മൈസൂരു: അന്‍പത് വര്‍ഷത്തിനുശേഷം ചിക്കമഗളൂരുവിലെ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം. ജില്ലയിലെ കടൂര്‍ താലൂക്കിലെ നിദാഘട്ട ഗ്രാമത്തിലെ ആഞ്ജനേയ ക്ഷേത്രത്തിലായിരുന്നു വര്‍ഷങ്ങളായി ദളിതര്‍ക്ക് വിലക്ക്.ക്ഷേത്രത്തില്‍ ദളിതര്‍ പ്രവേശിക്കുന്നത് തുടക്കംതൊട്ടേ ഇതര ജാതിക്കാര്‍ തടഞ്ഞിരുന്നു. ഇവര്‍ പ്രവേശിച്ചാല്‍ ക്ഷേത്രവും പരിസരവും അശുദ്ധിയാകുമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം.പ്രാദേശിക ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ഒട്ടേറെത്തവണ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും ഇതര ജാതിക്കാര്‍ സംഘടിതമായി ചെറുക്കുകയായിരുന്നു. പലവട്ടം പ്രാദേശികമായി ചര്‍ച്ച നടന്നെങ്കിലും പരിഹാരം കണ്ടിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ദളിതര്‍ ക്ഷേത്രത്തിനു സമീപം മഹാത്മാഗാന്ധിക്ക് ഒരു ക്ഷേത്രം പലവട്ടം പ്രാദേശികമായി ചര്‍ച്ച നടന്നെങ്കിലും പരിഹാരം കണ്ടിരുന്നില്ല.
ഇതില്‍ പ്രതിഷേധിച്ച് ദളിതര്‍ ക്ഷേത്രത്തിനു സമീപം മഹാത്മാഗാന്ധിക്ക് ഒരു ക്ഷേത്രം പണിയുകയുകയും അവിടെ അദ്ദേഹത്തെ ആരാധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കടൂര്‍ തഹസില്‍ദാര്‍ സി.എസ്.പൂര്‍ണിമ മുന്‍കൈയെടുത്ത് ദളിത് വിഭാഗങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വ്യാഴാഴ്ച തരിക്കെരെ ഡിവൈ.എസ്.പി.എസ്. ഹലമൃത്തി റാവുവിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിന് ചുറ്റും പോലീസിനെ വിന്യസിച്ചു. തഹസില്‍ദാര്‍ സി.എസ്. പൂര്‍ണിമ, താലൂക്ക് പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസര്‍ സി.ആര്. പ്രവീണ്‍, സി.ഐ. എം. റഫീഖ് എന്നിവരും സ്ഥലത്തെത്തി. തുടര്‍ന്ന് ദളിത് വിഭാഗത്തില്‍നിന്നുള്ള നൂറുകണക്കിനാളുകളും ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധന നടത്തി.
‘ലഹരി കേസിൽ കുടുക്കും’ ജീവിതം തകർക്കും ; സമരംചെയ്ത വിദ്യാർഥികൾക്ക് കൊടും ഭീഷണി പോലീസുകാരനെ സസ്പെൻഡ് ചെയ്തു


ഭൂമിക്കടിയിൽ 1000 മീറ്റർ, 135 ഡിഗ്രി ചൂട്; ലഡാക്കിൽ ഇന്ത്യയുടെ ആദ്യ ജിയോതെർമൽ കിണറുകൾ കമ്മിഷൻ ചെയ്തു, 1 മെഗാവാട്ട് വൈദ്യുതി ലക്ഷ്യം!







