അമേരിക്കയില്‍ ആരോഗ്യസംരക്ഷണം ചെലവേറിയതാണ്: ഇന്ത്യയിലെ ആരോഗ്യസംവിധാനത്തെ പ്രശംസിച്ച് യുവതി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആരോഗ്യസംവിധാനത്തെ പ്രശംസിച്ച് അമേരിക്കന്‍ യുവതി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ലിസ് എന്ന യുവതി അമേരിക്കയില്‍ ആരോഗ്യ സേവനങ്ങള്‍ക്കായി ജനങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണെന്നും ഇന്ത്യയെ അപേക്ഷിച്ച് അവിടെ മരുന്നുകള്‍ക്ക് വലിയ വിലയാണെന്നും അറിയിച്ചത്.തന്റെ ബന്ധുവിന്റെ ചികിത്സാച്ചെലവിന് അമേരിക്കയില്‍ 900 ഡോളര്‍ വേണ്ടിവന്നപ്പോള്‍ ഇന്ത്യയിലതിന് വെറും മുപ്പത്തിയഞ്ച് രൂപയേ വേണ്ടിവരുന്നുള്ളൂ എന്നും ലിസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മരുന്നുകള്‍ ഇന്ത്യയിലാണെന്നും ലിസ് പറഞ്ഞു. തന്റെ ഒരു ബന്ധുവിന് രക്താര്‍ബുദമാണ്. അമേരിക്കയില്‍ അതിനുള്ള ഒരു ഗുളികയ്ക്ക് 900

സ്കൂൾ കൗൺസിലിംഗിനിടെ ആ ഒമ്പതാം ക്ലാസുകാരി തുറന്നുപറഞ്ഞത് കേട്ട് അധ്യാപകർ ഞെട്ടി; പത്തനംതിട്ടയിൽ പുറത്തുവന്നത് നടുക്കുന്ന വിവരം!

പത്തനംതിട്ട : പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പത്തു  പേർ  പ്രതികളാണെന്നാണ് പ്രാഥമിക സൂചനകൾ . ഇതിൽ ഒരു പെൺകുട്ടി ഉൾപ്പെടെ അഞ്ചുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ കേസ് ​രജിസ്റ്റർ ചെയ്തു.സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥിനി താൻ നേരിട്ട പീഡനവിവരം തുറന്ന് പറഞ്ഞത് .സ്കൂളിന് സമീപത്തുവെച്ചും, പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം നടന്നതെന്നാണ് കുട്ടിയുടെ മൊഴി. നിലവിൽ ഈ പെൺകുട്ടി ഉൾപ്പെടെ അഞ്ച്

ആ 15 കോടിക്ക് പിന്നിൽ വൻ രാഷ്ട്രീയ കളി? മാലാ പാർവതി പുറത്തുവിട്ട ആ വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്!

കൊച്ചി: ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോനെതിരെ ഗുരുതര ആരോപണവുമായി സംഘടനയിലെ ഒരു ഒരുകൂട്ടം നടിമാർ. നടി അൻസിബ ഹസനെ വർഗീയവാദിയും ജിഹാദിയുമാക്കി ഓടിക്കാനുള്ള ശ്രമമാണ് ‘അമ്മ’യിൽ നടന്നതെന്ന് നടി മാലാ പാർവതി പറയുന്നു . സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി താഴെവീണതെന്ന് അൻസിബ അവകാശപ്പെട്ടു. ശ്വേതക്കെതിരെ ആരോപണങ്ങളുമായി ഉഷ ഹസീനയും രംഗത്തെത്തി. ഉഷ ഹസീന, അൻസിബ ഹസൻ, മാലാ പാർവതി, മായ വിശ്വനാഥ് എന്നിവർ സംയുക്തമായി കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ആരോപണങ്ങൾ തുറന്നടിച്ചത് .

പ്രോട്ടീൻ കിട്ടാൻ നമ്മളിനി എന്ത് ചെയ്യും..?

തിരുവനന്തപുരം : സാധാരണക്കാരൻ്റെ പ്രഭാതഭക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായ കോഴിമുട്ടയുടെ വില സംസ്ഥാനത്ത് സർവകാല റെക്കോർഡിലേക്ക്. പൊതുവിപണിയിൽ ഒരു മുട്ടയുടെ വില എട്ട് രൂപയിലെത്തി നിൽക്കുകയാണ്. വരും ദിവസങ്ങളിൽ വില ഇനിയും ഉയർന്നേക്കുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ. ഒരു മാസം മുൻപ് വരെ 5.50 രൂപ മുതൽ 6 രൂപ വരെയായിരുന്ന മുട്ടവിലയാണ് ഒറ്റയടിക്ക് എട്ട് രൂപയിലേക്ക് കുതിച്ചുയർന്നത്. ഹോട്ടലുകളിലും തട്ടുകടകളിലും മുട്ട വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കാൻ ഈ വിലക്കയറ്റം കാരണമായിട്ടുണ്ട്. പലയിടങ്ങളിലും ഓംലെറ്റിനും ബുൾസൈക്കുംപത്ത് മുതൽ ഇരുപത്

ഐഫോൺ 18 പ്രോ വിവരങ്ങൾ ടാറ്റയിൽ നിന്ന് ചോർന്നതെങ്ങനെ? ആപ്പിൾ ആശങ്കയിൽ

ന്യൂഡൽഹി : ആപ്പിളിന്റെ പുറത്തിറക്കിയിട്ടില്ലാത്ത ഐഫോൺ 18 പ്രോ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട വിവരങ്ങൾ ടാറ്റ  ഇലക്ട്രോണിക്സിൽനിന്ന് ചോർന്ന സംഭവത്തിൽ ആപ്പിൾ ആശങ്കയിൽ. ഇത് കേന്ദ്രം അന്വേഷിക്കുമെന്നും അറിയിച്ചിട്ടിട്ടുണ്ട്. വ്യാഴാഴ്ച കേന്ദ്ര ഐടി സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ഐഫോൺ 18 പ്രോ മോഡലുകളുടെ ചിത്രങ്ങളും ഘടകങ്ങളുടെ വിവരങ്ങളും ഉൾപ്പെടെയാണ് ഒരു റാൻസംവെയർ ഗ്രൂപ്പ്‌  ചോർത്തി ഡാർക്ക് വെബ്ബിൽ പങ്കുവെച്ചത്.  ആപ്പിൾ തങ്ങളുടെ വിതരണക്കാരുടെ വിവരങ്ങൾ അതീവ രഹസ്യമായാണ് സൂക്ഷിക്കാറുള്ളത് എന്നതിനാൽ, ഈ വിവരങ്ങൾ പുറത്തുപോകുന്നത് എതിരാളികൾക്കും വ്യാജ ഉപകരണ നിർമാതാക്കൾക്കും

ബോട്ട് മുങ്ങി കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. അപകടസമയത്ത് അഞ്ചുപേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ നീന്തി രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. നെകോളിൽ വളർത്തിയിരുന്ന മീനിന് തീറ്റ കൊടുക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്. കോൾ പാട്ടത്തിനെടുത്ത ചാഴൂർ സ്വദേശി സുനിൽ ഉൾപ്പെടെയുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. പാടത്തിനു നടുവിൽവെച്ച് ബോട്ട് മുങ്ങുകയായിരുന്നു.തൊഴിലാളികളായ നിഷാദ് അറയ്ക്കൽ മാളിയേക്കൽ (42), ഗിരീഷ് കിഴക്കൂട്ട് (48) എന്നിവരാണ് നീന്തികരയിലെത്തിയത്.എന്നാൽ സുനിലിനെ പടവിൽ തളർന്നുകിടക്കുന്ന

മൊബൈൽ ഉപഭോക്താക്കൾക്ക് വീണ്ടും ഇരുട്ടടി: റീചാർജ് നിരക്കുകൾ 15 ശതമാനം വരെ വർധിപ്പിക്കാൻ കമ്പനികൾ

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ജിയോ , എയർടെൽ,വോഡഫോൺ ഐഡിയ എന്നിവർ മൊബൈൽ റീചാർജ് നിരക്കുകൾ വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രമുഖ ആഗോള സാമ്പത്തിക ഗവേഷണ സ്ഥാപനമായ ‘നൊമൂറ റിസർച്ചിന്റെ’ പഠന റിപ്പോർട്ടിലാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്ന ഈ വിവരമുള്ളത്. 15 ശതമാനം വരെയുള്ള നിരക്ക് വർധനവാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഈ വർഷം ഒക്ടോബർ – ഡിസംബർ മാസങ്ങൾക്കുള്ളിൽ തന്നെ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് സൂചന. ഇന്ധനവിലയും പാചകവാതക നിരക്കുകളും സാധാരണക്കാരന്റെ കുടുംബ

സഞ്ജുവിനെതിരെയുള്ള വിമർശനങ്ങൾക്ക് തക്ക മറുപടി; സപ്പോർട്ടുമായി എത്തിയ ആ മുൻ താരം ആര്?

ലണ്ടൻ: ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും നിർണ്ണായക സാന്നിധ്യമായ സഞ്ജു സാംസണിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക് രംഗത്ത്. പ്രമുഖ കായിക മാധ്യമമായ ‘ക്രിക്ബസിനോട്’ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി-20 മത്സരത്തിൽ സഞ്ജു സാംസൺ ഒരു റൺസ് മാത്രമെടുത്ത് പുറത്തായിരുന്നു. തുടർച്ചയായ മത്സരങ്ങളിൽ പ്രതീക്ഷിച്ച രീതിയിൽ റൺസ് കണ്ടെത്താനാകാതെ സഞ്ജു ബുദ്ധിമുട്ടിയതോടെ, സോഷ്യൽ മീഡിയയിലടക്കം താരത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. സഞ്ജുവിനെ മാറ്റി യുവതാരം വൈഭവ് സൂര്യവംശിയെ ഓപ്പണറായി ടീമിലെത്തിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.

മഴയെപ്പോലും തോൽപ്പിച്ച് ചെന്നിത്തലയുടെ ആ നീക്കം; 5000-ത്തിലധികം അറസ്റ്റിലേക്ക് നയിച്ച ആ ‘തൂഫാൻ’ എന്തായിരുന്നു?

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ലഹരിവിരുദ്ധ ക്യാമ്പെയ്നായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി വൻ ജനപങ്കാളിത്തത്തോടെ കൂറ്റൻ റാലി സംഘടിപ്പിച്ചു. കനത്ത മഴയെപ്പോലും അവഗണിച്ച് നടന്ന ഈ ജനകീയ മുന്നേറ്റത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ടാണ് നേതൃത്വം നൽകിയത്. ഡിജിപി, ജനപ്രതിനിധികൾ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, സ്കൂൾ വിദ്യാർഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിയാളുകൾ റാലിയിൽ അണിനിരന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പെരുമ്പാവൂർ മേഖലയിൽ നിന്ന് മുൻപ് വലിയ തോതിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ പിടികൂടിയിരുന്നു.

നിങ്ങൾ കാണുന്ന ഇൻസ്റ്റഗ്രാമിന് പിന്നിൽ ഇത്രയും വലിയ ചതിയോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിബിസി!

ഇൻസ്റ്റഗ്രാമിൽ കുട്ടികളോടുള്ള ലൈംഗികാതിക്രമ വീഡിയോകളുടെ പണം വാങ്ങിയുള്ള പ്രചാരണം നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ . ഇൻസ്റ്റാഗ്രാമിൽ ഇത്തരം പരസ്യങ്ങളിൽ ‘റേപ്പ് വീഡിയോ’, ‘ചൈൽഡ് വീഡിയോ’ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുകയും കൂടുതൽ വിവരങ്ങൾക്കായി ഉപയോക്താക്കളെ ടെലിഗ്രാം (Telegram) ചാനലുകളിലേക്ക് നയിക്കുകയും ചെയ്യുന്നു. അവിടെ ഇത്തരം ദൃശ്യങ്ങൾ വെറും 99 രൂപയ്ക്ക് വിൽക്കുന്നുവെന്നും ബിബിസിയുടെ അന്വേഷണ റിപ്പോർട്ടിൽ അറിയിച്ചു. ഉപയോക്താക്കൾ ഇത്തരം കാര്യങ്ങൾ തിരയാതെ തന്നെ അവരിലേക്ക് ഇൻസ്റ്റഗ്രാം അശ്ലീല ഉള്ളടക്കങ്ങൾ നിർദേശിക്കുന്നതായി അന്വേഷണത്തിൽ ബിബിസി കണ്ടെത്തി. ഇന്ത്യയിൽ ഒരു വ്യാജ