നോർവീജിയൻ എയർലൈൻ ഇൻസ്റ്റ ലോഗോ മാറ്റിയത് എന്തിന്? ലുക്ക് ഇഷ്ടമായെന്ന് ബ്രിട്ടീഷ് എയർവേയ്സ്

ന്യൂയോർക്ക്: ഫുട്ബോൾ കാലമായതിനാൽ എവിടെതിരിഞ്ഞാലും പന്തയങ്ങളാണ്. എന്നാൽ അതിൽ നിന്നെല്ലാം വേറിട്ട ഒരു പന്തയവിശേഷമാണ് ഇപ്പോൾ പുറത്ത് വരുന്നത്. അങ്ങ് ആകാശത്തും ഫുട്ബോൾ മാമാങ്കത്തിൻറെ പ്രതിഫലനമുണ്ടെന്നതിന് ഉദാഹരണമാണിത്. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് എയർവേയ്‌സുമായി നടന്ന പന്തയത്തിൽ പരാജയപ്പെട്ടതിനു പിന്നാലെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ലോഗോ മാറ്റി നൊർവീജിയൻ എയർ ഷട്ടിൽ. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് – നോർവെ മത്സരത്തിലെ തോൽക്കുന്ന രാജ്യത്തെ എയർലൈൻ, തങ്ങളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ലോഗോ ഒരുദിവസത്തേക്ക് എതിരാളിയുടെ ലോഗോയാക്കി മാറ്റണമെന്നതായിരുന്നു പന്തയം. ഇതിന് പിന്നാലെയാണ് ലോഗോ മാറ്റം. മത്സരത്തിൽ ഇംഗ്ലണ്ട് ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ജയിച്ചതോടെ നോർവീജിയൻ എയർലൈന്‌ വാക്കുപാലിക്കേണ്ടിവന്നു.

ഇനി ഒരുദിവസംമുഴുവൻ നോർവേ എയർ ഷട്ടിലിന്റെ ഇൻസ്റ്റഗ്രാം ലോഗോ ബ്രിട്ടീഷ് എയർവേയ്‌സിന്റേതായിരിക്കും. ഇംഗ്ലണ്ടിനും ബ്രിട്ടീഷ് എയർവേയ്‌സിനും സെമി ഫൈനൽ വിജയാശംസകൾ നേർന്ന എയർലൈൻ, കപ്പ് ഇംഗ്ലണ്ടിന് ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. നിങ്ങളെ ഈ പുതിയ ലുക്കിൽ കണ്ടതിൽ ഇഷ്ടമെന്ന് ബ്രിട്ടീഷ് എയർവേയ്‌സിൻറെ മറുപടി കമൻറ് കൂടെയായപ്പോൾ ഫുടേബോൾ പ്രേമികൾക്കും ആവേശമായി. ജൂലായ് 8-ന് നൊർവീജിയൻ എയർലൈൻ ഇൻസ്റ്റാഗ്രാമിലൂടെ ബ്രിട്ടീഷ് എയർവേയ്സിനെ വെല്ലുവിളിക്കുകയായിരുന്നു. ‘ജയിക്കാൻ സാധ്യതയില്ലാത്ത പന്തയങ്ങൾക്ക് നിൽക്കരുത്’ എന്നായിരുന്നു ബ്രിട്ടീഷ് എയർവേയ്സിന്റെ മറുപടി. ഇതിനെ കളിയാക്കിക്കൊണ്ട് ഒരിക്കലുമില്ല കൂട്ടുകാരാ’ എന്ന് നൊർവീജിയൻ എയർലൈൻസും തിരിച്ചടിച്ചു. ഇംഗ്ലീഷ് ഫുട്ബോൾ ആരാധകരുടെ പ്രശസ്തമായ ‘ഇറ്റ്സ് കമിങ് ഹോം’ എന്ന വാചകം ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോയും അവർ പങ്കുവെച്ചു.

പിന്നാലെ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു, ഞങ്ങൾതന്നെ വിജയിക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് എയർവേയ്സ് പന്തയം ഉറപ്പിച്ചു. തുടർന്ന് ജൂലായ് 10-ന് നൊർവീജിയൻ എയർ ഷട്ടിലും പന്തയം ഏറ്റുപിടിക്കുകയും, പ്രൊഫൈൽ ലോഗോ മാറ്റുന്നതിനായി പരസ്പരം ഡയറക്ട് മെസ്സേജ് (ഡി.എം. മെസേജ്) അയക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഈ എയർലൈൻ യുദ്ധം ഇതിനകം തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.  ടൂർണമെന്റ് കഴിഞ്ഞെങ്കിലും ഈ പന്തയം കാലങ്ങളോളം തങ്ങളുടെ ഹൃദയത്തിൽ നിലനിൽക്കുമെന്ന് നോർവീജിയൻ എയർഷട്ടിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.