ശത്രുവിനെ വീഴ്ത്താൻ ‘പുതിയ പാഠപുസ്തകം’ ചൈനീസ് ഭീഷണിക്കിടെ തായ്‌വാന്റെ പുതിയ നീക്കം

തായ്‌പേയ്: തായ്‌വാന് നേരെ ചൈനയിൽ നിന്നുള്ള നാവിക-വ്യോമ അധിനിവേശ ഭീഷണികൾ കൂടുന്ന പശ്ചാത്തലത്തിൽ, തങ്ങളുടെ സൈന്യത്തെ സജ്ജമാക്കാൻ ഒരുങ്ങി തായ്‌വാൻ. ഇതിന്റെ ഭാഗമായി രാജ്യത്തെ മിലിട്ടറി അക്കാദമി വിദ്യാർത്ഥികൾക്കായി പഴയ ‘കമ്മ്യൂണിസ്റ്റ് വിരുദ്ധ രാജ്യസ്നേഹ വിദ്യാഭ്യാസം’ കാൽനൂറ്റാണ്ടിന് ശേഷം വീണ്ടും നിർബന്ധിത പാഠ്യവിഷയമാക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. 2002-ൽ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കിയ ഈ വിഷയം തിരിച്ചുകൊണ്ടുവരുന്നതിലൂടെ, വരുംതലമുറയിലെ സൈനിക ഉദ്യോഗസ്ഥർക്ക് തങ്ങൾ നേരിടുന്ന ശത്രുവിനെക്കുറിച്ചും ആശയപരമായ വെല്ലുവിളികളെക്കുറിച്ചും കൃത്യമായ ധാരണ നൽകുകയാണ് ലക്ഷ്യം. “നാം ആർക്കുവേണ്ടി,

മഴ കനക്കും:ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകും. ഇന്ന് കണ്ണൂർ,കാസർകോട് ജില്ലകളിലും നാളെ കോഴിക്കോട്,കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടും എറണാകുളം,തൃശൂർ, പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യപിച്ചു. കേരളത്തിൽ വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നത് മഴ സാദ്ധ്യതകൂട്ടുന്നു. ബംഗാൾ ഉൾക്കടലിൽ തീവ്ര

ചെന്താമരക്കുള്ള ശിക്ഷ എന്ത്? വിധി ഇന്ന്

പാലക്കാട്:നെന്മാറഇരട്ടക്കൊലപാതകക്കേസിൽ, ഏകപ്രതിയും അയൽവാസിയുമായ ചെന്താമരയ്ക്കുള്ള ശിക്ഷ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഇന്ന് വിധിക്കും. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കവേയാണിത്. സജിതയുടെ ഭർത്താവ് സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. 2019 ആഗസ്റ്റ് 31നാണ് സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങിയ പ്രതി 2025 ജനുവരി 27ന് ബോയൻ കോളനിയിലെത്തിയാണ് ഇരട്ടക്കൊലപാതകം നടത്തിയത്. സജിതയോടും അവരുടെ കുടുംബത്തോടുമുള്ള വിരോധമാണ് കൊലയ്ക്കു കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

വാങ്ചുക്കിന്റെ ശരീരഭാരം കുറഞ്ഞു : കേന്ദ്രത്തിന് കുലുക്കമില്ല

ന്യൂഡൽഹി: ചോദ്യച്ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)നടത്തുന്ന സമരം 16 ദിവസം പിന്നിടുമ്പോഴും കേന്ദ്രത്തിന് കുലുക്കമില്ല. ജന്തർമന്തറിലെ സി.ജെ.പി.യുടെ സമരവേദിയിൽ എട്ടുദിവസമായി നിരാഹാരസത്യാഗ്രഹം തുടരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ശരീരഭാരം ആറ് കിലോഗ്രാം കുറഞ്ഞു. നീറ്റ്  ചോദ്യച്ചോർച്ചയെത്തുടർന്ന് ആത്മഹത്യചെയ്ത ഉത്തരാഖണ്ഡിലെ റിയാ കുമാരിയുടെ പിതാവും കാർഗിൽ യുദ്ധ പോരാളിയുമായ മുൻസൈനികൻ രാജേഷ് ഥാപ്പയും ഞായറാഴ്ച സമരത്തിന് പിന്തുണയുമായെത്തി. സമരക്കാരുടെ ശബ്ദത്തെ എത്രനാൾ അവഗണിക്കാനാകുമെന്ന് ദീപ്‌കെ

ഭക്തരുടെ പണം എങ്ങോട്ട് പോകുന്നു? അയോധ്യക്ക് പിന്നാലെ ബദ്‌രിനാഥിലും അഴിമതി ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് സമിതി

ഡെറാഡൂൺ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു പ്രമുഖ തീർത്ഥാടന കേന്ദ്രത്തിൽ കൂടി സംഭാവന തട്ടിപ്പ് വിവാദം. ഉത്തരാഖണ്ഡിലെ പ്രശസ്തമായ ബദ്‌രിനാഥ് ക്ഷേത്രത്തിൽ ലഭിക്കുന്ന സംഭാവനകളിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നുണ്ടെന്ന ആരോപണവുമായി ഭൈരവ് സേന എന്ന സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്. വിഷയം കടുത്ത വിവാദമായതോടെ ബദ്‌രിനാഥ്-കേദാർനാഥ് ക്ഷേത്രസമിതി (BKTC) ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സമിതിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ബദ്‌രിനാഥ് ക്ഷേത്രത്തിലെ സംഭാവന പെട്ടിയുമായി ബന്ധപ്പെട്ട് സമാനമായ

കോട്ടയത്ത് തെരുവ് നായ ശല്യം രൂക്ഷം; നാഗമ്പടത്ത് സ്വകാര്യ ബസിന്റെ സീറ്റുകൾ കടിച്ചുകീറി; വന്ധ്യംകരണ പദ്ധതികൾ കൂടുതൽ വേഗത്തിലാക്കണമെന്ന് ആവശ്യം

കോട്ടയം: കാൽനടയാത്രക്കാർക്ക് പിന്നാലെ ജില്ലയിൽ തെരുവ് നായ്ക്കളുടെ അക്രമം സ്വകാര്യ ബസുകൾക്ക് നേരെയും വ്യാപിപ്പിക്കുന്നു. നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങളും അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രങ്ങളും കർശന നടപടി സ്വീകരിക്കണമെന്ന സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും തുടർച്ചയായ ഉത്തരവുകൾ നിലനിൽക്കെയാണ് കോട്ടയത്ത് വീണ്ടും സുരക്ഷാ വീഴ്ചകൾ ഉണ്ടാകുന്നത്. കഴിഞ്ഞദിവസം രാത്രി നാഗമ്പടം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ കയറിയ തെരുവ് നായ സീറ്റുകൾ കടിച്ചുകീറി വൻ നാശനഷ്ടമുണ്ടാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അക്രമത്തിന്

അരനൂറ്റാണ്ടിനുശേഷം ദളിതര്‍ക്കു ക്ഷേത്രപ്രവേശനം

മൈസൂരു: അന്‍പത് വര്‍ഷത്തിനുശേഷം ചിക്കമഗളൂരുവിലെ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം. ജില്ലയിലെ കടൂര്‍ താലൂക്കിലെ നിദാഘട്ട ഗ്രാമത്തിലെ ആഞ്ജനേയ ക്ഷേത്രത്തിലായിരുന്നു വര്‍ഷങ്ങളായി ദളിതര്‍ക്ക് വിലക്ക്.ക്ഷേത്രത്തില്‍ ദളിതര്‍ പ്രവേശിക്കുന്നത് തുടക്കംതൊട്ടേ ഇതര ജാതിക്കാര്‍ തടഞ്ഞിരുന്നു. ഇവര്‍ പ്രവേശിച്ചാല്‍ ക്ഷേത്രവും പരിസരവും അശുദ്ധിയാകുമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം.പ്രാദേശിക ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ഒട്ടേറെത്തവണ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും ഇതര ജാതിക്കാര്‍ സംഘടിതമായി ചെറുക്കുകയായിരുന്നു. പലവട്ടം പ്രാദേശികമായി ചര്‍ച്ച നടന്നെങ്കിലും പരിഹാരം കണ്ടിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ദളിതര്‍ ക്ഷേത്രത്തിനു സമീപം മഹാത്മാഗാന്ധിക്ക്

തട്ടിപ്പുകൾ കൂടുമെന്ന് കേന്ദ്രം; സ്വകാര്യതയെന്ന് മെറ്റ; വാട്‌സാപ്പ് യൂസർനെയിം ഫീച്ചറിൽ അടിയന്തിര ചർച്ചകൾ തുടരുന്നു

ന്യൂഡൽഹി: വാട്‌സാപ്പിൽ വരാനിരിക്കുന്ന പുതിയ ‘യൂസർനെയിം’ ഫീച്ചറുമായി ബന്ധപ്പെട്ട ആശങ്കകളിൽ നിലപാട് വിശദീകരിക്കാൻ മെറ്റ പ്രതിനിധികൾ കേന്ദ്ര ഐടി മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഫീച്ചറിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ വ്യക്തമാക്കി കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് മെറ്റയുടെ ഈ അടിയന്തിര നീക്കം. വിഷയം പഠിച്ച് മൂന്ന് ദിവസത്തിനകം അന്തിമ മറുപടി നൽകാമെന്ന് മെറ്റ അധികൃതർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്ര ഐടി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് നൽകിയത്. വാട്‌സാപ്പിൽ യൂസർനെയിം സംവിധാനം വരുന്നത് ഓൺലൈൻ

ഓണത്തിന് മുൻപേ പച്ചക്കറി വിലയിൽ തീ; അടുക്കളകളിൽ ആശങ്ക

കോഴിക്കോട്: സംസ്ഥാനത്ത് ഓണം എത്തുന്നതിന് മുൻപ് തന്നെ പച്ചക്കറി വില കുതിച്ചുയരുന്നു. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിച്ചുകൊണ്ട് പച്ചക്കറി വിപണിയിൽ വൻ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത് . അയൽ സംസ്ഥാനങ്ങളിൽ പെയ്ത കനത്ത മഴയും മോശം കാലാവസ്ഥയും കാരണം പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് കേരളത്തിൽ വില വർധിക്കാൻ പ്രധാന കാരണം. ഇതിനുപുറമേ ട്രോളിങ് നിരോധന കാലമായതിനാൽ പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറിയിരിക്കുകയുമാണ്. ​ഒരു മാസം മുൻപ് വരെ 100 രൂപയ്ക്ക് നാലും അഞ്ചും കിലോ ലഭിച്ചിരുന്ന സവാളയ്ക്ക് ഇപ്പോൾ കോഴിക്കോട്

വിദ്യാർഥി കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ വയനാട്ടിലെ സ്വകാര്യ ബസുടമകളുടെ തീരുമാനം; പത്താം തീയതി മുതൽ അനിശ്ചിതകാല സമരം

കൽപ്പറ്റ: വയനാട് ജില്ലയിൽ വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ സ്വകാര്യ ബസുടമകൾ തീരുമാനിച്ചു. തിങ്കളാഴ്ച മുതൽ വിദ്യാർഥികളിൽ നിന്നും നിലവിലുള്ള ഒരു രൂപയ്ക്ക് പകരം മൂന്ന് രൂപ വീതം ഈടാക്കാനാണ് ബസുടമകളുടെ തീരുമാനം. കെ.എസ്.ആർ.ടി.സി.യുടെ ‘പ്രിയദർശിനി’ സർവീസുകൾ മൂലം സ്വകാര്യ ബസുകൾക്കുണ്ടാകുന്ന ഭീമമായ നഷ്ടം നികത്താൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ മാസം പത്താം തീയതി മുതൽ ജില്ലയിൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെയ്ക്കുമെന്നും ബസുടമകൾ അറിയിച്ചു . ​ജില്ലയിലെ പ്രധാന റൂട്ടുകളിലെല്ലാം കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസുകൾ ആരംഭിച്ചതാണ്