മുംബൈ: ബോളിവുഡ് താരം ആമിര്‍ ഖാനും കാമുകി ഗൗരി സ്പ്രാറ്റും വിവാഹിതരാകുന്നു. ജൂലൈ അഞ്ചിന് ആമിര്‍ ഖാന്റെ ബാന്ദ്രയിലെ വസതിയില്‍വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം.
150 പേര് മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ വിദേശത്തുനിന്നെത്തുന്ന സുഹൃത്തുക്കളുടെയും സാന്നിധ്യമുണ്ടാകും. ഇരുവരുടെയും മുന്‍വിവാഹങ്ങളിലെ മക്കളും ചടങ്ങില്‍ പങ്കെടുക്കും.
ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ പ്രകാരം ബ്ളൂ മൗണ്ടെയ്ന് സ്കൂളില്‍ പഠിച്ച ഗൗരി 2004ല്‍ ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്സില്‍നിന്ന് എഫ്ഡിഎ സ്റ്റൈലിങ് ആന്‍ഡ് ഫോട്ടോഗ്രഫി കോഴ്സ് പൂര്‍ത്തിയാക്കി. ഇപ്പോള്‍ മുംബൈയില്‍ ബിബ്ലണ്ട് എന്ന സലോണ്‍ നടത്തിവരുന്നു.
ബാല്യകാല സുഹൃത്തായ റീന ദത്തയെയാണ് ആമിര്‍ ഖാന്റെ ആദ്യ പങ്കാളി. 1986-ല്‍ വിവാഹിതരായ ഇവര്‍ 2002-ല്‍ വേര്‍പിരിഞ്ഞു. യുവനടന് ജുനൈദ്, ഐറ എന്നിവരാണ് ഇവരുടെ മക്കള്‍.
പിന്നീട് ആമിര്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം ചെയ്യുകയും 2021ല്‍ വേര്‍പിരിയുകയുമായിരുന്നു. ഇവര്‍ക്ക് വാടകഗര്‍ഭധാരണത്തിലൂടെ പിറന്ന ആസാദ് എന്ന മകനുണ്ട്. 2001-ല്‍ പുറത്തിറങ്ങിയ ആമിര്‍ ചിത്രം ലഗാന്റെ സഹസംവിധായികയായിരുന്നു കിരണ്‍ റാവു.


’അമ്മ അച്ഛനെ അടിച്ചു!’ സിസിടിവി ദൃശ്യങ്ങളുമായി സിന്ധു കൃഷ്ണ?; അഹാനയ്ക്ക് നേരെ ഉയർന്ന വെറുപ്പിന് പിന്നിലെ സത്യമെന്ത്?
ഗർഭകാലത്തെ അവശതകൾ വകവെക്കാതെ നൃത്തവേദിയിൽ സാമന്ത; വിശേഷം പങ്കുവെച്ച് സംവിധായിക







