കൊച്ചി:മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ ഭിന്നത രൂക്ഷമാകുന്നു. ഭരണസമിതി അംഗങ്ങളായ ജോയ് മാത്യു, ജയൻ ചേർത്തല, കൈലാഷ് എന്നിവർ തങ്ങളുടെ പദവികൾ രാജിവെച്ചു. സംഘടന പൊതുജനമധ്യത്തിൽ കടുത്ത രീതിയിൽ അപഹാസ്യമായതിന് കാരണം താനടക്കമുള്ള ഭരണസമിതിയുടെ പരാജയമാണെന്ന് വ്യക്തമാക്കിയാണ് ജോയ് മാത്യു രംഗത്തെത്തിയിരിക്കുന്നത്.
നിലവിലുള്ള ഭരണസമിതിയുടെ പിടിപ്പുകേടാണ് സംഘടനയെ ഇത്ര വലിയ പ്രതിസന്ധിയിൽ എത്തിച്ചതെന്ന് ജോയ് മാത്യു തന്റെ രാജിക്കത്തിൽ കടുത്ത ഭാഷയിൽ വിമർശിക്കുന്നു. ‘അമ്മ’ ഇപ്പോൾ തികച്ചും കുത്തഴിഞ്ഞ ഒരു സംവിധാനമായി മാറിയെന്നും, ഈ സാഹചര്യത്തിൽ ഭരണസമിതിയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഘടനയിലെ ആഭ്യന്തര തർക്കങ്ങളും സമീപകാല വിവാദങ്ങളുമാണ് മുതിർന്ന ഭാരവാഹികളെ കൂട്ടരാജിവെക്കാൻ പ്രേരിപ്പിച്ചത്. ഒന്നിനു പുറകെ ഒന്നായി പ്രമുഖ താരങ്ങൾ പടിയിറങ്ങുന്നത് സംഘടനയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള വലിയ പ്രതിസന്ധിയാണ് ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്.
ജോയ് മാത്യു ഉൾപ്പെടെയുള്ള മൂന്ന് പ്രമുഖർ പദവികൾ ഒഴിഞ്ഞപ്പോഴും ശ്വേത മേനോൻ ഭരണസമിതിയിൽ തുടരുകയാണ്. താരം ഇതുവരെ രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ നിലപാട് വ്യക്തമാക്കുമെന്നതിനാൽ താരസംഘടനയിലെ നാടകീയ നീക്കങ്ങൾ സിനിമാ ലോകം ഉറ്റുനോക്കുകയാണ്.
ശബരിമല സ്വർണക്കൊള്ള അന്വേഷണം: പി. എസ്. പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ


ആറന്മുള വിമാനത്താവള പദ്ധതി: പ്രദേശത്ത് വീണ്ടും ഡ്രോൺ സർവേ







