തൃശൂർ: വഴിയാത്രക്കാരന്റെ ബാഗിൽ സ്കൂട്ടർ തട്ടി റോഡിലേക്ക് വീണ യുവതിക്ക് പിന്നാലെ വന്ന ആംബുലൻസ് കയറി ദാരുണാന്ത്യം. തൃശൂർ പൂങ്കുന്നം ജങ്ഷനിലാണ് മനസ്സിനെ നടുക്കുന്ന ഈ അപകടം ഉണ്ടായത്. പുന്നംപറമ്പ് സ്വദേശിനി ജനീറ്റ രാജ് (22) ആണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ പ്രിയയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം 3:45 ഓടെയായിരുന്നു അപകടം. ജനീറ്റയും അമ്മ പ്രിയയും വേലൂരിലുള്ള സഹോദരിയുടെ വീട്ടിൽ നിന്നും മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൂങ്കുന്നം
കണ്ണൂർ: സമീപകാല നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ കണ്ണൂരിലെ സി.പി.എം നേതൃത്വത്തിൽ ആഭ്യന്തര തർക്കങ്ങളും പരസ്യ പ്രതികരണങ്ങളും രൂക്ഷമാകുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമുഖ വിമത നേതാക്കളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ നടത്തിയ പ്രസ്താവനയും, അതിനെ തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയതുമാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ പരമ്പരാഗത പാർട്ടി കോട്ടകളിൽ വോട്ട് ചോർച്ചയുണ്ടായതായും പയ്യന്നൂരിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടിക്ക്
തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് ക്രമവിരുദ്ധമായ കരാറുകൾ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ റദ്ദാക്കി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് തുക അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവുകൾ ഉൾപ്പെടെയാണ് സ്പീക്കർ ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വലിയ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സ്പീക്കർ കർശനമായ ഇടപെടൽ നടത്തിയിരിക്കുന്നത്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ പരിപാലന ചുമതലയിൽ നിന്ന് ഊരാളുങ്കലിനെ
ചില വെളിപ്പെടുത്തലുകള്‍ വലിയ ഞെട്ടലുണ്ടാക്കും. സിനിമ മേഖലയില്‍ നിന്നാകുമ്പോള്‍ അത് സോഷ്യല്‍മീഡിയില്‍ കൂടുതല്‍ ചര്‍ച്ചകളിലേയ്ക്ക് നീങ്ങും. നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയയായ ജനപ്രിയ ടെലിവിഷന്‍ താരമാണ് നീതി. മുന്‍ കാമുകനില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. മുന്‍ പങ്കാളി മനോരോഗിയും അക്രമാസക്തനുമായിരുന്നുവെന്നും സിഗരറ്റ് കൊണ്ട് പൊളിച്ചതിന്റെ പാടുകള്‍ പങ്കുവച്ച് നീതി വെളിപ്പെടുത്തി. ഒരു റിയാലിറ്റി ഷോയിലാണ് നീതിയുടെ വെളിപ്പെടുത്തല്‍. ഒരിക്കല്‍ അയാളുടെ പിറന്നാള്‍ ദിവസം രാത്രിയില്‍ ഭ്രാന്തനെപോലെ പെരുമാറി. കാര്യങ്ങള്‍ വളരെ മോശമായി,
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി ബിന്നി സെബാസ്റ്റ്യൻ. ഡോക്ടർ ആയിരുന്ന ബിന്നി അഭിനയത്തോടുള്ള അതിയായ താല്പര്യം കാരണം സീരിയലിലേക്ക് എത്തുകയായിരുന്നു. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7 ൽ മത്സരാർത്ഥിയായി എത്തി. ഇപ്പോഴിതാ ബിന്നിയും ഭർത്താവും നടനുമായ നൂബിൻ ബെന്നിയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്. ട്രഡീഷണൽ ഹിന്ദു ബ്രൈഡൽ ലുക്കിലാണ് ബിന്നിയെ വീഡിയോയിൽ കാണുന്നത്. വിജയ് ദേവരക്കൊണ്ട സ്റ്റൈലിൽ ആഭരണങ്ങളണിഞ്ഞ് വരനായി നൂബിനും. ഒരു ഹിന്ദു വധുവായി ഒരുങ്ങുക
ലോസ് ആഞ്ചലസ്:ടൂർണമെന്റിൽ മൂന്ന് ഗോളുകളോടെ യു.എസ്.എ.യുടെ ടോപ് സ്‌കോററായ ബലോഗന് ബോസ്‌നിയയ്‌ക്കെതിരായ മത്സരത്തിലാണ് റെഡ് കാർഡ് ലഭിച്ചത്. ബോസ്‌നിയൻ താരം താരിക് മുഹാരെമോവിച്ചിനെ ഫൗൾ ചെയ്തതിന് വാർ പരിശോധനയ്ക്ക് ശേഷം ബലോഗനെ പുറത്താക്കുകയായിരുന്നു. ഇതോടെ ബെൽജിയത്തിനെതിരായ മത്സരം താരത്തിന് സ്വമേധയാ നഷ്ടമാകേണ്ടതാണ്. എന്നാൽ ഫിഫ അച്ചടക്ക സമിതിയുടെ 27-ാം വകുപ്പ് പ്രകാരം ഈ ശിക്ഷ താത്കാലികമായി മാറ്റിവയ്ക്കാൻ ഫിഫ തീരുമാനിക്കുകയായിരുന്നു. ശരിയായ കാര്യം ചെയ്തതിനും വലിയൊരു അനീതി തിരുത്തിയതിനും ഫിഫയ്ക്ക് നന്ദിയെന്ന് തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ട്രംപ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് കുറഞ്ഞിരിക്കുന്നത് . ഒരു പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണം വാങ്ങാൻ 13,440 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 1,07,520 രൂപയാണ് നിലവിൽ വില വരുന്നത്. ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച്
കൊല്‍ക്കത്ത: സൗത്ത് 24 പര്‍ഗനാസിലെ ബാരുയ്പുരില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തില്‍ ഇരയുടെ കുടുംബത്തെ കാണാന്‍ പോകുന്നതില്‍നിന്നു തന്നെ തടഞ്ഞുവെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി രംഗത്ത്. തന്നെ വീട്ടുതടങ്കലിലാക്കിയെന്നാണ് മമതയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആരോപണം. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് മമതയുടെ ആരോപണം. ബാരുയ്പുരിലേക്ക് മമത എത്തുന്നുവെന്നറിഞ്ഞ ബിജെപി നേതൃത്വത്തിലുള്ള പശ്ചിമബംഗാള്‍ ഭരണകൂടം അവരുടെ വസതിക്കു പുറത്ത് വന്‍ പോലീസ് സേനയേയും ബാരിക്കേഡുകളും സ്ഥാപിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഇരയുടെ
മെക്സിക്കോ സിറ്റി: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിൽ ആതിഥേയരായ മെക്സിക്കോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് (3-2) തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിൽ നടന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ, നെഞ്ചിടിപ്പേറിയ നിമിഷങ്ങൾക്കൊടുവിലാണ് മെക്സിക്കൻ വെല്ലുവിളിയെ ഇംഗ്ലണ്ട് മറികടന്നത്. പ്രീ-ക്വാർട്ടറിൽ ബ്രസീലിനെ അട്ടിമറിച്ചെത്തുന്ന നോർവെയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. മത്സരത്തിന്റെ ആദ്യ പകുതിയിൽ വെറും 90 സെക്കൻഡുകളുടെ വ്യത്യാസത്തിൽ സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാം നേടിയ ഇരട്ട ഗോളുകളാണ് കളി ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്. എന്നാൽ
കൊച്ചി: അമേരിക്കൻ ആസ്ഥാനമായുള്ള കോറോ ഹെൽത്ത് കമ്പനി നടത്തിയ കൂട്ടപ്പിരിച്ചുവിടലിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ലേബർ സെക്രട്ടറി തലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ്, കൊച്ചി, കോഴിക്കോട് ഓഫീസുകളിലെത്തിയ ജീവനക്കാർക്ക് മാനേജ്മെന്റ് പ്രവേശനം നിഷേധിച്ചത്. ഇതോടെ എ.ഐ.ടി.യു.സി അടക്കമുള്ള ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജീവനക്കാർ ഓഫീസുകൾക്ക് മുന്നിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശപ്രകാരം നേരത്തെ നടത്തിയ ചർച്ചകളിൽ, പിരിച്ചുവിടൽ നടപടികൾ താൽക്കാലികമായി മരവിപ്പിക്കാമെന്ന് കമ്പനി അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഈ വാഗ്ദാനം പരസ്യമായി ലംഘിച്ചുകൊണ്ടാണ് ജീവനക്കാരെ








