ന്യൂഡൽഹി: വെനസ്വേലയിൽ കപ്പൽ ജീവനക്കാരനായിരുന്ന ഇന്ത്യൻ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഹൃദയാഘാതത്തെ തുടർന്ന് മേയിൽ മരിച്ച ഉത്തർപ്രദേശിലെ ദേവരിയ സ്വദേശി രാകേഷ് ചൗഹാന്റെ(33) കുടുംബമാണ് ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. നാട്ടിലേയ്ക്ക് അയച്ച രാകേഷിന്റെ ശരീരത്തിൽ തലച്ചോർ, ഹൃദയം, ശ്വാസകോശം ഉൾപ്പെടെയുള്ള ഒരു ആന്തരികാവയവങ്ങളും കാണാനില്ലെന്നും കുടുംബാംഗങ്ങൾ പരാതി നൽകുകയും സംഭവത്തിൽ അന്വേഷണം വേണമെന്നും പറഞ്ഞു . രാകേഷ് ചൗഹാൻ 2025 നവംബറിലാണ് കപ്പൽ ജീവനക്കാരനായി വെനസ്വേലയിലെത്തിയത്. കഴിഞ്ഞ മേയില്‍ കപ്പലിൽ വച്ച് രാകേഷ് മരണപ്പെട്ടതായി
തിരുവനന്തപുരം : മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിക്കാൻ തീരുമാനം.ഇന്ന് ചേർന്ന കെ .സി. എ യുടെ സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിന്റേതാണ് തീരുമാനം. കേരള ക്രിക്കറ്റ് അസോസിയേഷന് അപകീർത്തി വരുത്തുന്ന തരത്തിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയതിന്റെ പേരിലാണ് ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കിയിരുന്നത്. കെ സി എ യുടെ ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി ഹർജി
ലക്‌നൗ: സർക്കാർ ആശുപത്രിയിൽ രോഗിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജീവനക്കാരിക്ക് സസ്‌പെൻഷൻ. ഉത്തർപ്രദേശിലെ റായ്‌ബറേലി ജില്ലാ ആശുപത്രിയിലെ സ്വീപ്പറായ പിങ്കിയെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഈ സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇതിനായി മൂന്നംഗ സമിതിയെയും ആശുപത്രി സൂപ്രണ്ട് ഏർപ്പെടുത്തി . കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ആശുപത്രിയിൽ തറയിലിരിക്കുന്ന രോഗിയായ പുരുഷനെ പിങ്കി ചവിട്ടുന്നതാണ് വീഡിയോയിലുള്ളത്. 35 സെക്കൻഡിനുള്ളിൽ പത്ത് തവണ ഇവർ രോഗിയെ ചവിട്ടുന്നുണ്ട്. മാനസിക രോഗിക്കാണ് പരിക്കേറ്റതെന്നും വിവരങ്ങളുണ്ട്
ചെന്നൈ: തമിഴ്‌നാടിന് പുതിയ തുടക്കത്തിന്റെ നിമിഷം എന്നാണ് രണ്ട് വർഷം മുൻപ് സ്വന്തം രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം പ്രഖ്യാപിക്കുമ്പോൾ വിജയ് പറഞ്ഞിരുന്നത് . പക്ഷെ, ഭരണത്തിലോ രാഷ്ട്രീയത്തിലോ യാതൊരു പരിചയവുമില്ലാത്ത, ‘നടൻ’ മാത്രമായ വിജയിയേക്കൊണ്ട് ഒന്നും സാധിക്കില്ലെന്ന് അന്ന് എതിരാളികൾ തിരിച്ചടിച്ചു. എന്നാൽ, ഇപ്പോഴിതാ വിമർശകരുടെ വായടപ്പിച്ചുകൊണ്ട് പറഞ്ഞതും പറയാത്തത്തുമായ വികസനക്ഷേമ പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ് മുഖ്യമന്ത്രി ജോസഫ് വിജയ്. തമിഴ്‌നാടിന്റെ ചരിത്രത്തിൽത്തന്നെ ആദ്യമായി ദ്രാവിഡ പാർട്ടികളെ പുറത്തുനിർത്തിക്കൊണ്ട് വിജയ് അധികാരത്തിലേറിയിട്ട് രണ്ട് മാസം പൂർത്തിയാവുന്നതേയുള്ളൂ.
ബോസ്റ്റൺ: ആരാധകരും ഫുട്‌ബോൾ പ്രേമികളെയും അമ്പരപ്പിച്ച തോൽവിയായിരുന്നു ഇത്തവണ ജർമനിയുടേത്. റൗണ്ട് ഓഫ് 32 മത്സരത്തിൽ പാരഗ്വായോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് ജർമനി പ്രീക്വാർട്ടർ കാണാതെ പുറത്തായത്. 2014-ൽ കിരീടമുയർത്തിയ ശേഷം ജർമൻ ടീം ഇതുവരെ പ്രീക്വാർട്ടർ കളിച്ചിട്ടില്ല. ഇപ്പോഴിതാ പരാജയത്തിനു പിന്നാലെ പെനാൽറ്റി എടുക്കാനുള്ള ടീമിന്റെ ആത്മവിശ്വാസമില്ലായ്മയും പുറത്തുവരികയാണ്. ഷൂട്ടൗട്ടിൽ 3-2 ന് ആയിരുന്നു ജർമനിയുടെ തോൽവി. ഷൂട്ടൗട്ടിലെ അഞ്ച് പെനാൽറ്റികൾക്കു ശേഷം സ്‌കോർ 3-3 എന്ന നിലയിലായപ്പോൾ നിർണായകമായ ആറാം പെനാൽറ്റി എടുക്കാൻ ജർമനിയുടെ
സിനിമാ- നാടക സംവിധായികയും നടിയുമായ വിജയ മേത്ത (92) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി പത്തോടെ സൗത്ത് മുംബൈയിലെ വസതിയിൽവെച്ചായിരുന്നു അന്ത്യം. വിജയ് ടെണ്ടുൽക്കർ, ശ്രീറാം ലാഗു, അരവിന്ദ് ദേശ്പാണ്ഡെ തുടങ്ങിയ പ്രതിഭകൾക്കൊപ്പം മുംബൈ ആസ്ഥാനമായുള്ള ‘രംഗായൻ’ എന്ന നാടകസംഘം സ്ഥാപിച്ചതിൽ പ്രധാനിയാണ്. മറാഠിയിൽ ഒട്ടേറെ നാടകങ്ങൾ സംവിധാനംചെയ്ത അവർ, ടെലിവിഷൻ പരമ്പരകളും ഫീച്ചർ ഫിലിമുകളും ഒരുക്കി. 1984-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം പാർട്ടിയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. ശ്യാം ബെനഗലിന്റെ കലിയുഗ് എന്ന
കറുകച്ചാൽ: ഡോ. ജെനു അലക്‌സ് ഒ.പി.യിലുണ്ടോ എന്ന് ചോദിക്കേണ്ടതില്ല. ഞായറൊഴികെ എല്ലാ ദിവസവും ഡോക്ടർ ആശുപത്രിയിലുണ്ടെന്ന് എല്ലാവർക്കും അറിയാം. കറുകച്ചാൽ എൻ.എസ്.എസ്. ആശുപത്രിയിൽ ഇദ്ദേഹം അവധിയില്ലാത്ത ഡോക്ടർ. ഇത് കഴിഞ്ഞ 14 വർഷമായുള്ള പതിവാണ്. ഇതിന് മാറ്റം വരുത്താൻ ഡോക്ടർക്ക് ഇഷ്ടമല്ല .ആശുപത്രിയിലെ മെഡിക്കൽ ഓഫീസറും ഇ.എൻ.ടി. സർജനുമാണ് വാഴൂർ പുളിക്കൽകവല സ്വദേശിയായ ജെനു അലക്‌സ്. ആശുപത്രിയുമായുള്ള ആത്മബന്ധവും ജോലിയോടുള്ള സ്നേഹവുമാണ് ജെനുവിനെ ഇങ്ങനെയാക്കിയത്. അടിയന്തര സാഹചര്യമാണെങ്കിലോ ഡോക്ടർമാർ ഇല്ലെങ്കിലോ ഞായറാഴ്ച അവധിയും വേണ്ടെന്ന് വെക്കും. 1994-ൽ
ന്യൂഡൽഹി: ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിൽ ബസ് അപകടത്തിൽപെട്ട് ഏഴ് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ ദൗസയ്ക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. സ്ലീപ്പർ ബസ്സ് ട്രെയിലർ വാഹനവുമായി കൂട്ടിയിടിച്ച് തീപ്പിടിച്ച് പൊട്ടിത്തെറിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് . അർധരാത്രി രണ്ടരയോടെയായിരുന്നു അപകടം. ഋഷികേശിൽനിന്ന് മധ്യപ്രദേശിലെ ഇന്ദോറിലേക്ക് പോവുന്ന ബസ് ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് വാഹനത്തിനും തീപ്പിടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്ലീപ്പർ ബർത്തിൽ കിടന്നിരുന്നവർ താഴേക്ക് വീണു. വീഴ്ചയിലാണ് രണ്ട് പേർ മരണപ്പെട്ടത്. പൊള്ളലേറ്റാണ് അഞ്ച്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ സമരസ്ഥലത്ത് ബ്ലെയ്ഡുകൾ കണ്ടെത്തിയ സംഭവത്തിൽ എസ്.എഫ്.ഐ. പ്രവർത്തകരെ പൂട്ടാൻ പോലീസ്. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമടക്കം പ്രതികളായ കേസിൽ നാലുപേരെ ഇതുവരെ പിടികൂടുകയുണ്ടായി . ജില്ലാസെക്രട്ടറി എ.എ. നന്ദൻ, ജില്ലാസെക്രട്ടേറിയറ്റ് അംഗം അബിൻ രത്‌ന എന്നിവർ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. എസ്.എഫ്.ഐ. സംസ്ഥാനപ്രസിഡന്റ് എം. ശിവപ്രസാദ്, സംസ്ഥാനസെക്രട്ടറി പി.എസ്. സഞ്ജീവ് എന്നിവരടക്കം പത്തുപേരും കണ്ടാലറിയാവുന്ന നൂറിലേറെപ്പേരാണ് കേസിലെ പ്രതികൾ. പ്രധാനപ്രതികളെയെല്ലാം അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. മാർച്ചിനിടെ ബ്ലേഡുകൾ ഉപയോഗിച്ച് പോലീസിന്റെ ബാരിക്കേഡ്
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം മുഖ്യമന്ത്രിയുടെ മകൾ വീണ തൈക്കണ്ടിയിലിന്റെ ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് കിട്ടിയ പണം എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇഡിയുടെ നീക്കം. മുൻമുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് 2.78 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകൾ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. രണ്ടുതവണ വീണയെ ഇഡി ചോദ്യം ചെയ്തെങ്കിലും നൽകിയ മൊഴികളിൽ പൊരുത്തക്കേടുകളുണ്ട്. ലഭിച്ച പണം









