നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ആഭ്യന്തര തർക്കങ്ങളും സോഷ്യൽ മീഡിയ പോരുകളും പുതിയൊരു തലത്തിലേക്ക്. നടി അഹാന കൃഷ്ണയ്ക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന ക്രൂരമായ സൈബർ ആക്രമണങ്ങൾക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്വന്തം അമ്മ വസന്തയ്ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ തന്നെ രംഗത്തെത്തിയതായാണ് വിവരം. അന്തരിച്ച അച്ഛൻ എസ്. രംഗനാഥനെ അമ്മ വസന്ത ക്രൂരമായി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതോടൊപ്പം പുറത്തുവിട്ട സിന്ധുവിന്റെ ചാറ്റുകളും ഇപ്പോൾ സൈബർ ലോകത്ത് ചർച്ചാവിഷയമാണ് .
കുടുംബാംഗമായ തൻവി ഉന്നയിച്ച ആരോപണങ്ങളെ തുടർന്നാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഈ കുടുംബം വലിയ രീതിയിൽ വേട്ടയാടപ്പെട്ടത്. അഹാന മുത്തശ്ശിയെ ചീത്തവിളിച്ചെന്ന വാർത്തകൾ പ്രചരിച്ചതോടെയാണ് യഥാർത്ഥത്തിൽ അവിടെ സംഭവിച്ചതെന്തെന്ന് വ്യക്തമാക്കുന്ന തെളിവുകൾ സിന്ധു കൃഷ്ണ പുറത്തു വിടുകയും ചെയ്തു. അച്ഛനെയും മകളെയും തങ്ങളെയും കുറിച്ച് അതീവ മോശമായ കാര്യങ്ങൾ മുത്തശ്ശി സംസാരിച്ചതാണ് അഹാനയെ ചൊടിപ്പിച്ചതെന്നും, പ്രായത്തിന്റെ ആനുകൂല്യം മുതലെടുത്ത് കുടുംബത്തെയാകെ ടോക്സിക് അന്തരീക്ഷത്തിലാക്കുകയായിരുന്നു ഈ അമ്മൂമ്മയെന്നും ചാറ്റുകൾ സൂചിപ്പിക്കുന്നു. ശസ്ത്രക്രിയയ്ക്ക് മുൻപ് ഹാളിൽ കിടത്തിയിരുന്ന അച്ഛനെ അമ്മൂമ്മ ചെരുപ്പൂരി അടിക്കുന്ന ക്രൂരമായ രംഗങ്ങളാണ് സിസിടിവി ഫൂട്ടേജിലുള്ളതെന്നാണ് പുറത്തുവരുന്ന വിവരം.
വിഷയത്തിൽ പ്രമുഖ യൂട്യൂബർ സായ് കൃഷ്ണ നടത്തിയ വെളിപ്പെടുത്തലുകളും ചർച്ചകൾക്ക് ചൂടുകൂട്ടിയിട്ടുണ്ട്. ഇത്രയും ഭീകരമായ സാഹചര്യത്തിൽ ആരായാലും പ്രതികരിച്ചുപോകുമെന്നും അഹാനയെ തെറ്റുപറയാനാകില്ലെന്നും വ്യക്തമാക്കുന്ന അദ്ദേഹം, എന്നാൽ ക്യാമറയ്ക്ക് മുന്നിൽ വന്ന് സത്യം പറയാതെ ഇത്തരം ദൃശ്യങ്ങൾ രഹസ്യമായി പ്രചരിപ്പിച്ച സിന്ധുവിന്റെ രീതിയെ വിമർശിക്കുകയും ചെയ്തു. എന്തായാലും ഈ ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്, എന്നാൽ ഉയർന്നുവന്ന പുതിയ വിവാദങ്ങളിൽ കൃഷ്ണകുമാറോ മക്കളോ ഇതുവരെ ഔദ്യോഗികമായി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിട്ടില്ല.
നോർവീജിയൻ എയർലൈൻ ഇൻസ്റ്റ ലോഗോ മാറ്റിയത് എന്തിന്? ലുക്ക് ഇഷ്ടമായെന്ന് ബ്രിട്ടീഷ് എയർവേയ്സ്


ജിതിൻ കെ. ജോസിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനാകുന്ന ഫാന്റസി ചിത്രം ‘മായൻ’ ഓഗസ്റ്റ് 12-ന് ചിത്രീകരണം ആരംഭിക്കും.







