കൽപ്പറ്റ: വയനാട് ജില്ലയിൽ വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ സ്വകാര്യ ബസുടമകൾ തീരുമാനിച്ചു. തിങ്കളാഴ്ച മുതൽ വിദ്യാർഥികളിൽ നിന്നും നിലവിലുള്ള ഒരു രൂപയ്ക്ക് പകരം മൂന്ന് രൂപ വീതം ഈടാക്കാനാണ് ബസുടമകളുടെ തീരുമാനം. കെ.എസ്.ആർ.ടി.സി.യുടെ ‘പ്രിയദർശിനി’ സർവീസുകൾ മൂലം സ്വകാര്യ ബസുകൾക്കുണ്ടാകുന്ന ഭീമമായ നഷ്ടം നികത്താൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ മാസം പത്താം തീയതി മുതൽ ജില്ലയിൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെയ്ക്കുമെന്നും ബസുടമകൾ അറിയിച്ചു .
ജില്ലയിലെ പ്രധാന റൂട്ടുകളിലെല്ലാം കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസുകൾ ആരംഭിച്ചതാണ് സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയത് . പല റൂട്ടുകളിലും ഡീസൽ അടിക്കാനോ തൊഴിലാളികൾക്ക് ശമ്പളം നൽകാനോ ഉള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്ന് ബസുടമകൾ വ്യക്തമാക്കുന്നു .
ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറും കെ.എസ്.ആർ.ടി.സി. അധികൃതരും സംയുക്തമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും, നിലവിലെ ഷെഡ്യൂളുകളിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്ന നിലപാടാണ് കെ.എസ്.ആർ.ടി.സി. സ്വീകരിച്ചത്.
ഇതോടെയാണ് കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങാൻ ബസുടമകൾ നിർബന്ധിതരായത് .
മാനന്തവാടി-സുൽത്താൻ ബത്തേരി, മാനന്തവാടി-കൽപ്പറ്റ, മാനന്തവാടി-പുൽപ്പള്ളി, കൽപ്പറ്റ-വടുവഞ്ചാൽ (വിംസ് ഹോസ്പിറ്റൽ) തുടങ്ങിയ റൂട്ടുകളിലാണ് കെ.എസ്.ആർ.ടി.സി. നിലവിൽ കൂടുതൽ സർവീസുകൾ നടത്തുന്നത് . ഈ റൂട്ടുകളിലെ സ്വകാര്യ ബസുകളാണ് ഇപ്പോൾ ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത് ഡീസൽ വില വർധിച്ച സമയത്ത് കൺസെഷൻ നിരക്ക് വർധിപ്പിച്ചിരുന്നെങ്കിലും വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് പിന്നീട് അത് പിൻവലിക്കുകയായിരുന്നു
സ്വകാര്യ ബസുകൾ ഒന്നിച്ച് സർവീസ് നിർത്തിവെച്ചാൽ അത് ജില്ലയിലെ പൊതുഗതാഗത സംവിധാനത്തെയും സ്കൂൾ-കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെയും സാരമായി ബാധിക്കും


മുത്തങ്ങ സമരം: പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 22 പേർ കുറ്റക്കാർ, 35 പേരെ വെറുതെവിട്ടു ; 23 വർഷത്തിന് ശേഷമുള്ള വിധി!
കമ്പനി പൊട്ടിപ്പോയാലും , കമ്പനി നിക്ഷേപകരെ മുഴുവൻ പറ്റിച്ചാലും പേരുദോഷം AI യ്ക്ക്; പറ്റിച്ച ടാൽറോപ്പിന് എതിരെ ഒരുനടപടിയും ഇല്ലേ? “AI” എന്നത് ഇപ്പോൾ കമ്പനികളുടെ പുതിയ എക്സ്ക്യൂസ്!







