പത്തനംതിട്ടയിലും ഷിഗെല്ല ; ഏഴിക്കോട് ഉന്നതിയിൽ 10 വയസ്സുകാരി ചികിത്സയിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ ഷിഗെല്ല ബാധ സ്ഥിരീകരിച്ചത് ജില്ലയിൽ ആശങ്ക പരത്തുന്നു. ഏഴിക്കോട് ഉന്നതിയിൽ പത്തു വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചതാണ് പുതിയ പ്രതിസന്ധി. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കുട്ടിയെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലിനമായ വെള്ളത്തിലൂടെയോ പഴകിയതും മലിനവുമായ ഭക്ഷണത്തിലൂടെയോ ആണ് പ്രധാനമായും ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്. കടുത്ത വയറിളക്കം, പനി, വയറുവേദന, മലത്തോടൊപ്പം രക്തവും പഴുപ്പും കലർന്നു പോവുക എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കി അടിയന്തരമായി

പ്രതിക്ക് ‘വിഐപി’ പരിഗണനയോ? കോടതിയിലെത്തും മുൻപേ ഉത്തരവ് ചോർന്നതിന് പിന്നിൽ ആര്?

തിരുവനന്തപുരം : കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദം. പ്രതിയായ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ ഉത്തരവ് ഔദ്യോഗികമായി പുറത്തിറങ്ങും മുൻപ് തന്നെ അദ്ദേഹത്തിന് ചോർന്നു കിട്ടിയെന്നാണ് ആക്ഷേപം. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ചന്ദ്രശേഖരൻ തന്നെ ഈ ഉത്തരവ് വായിക്കുകയും ഇതിന്റെ പകർപ്പുകൾ മാധ്യമങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു. ​ഹൈക്കോടതിയുടെ സമ്മർദം മൂലമാണ് പ്രോസിക്യൂഷന് അനുമതി നൽകേണ്ടി വന്നതെന്നാണ് വിവാദ ഉത്തരവിൽ സർക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ അപ്പീൽ

ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ്: ഇനിയും കുറയുമോ?

നാലാമത്തെ ആഴ്ചയിലും ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുന്ന പ്രവണതയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെ ചരക്ക് നീക്കം പുനരാരംഭിച്ചതും യുഎസും ഇറാനും തമ്മിലുള്ള ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായതുമാണ് ഇതിന്റെ പ്രധാനകാരണം. ഇതോടെ ബ്രെന്റ് ക്രൂഡ് ബാരലിന് 71 ഡോളറിലെത്തി. ഡബ്ല്യു.ടി.ഐ ആകട്ടെ 68 ഡോളര്‍ നിലവാരത്തിലുമാണ്.2024ന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ വിലയിടിവാണിത്. വരും വര്‍ഷങ്ങളില്‍ വില താഴുമെന്ന പ്രതീക്ഷയില്‍ പ്രമുഖ ധനകാര്യ സ്ഥാപനമായ മക്വാറി ക്രൂഡ് വില അനുമാനം താഴ്ത്തിയിട്ടുണ്ട്.ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ടാങ്കര്‍ ഗതാഗതം സാധാരണ നിലയിലാകുന്നത്

​ആദ്യം രഹസ്യ കരാർ, പിന്നെ അനുമതി തേടൽ! വിഴിഞ്ഞത്ത് അദാനി നടത്തിയത് വൻ ചതിയോ?

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ പ്രമുഖ ആഗോള ഷിപ്പിങ് കമ്പനിയായ എം.എസ്.സി.ക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാർ വ്യവസ്ഥകളുടെ ലംഘനമായി മാറുകയാണ്. 2015-ലെ യഥാർത്ഥ കരാർ പ്രകാരം, തുറമുഖം പ്രവർത്തനസജ്ജമായി ഒരു വർഷം തികയുമ്പോൾ 74 ശതമാനം ഓഹരികൾ മറ്റൊരു കമ്പനിക്ക് കൈമാറാൻ അദാനി പോർട്സിന് നിയമപരമായി അവകാശമുണ്ടെങ്കിലും അതിനായി സംസ്ഥാന സർക്കാരിന്റെ മുൻകൂട്ടിയുള്ള രേഖാമൂലമുള്ള അനുമതി വാങ്ങിയിരിക്കണമെന്നത് നിർബന്ധമാണ്. ​എന്നാൽ ഈ ചട്ടങ്ങൾ മറികടന്നുകൊണ്ട്, തുറമുഖ നടത്തിപ്പിനായി എം.എസ്.സി.യുടെ

ലോട്ടറി വകുപ്പിന്റെ ‘ഭാഗ്യം’ ഇനി അഞ്ജുവിന്റെ കൈകളിൽ; ആരാണ് ഈ പുതിയ ഡയറക്ടർ?

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ഡയറക്ടറായി 2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ അഞ്ജു കെ.എസ് ചുമതലയേറ്റു. എൻജിനീയറിംഗ് ബിരുദധാരിയായ അവർ, ഈ പദവിയിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് കേരള ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സിവിൽ സർവീസിലെ തന്റെ കരിയറിൽ സബ് കളക്ടർ, ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണർ (DDC), കൃഷി-കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) മാനേജിംഗ് ഡയറക്ടർ തുടങ്ങി നിർണായകമായ നിരവധി തസ്തികകളിൽ അവർ മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

​”ബോളിവുഡിനെ നിശബ്ദമാക്കി ആ പ്രഖ്യാപനം! ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു; ആരാണ് സോഷ്യൽ മീഡിയ തിരയുന്ന ഈ ഗൗരി സ്പ്രാറ്റ്?”

മുംബൈ: ബോളിവുഡ് താരം ആമിര്‍ ഖാനും കാമുകി ഗൗരി സ്പ്രാറ്റും വിവാഹിതരാകുന്നു. ജൂലൈ അഞ്ചിന് ആമിര്‍ ഖാന്റെ ബാന്ദ്രയിലെ വസതിയില്‍വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം. 150 പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ വിദേശത്തുനിന്നെത്തുന്ന സുഹൃത്തുക്കളുടെയും സാന്നിധ്യമുണ്ടാകും. ഇരുവരുടെയും മുന്‍വിവാഹങ്ങളിലെ മക്കളും ചടങ്ങില്‍ പങ്കെടുക്കും. ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ പ്രകാരം ബ്ളൂ മൗണ്ടെയ്ന്‍ സ്‌കൂളില്‍ പഠിച്ച ഗൗരി 2004ല്‍ ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്സില്‍നിന്ന് എഫ്ഡിഎ സ്‌റ്റൈലിങ് ആന്‍ഡ് ഫോട്ടോഗ്രഫി കോഴ്സ് പൂര്‍ത്തിയാക്കി. ഇപ്പോള്‍ മുംബൈയില്‍

നീറ്റിന് പിന്നാലെ നെറ്റിലും വൻ വീഴ്ച? എൻ.ടി.എയെ കാത്തിരിക്കുന്നത് എന്ത്?

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) നടത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത വീണ്ടും ചോദ്യംചെയ്യപ്പെടുന്നു. ജൂണിലെ യു.ജി.സി.- നെറ്റ് സോഷ്യോളജി, ഇംഗ്ലീഷ് പരീക്ഷയിൽ ഗുരുതര വീഴ്ചയും മുൻവർഷത്തെ ചോദ്യങ്ങളുടെ ആവർത്തനവുമെന്ന് പരാതി. എൻ.ടി.എ. ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരീക്ഷാക്രമക്കേടുകൾ തുടർച്ചയാവുമ്പോഴും വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന് ആഘാതമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ജൂൺ 30-ന് നടന്ന യു.ജി. സി.-നെറ്റ് സോഷ്യോളജി പരീക്ഷയിൽ പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞരുടെ പേരുകളിലടക്കം ഒട്ടേറെ തെറ്റുകളുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു. ‘സോഷ്യൽ’ എന്ന പദം പോലും

താരസംഘടനയിൽ പുകച്ചിൽ തുടരുന്നു; ജോയ് മാത്യു ഉൾപ്പെടെയുള്ളവർ രാജിവെച്ചു; ഒടുങ്ങാത്ത ‘അമ്മ’ വിവാദം

കൊച്ചി:മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ ഭിന്നത രൂക്ഷമാകുന്നു. ഭരണസമിതി അംഗങ്ങളായ ജോയ് മാത്യു, ജയൻ ചേർത്തല, കൈലാഷ് എന്നിവർ തങ്ങളുടെ പദവികൾ രാജിവെച്ചു. സംഘടന പൊതുജനമധ്യത്തിൽ കടുത്ത രീതിയിൽ അപഹാസ്യമായതിന് കാരണം താനടക്കമുള്ള ഭരണസമിതിയുടെ പരാജയമാണെന്ന് വ്യക്തമാക്കിയാണ് ജോയ് മാത്യു രംഗത്തെത്തിയിരിക്കുന്നത്. നിലവിലുള്ള ഭരണസമിതിയുടെ പിടിപ്പുകേടാണ് സംഘടനയെ ഇത്ര വലിയ പ്രതിസന്ധിയിൽ എത്തിച്ചതെന്ന് ജോയ് മാത്യു തന്റെ രാജിക്കത്തിൽ കടുത്ത ഭാഷയിൽ വിമർശിക്കുന്നു. ‘അമ്മ’ ഇപ്പോൾ തികച്ചും കുത്തഴിഞ്ഞ ഒരു സംവിധാനമായി മാറിയെന്നും, ഈ സാഹചര്യത്തിൽ

നടുക്കടലിൽ ചരക്കുകപ്പൽ വളഞ്ഞ കടൽക്കൊള്ളക്കാർക്ക് കിട്ടിയത് ഒട്ടും വിചാരിക്കാത്ത പണി! അർദ്ധരാത്രിയിൽ സംഭവിച്ചത് എന്ത്?

ന്യൂഡൽഹി: ഏദൻ കടലിടുക്കിൽ കടൽക്കൊള്ളക്കാരെ തുരത്തി ഇന്ത്യൻ നാവികസേന. ഇന്ത്യയിലേക്കുള്ള ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കവേയാണ് രക്ഷകരായി ഇന്ത്യൻ നാവികസേന എത്തിയത്. സേനയുടെ മാർക്കോസ് (മറൈൻ കമാൻഡോസ്) കമാൻഡോകൾ ചരക്കുകപ്പലിൽ ഇറങ്ങിയാണ് ഓപ്പറേഷൻ അവസാനിപ്പിച്ചത് . ബുധനാഴ്ച രാത്രിയാണ് സംഭവം. ഇന്ത്യയിലേക്ക് ചരക്കുമായി പുറപ്പെട്ട എംവി ഗോൾഡൻ ആഴ്‌സണൽ എന്ന കപ്പലിൽനിന്നാണ് അപായസന്ദേശം എത്തിയത്. കടൽകൊള്ളക്കാർ കപ്പൽ വളയുകയും കപ്പലിനുള്ളിലേക്ക് കയറാൻ ശ്രമിച്ചു എന്നുമായിരുന്നു സന്ദേശം. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ത്രികണ്ഡ് എന്ന യുദ്ധക്കപ്പൽ അപായസന്ദേശത്തോട് പ്രതികരിച്ചു. തുടർന്ന്

മംഗളം വാർത്ത അക്ഷരംപ്രതി സത്യമായി! കശുവണ്ടി അഴിമതിക്കേസിലെ ‘വമ്പന്മാർ’ ഒടുവിൽ നിയമത്തിന് മുന്നിലേക്ക്; വിചാരണ ഉടൻ

കൊച്ചി : കശുവണ്ടി വികസന കോർപ്പറേഷനിലെ 500 കോടി രൂപയുടെ വൻ അഴിമതിക്കേസിൽ ഒടുവിൽ നിർണ്ണായക വഴിത്തിരിവ്. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റും കോർപ്പറേഷൻ മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐയ്ക്ക് സർക്കാർ അനുമതി നൽകി. ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ രൂക്ഷവിമർശനത്തിന് ഒടുവിലാണ് സർക്കാരിന്റെ ഈ നിർണ്ണായക നടപടി. മുൻപ് സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടും പ്രോസിക്യൂഷൻ അനുമതി ലഭിക്കാത്തതിനാൽ വിചാരണ നേരിടാതെ നിന്നിരുന്ന പ്രതികളാണ് ഇതോടെ നിയമത്തിന് മുന്നിലേക്ക് വരുന്നത്.