭരണകൂടത്തിന് നിയന്ത്രിക്കാനാവുമെന്നും യുക്രൈനുനേരെയുള്ള റഷ്യയുടെ സൈനിക നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിനായി ഡീസൽ കയറ്റുമതി നിരോധിക്കുന്നതും വ്യോമപ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള നടപടികൾ റഷ്യ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ അടിയന്തര പ്രമേയ നീക്കം ഉടനില്ലെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരിനാഥൻ. വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള അവസരം എൽഡിഎഫ് നഷ്ടമാക്കുന്നു. ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് മുന്നോട്ടുപോകും. പോലീസ് പിടികൂടിയ കാപ്പാ കേസ് പ്രതി സുഗതനെ പുറത്താക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും ശബരിനാഥൻ വ്യക്തമാക്കി. പ്രമേയത്തെ പിന്തുണയ്ക്കാത്തത് ബി.ജെ.പി.യും എൽ.ഡി.എഫും തമ്മിലുള്ള ഒത്തുകളിയാണെന്ന് ശബരിനാഥൻ ആരോപിച്ചിരുന്നു. നേരത്തെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് യു.ഡി.എഫ്. പ്രഖ്യാപിച്ചെങ്കിലും അതിനെ പിന്തുണയ്ക്കുന്നതിൽ എൽ.ഡി.എഫ്. തീരുമാനമെടുത്തിരുന്നില്ല.
കൊച്ചി: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട്. ചൊവ്വാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് പ്രവചനം. 24 മണിക്കൂറിൽ 115.6 മി.മി മുതൽ 204.4 മി.മി വരെ മഴ ലഭിച്ചേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. അതേസമയം,
ആലപ്പുഴ: പ്രാദേശിക അവധിയില്ലാതെ ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്. ഏഴു ചുണ്ടൻവള്ളങ്ങളടക്കം 14 കളിവള്ളങ്ങളാണ് ജലമേളയിൽ മാറ്റുരയ്ക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് കളക്ടർ ഷാജി വി. നായർ പതാകയുയർത്തുന്നതോടെ ചടങ്ങുകൾക്കു തുടക്കമാകും. തുടർന്നുനടക്കുന്ന സമ്മേളനം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. റെജി ചെറിയാൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജലോത്സവത്തിന് പ്രാദേശിക അവധി വേണമെന്ന ആവശ്യം കുട്ടനാട് എംഎൽഎ റെജി ചെറിയാൻ നിയമസഭയിൽ ഉന്നയിച്ചതുമായി ബന്ധപ്പെട്ട് അടുത്തിടെ വള്ളംകളി വാർത്തയായിരുന്നു. വള്ളംകളി നടക്കുന്ന ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക
മൈസൂരു: യുവതിയെ വീട്ടിൽ കാണാൻചെന്ന ആൺസുഹൃത്തിനെ യുവാവ് വെട്ടിയതിനെത്തുടർന്ന് ഗുരുതരപരിക്ക്. ചിക്കമഗളൂരു ജില്ലയിലെ ബലേഹൊന്നൂരിലാണ് സംഭവം. ഹൂവിനഹക്ലുവിലെ അരുൺ കുമാറിനാണ് (35) വടിവാൾകൊണ്ട് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് ബലേഹൊന്നൂരിൽ താമസിക്കുന്ന സ്ത്രീയുമായി അരുൺ കുമാർ കഴിഞ്ഞ ഒരുവർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ, അരുൺ അറിയാതെ യുവതിക്ക് ഹുയിഗെരെ നിവാസിയായ ശേഷഗിരി എന്ന യുവാവുമായും അടുപ്പമുണ്ടായിരുന്നു.. ഇക്കാര്യം അരുണിന് അറിയിലായിരുന്നു . വ്യാഴാഴ്ച രാത്രി അരുൺ യുവതിയെ കാണാനായി അവരുടെ വീടിന് സമീപത്തെത്തി. ഈ സമയം ശേഷഗിരിയും
സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി എഴുതി സംവിധാനം ചെയ്ത ‘ഭരതനാട്യ’ത്തിന് മൂന്നാംഭാഗം വരുന്നു. രണ്ടാംഭാഗം ‘ഭരതനാട്യം 2: മോഹിനിയാട്ടം’ തിയേറ്ററിൽ വൻ വിജയമായതിന് പിന്നാലെയാണ് പ്രഖ്യാപനം. ‘മോഹിനിയാട്ട’ത്തിന് വൻ പ്രേക്ഷകസ്വീകരണമായിരുന്നു ലഭിച്ചത്. സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്‌സ്, തോമസ് തിരുവല്ല ഫിലിംസ് എന്നിവയുടെ ബാനറിൽ ലിനി മറിയം ഡേവിഡും അനുപമ ബി. നമ്പ്യാരും ചേർന്ന് നിർമിക്കുന്ന മൂന്നാംഭാഗത്തിന് ‘ഭരതനാട്യം 3: രാസലീല’ എന്നാണ് പേരിട്ടിരിക്കുന്നത്. ഷെഫീഖ് വി.ബി. എഡിറ്റിങ്ങും ഇലക്ട്രോണിക് കിളി സംഗീതവും നിർവഹിക്കുന്നു . ബബ്ലു
നടി ഹണി റോസിനെതിരായ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. താൻ മൂലം നടിക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് ബോബി ഖേദം പ്രകടിപ്പിച്ചു. വാക്കുകൾക്കും അതുണ്ടാക്കിയ ആഘാതത്തിനും പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ബോബി ചെമ്മണ്ണൂർ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. ‘പ്രിയ സുഹൃത്തുക്കളെ, യഥാർഥത്തിൽ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്‌നേഹത്തോടും പരിഗണനയോടും കൂടി പെരുമാറുന്ന വ്യക്തിയാണ് ഞാൻ. ആരെയും മനഃപൂർവം ദ്രോഹിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ ഇടയ്ക്കിടെ നർമവും രസകരമായ ഉള്ളടക്കങ്ങളും
സ്വർണ വിലയിൽ കനത്ത ഇടിവുണ്ടാകുമെന്ന ഭീതിയിൽ കുടുംബങ്ങൾ വൻതോതിൽ സ്വർണം വിറ്റഴിക്കുന്നു. ബുള്ളിയൻ ആൻഡ് ജുവല്ലേഴ്‌സ് അസോസിയേഷന്റെ കണക്കുപ്രകാരം 50,000 കിലോഗ്രാം (50 ടൺ) സ്വർണമാണ് ഏപ്രിൽ-ജൂൺ പാദത്തിൽ വിറ്റത്. മുൻ വർഷത്തേക്കാൾ 43 ശതമാനം കൂടുതലാണിത്. സംസ്ഥാനത്ത് സ്വർണ വില റെക്കോഡ് ഉയരമായ 1.20 ലക്ഷം നിലവാരത്തിലെത്തിയിരുന്നു. സ്വർണ വില ഇനിയും കുറഞ്ഞേക്കുമെന്ന ഭീതിയാണ് വില്പനയ്ക്ക് പിന്നിൽ. നിലവിൽ സംസ്ഥാനത്ത് പവന് 1.05 ലക്ഷം രൂപ നിലവാരത്തിലാണ് സ്വർണ വില. പരമ്പരാഗത രീതിയിൽനിന്ന് മാറി സ്വർണത്തിന്റെ
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽനിന്നു കേരളത്തിലേക്കുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ നടപടി. ഡൽഹിയിലെ കേരള ഹൗസിലെ പ്രോട്ടക്കോൾ ഓഫീസറെ സസ്പെൻഡ് ചെയ്തു. പ്രോട്ടോക്കോൾ ഓഫീസർ ശ്രീമുകാറിനെതിരേയാണ് നടപടി. കാരണംകാണിക്കൽ നോട്ടീസിന് മറുപടി ലഭിച്ചശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.50-നുള്ള ഡൽഹി-കോഴിക്കോട് ഇൻഡിഗോ വിമാനത്തിലാണ് പിണറായി യാത്രചെയ്യേണ്ടിയിരുന്നത്. കേരള ഹൗസിൽനിന്ന് ഒന്നരയോടെ തിരിച്ച പിണറായി 2.05-ന് വിമാനത്താവളത്തിലെത്തിയിരുന്നു. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ അദ്ദേഹം വിമാനത്താവളത്തിൽ എത്തിയകാര്യം ഒപ്പമുണ്ടായിരുന്ന പ്രോട്ടക്കോൾ ഓഫീസർ ഇൻഡിഗോ










