പത്തനംതിട്ട : പത്തനംതിട്ടയിൽ ഷിഗെല്ല ബാധ സ്ഥിരീകരിച്ചത് ജില്ലയിൽ ആശങ്ക പരത്തുന്നു. ഏഴിക്കോട് ഉന്നതിയിൽ പത്തു വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചതാണ് പുതിയ പ്രതിസന്ധി. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കുട്ടിയെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലിനമായ വെള്ളത്തിലൂടെയോ പഴകിയതും മലിനവുമായ ഭക്ഷണത്തിലൂടെയോ ആണ് പ്രധാനമായും ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്. കടുത്ത വയറിളക്കം, പനി, വയറുവേദന, മലത്തോടൊപ്പം രക്തവും പഴുപ്പും കലർന്നു പോവുക എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കി അടിയന്തരമായി വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോഴഞ്ചേരി, ഏഴിക്കോട് മേഖലകളിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യാനും, ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കാനുമാണ് അധികൃതരുടെ തീരുമാനം. വ്യക്തിശുചിത്വവും പരിസരശുചിത്വവും മാത്രമാണ് ഈ രോഗത്തെ ഫലപ്രദമായി തടയാനുള്ള മാർഗ്ഗം.
സി.എം.ആർ.എൽ-എക്സാലോജിക് കേസ്: പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇ.ഡിയുടെ നീക്കം; റിപ്പോർട്ട് നൽകി
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണത്തിന് മുൻപും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക, പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ കർശനമായി ഒഴിവാക്കുക. ആശങ്ക വേണ്ടെങ്കിലും എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. രോഗവ്യാപനം തടയാൻ പൊതുജനങ്ങൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.


‘കെ റെയിൽ ചെയ്ത അബദ്ധം ആവർത്തിക്കില്ല’: അന്ന് ഞങ്ങൾ തന്നെ പരിസ്ഥിതി പ്രശ്നം പറഞ്ഞു, പിന്നെ ഞങ്ങളും വന്ന് അതു തന്നെ ചെയ്യരുതല്ലോ? ; അതിവേഗ റെയിൽ പദ്ധതി പുനഃപരിശോധിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ







