ന്യൂഡൽഹി :രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറയ്ക്കാനുള്ള തീരുമാനം 20-ാം തീയതിക്ക് മുമ്പ് എണ്ണക്കമ്പനികൾ എടുക്കാൻ സാധ്യത. പാർലമെന്റ് സമ്മേളനം തുടങ്ങുംമുമ്പ് വില കുറച്ചേക്കും.അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുന്നതും സൗദി അറേബ്യ ക്രൂഡ് ഓയിൽ വില കുറച്ചതും സർക്കാർ വിലയിരുത്തും. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിലാണ് ഇന്ധനവില ഉയർത്തിയത്. എട്ട് രൂപയോളമാണ് രാജ്യത്ത് ഇന്ധനവില ഉയർന്നത്. ഇത് കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്. നേരത്തെ, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്
കോഴിക്കോട് : യാത്രക്കാരില്ലാതെ പ്രതിസന്ധിയിലായ മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നതിന് വീണ്ടും സാധ്യത തെളിയുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇതുസംബന്ധിച്ച് കേന്ദ്രറെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനൽകിയതോടെയാണിത്. മുമ്പ് ഈ വണ്ടി കോഴിക്കോട്ടേക്ക് നീട്ടാൻ റെയിൽവേ തീരുമാനിച്ചിരുന്നെങ്കിലും കർണാടകയിലെ ചില രാഷ്ട്രീയകേന്ദ്രങ്ങളിൽനിന്നുള്ള എതിർപ്പിനെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്കുൾപ്പെടെ പ്രയോജനപ്പെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള തീർഥാടകർക്കായി ബൈന്ദൂരിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും അനുകൂല നടപടി പ്രതീക്ഷിക്കുന്നതായും
യഷ് നായകനാകുന്ന ഗീതുമോഹൻദാസ് ചിത്രം ‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ എന്ന ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഗ്യാങ്സ്റ്റർ ആക്ഷൻ പശ്ചാത്തലത്തിലുള്ള സിനിമയും അതിലെ വമ്പൻ താരനിരയും ആരാധകർക്ക് വൻ ആവേശം പകരുന്നതാണ്. ഇപ്പോൾ ചിത്രത്തിൽ എലിസബത്ത് എന്ന കഥാപാത്രം അവതരിപ്പിക്കുന്ന ഹുമ ഖുറേഷിയുടെ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. “മിക്ക ഹീറോകളും വനിതാസംവിധായകരുടെ വാക്കുകൾ കേൾക്കാറില്ല. എന്നാൽ യഷ് ആ കീഴ്‌വഴക്കം മാറ്റിമറിച്ചു. ഗീതുമോഹൻദാസിനെപ്പോലൊരു സംവിധായിക യഷ് പോലൊരു സൂപ്പർതാരത്തെ നായകനാക്കി ഇത്രയും വലിയൊരു സിനിമ ചെയ്യുന്നത്
മുംബൈ: ഇന്ത്യയിലെ പ്രമുഖ ഫാഷൻ ഡിസൈനറായ സബ്യസാചി മുഖർജിക്കെതിരെ ഡിസൈൻ മോഷ്ടിച്ചുവെന്ന ആരോപണവുമായി യുവതി. പല സെലിബ്രിറ്റികളും സബ്യസാചി രൂപകൽപ്പന ചെയ്ത വസ്ത്രം ധരിച്ചാണ് വേദികളിൽ തിളങ്ങാറ്. കാൻ ചലച്ചിത്രമേള, മെറ്റ് ഗാല തുടങ്ങിയ അന്താരാഷ്ട്ര ഇവന്റുകളിൽ സബ്യസാചി ഡിസൈൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞ് ബോളിവുഡ് താരങ്ങൾ പ്രത്യക്ഷപ്പെടുന്നത് വലിയ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ സബ്യസാചി തന്റെ പുതിയ കളക്ഷൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. സാരി എഡിറ്റ് എന്ന് പേരിട്ട ഈ കളക്ഷനിലെ സാരിക്കെതിരെയാണ് മോഷണ ആരോപണമുയർന്നത്. 3ഡി ബ്രൂച്ച് ഉള്ള കറുത്ത സാരിയാണിത്.
കൊച്ചി :കൊച്ചിയിൽ തട്ടുകടക്ക് സമീപം വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയ പത്ത് ദിവസം പ്രായമായ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കിയാൻ എന്ന് പേരും നൽകി. കുണ്ടന്നൂരിലെ തട്ടുകടയക്ക് സമീപമാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്താണ് സംഭവം പോലീസിൽ വിളിച്ചറിയിച്ചത്. അരൂർ-ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂരിൽ ഫോറം മാളിന് സമീപം സർവീസ് റോഡരികിലെ തട്ടുകടയിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആൺകുഞ്ഞിനെ ഉപേക്ഷിച്ചത്. മരട് പോലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ തിരച്ചിലിലാണ് അമ്മയെയും കുഞ്ഞിനെ
ഡാലസ്: പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ലോകകപ്പിന്റെ ക്വാർട്ടറിലേക്ക് കടന്ന സ്‌പെയിൻ ടീം കുറിച്ചത് പുതിയ ലോക റെക്കോഡ്. പോർച്ചുഗലിനെതിരെ നടന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചതോടെ, ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ വഴങ്ങാത്ത ടീം എന്ന റെക്കോഡ് സ്‌പെയിൻ സ്വന്തമാക്കി. 1990-ൽ ഇറ്റലിയും 2006-10 കാലഘട്ടത്തിൽ സ്വിറ്റ്‌സർലൻഡും സ്ഥാപിച്ച അഞ്ച് ക്ലീൻ ഷീറ്റ് മത്സരങ്ങളുടെ റെക്കോഡാണ് സ്‌പെയിൻ തിരുത്തിയത്. 2022 ലോകകപ്പിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ നിന്നാണ് ഈ
ഡാലസ്:ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്‌പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പോർച്ചുഗൽ പുറത്തായതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മടക്കം കണ്ണീരോടെ.. മത്സരശേഷം റൊണാൾഡോ മൈതാനത്ത് പൊട്ടിക്കരയുന്ന കാഴ്ച ഫുട്‌ബോൾ പ്രേമികളുടെ നെഞ്ചുലച്ചു. 2006-ൽ തന്റെ ആദ്യ ലോകകപ്പ് കളിച്ച റൊണാൾഡോ, ഈ ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്ന് മത്സരത്തിന് മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു. മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ വികാരാധീനനായ റൊണാൾഡോ മൈതാനത്ത് നിൽക്കുകയും പിന്നീട് കണ്ണീരടക്കാൻ ഏറെ കഷ്ടപ്പെടുകയും ചെയ്തു. സ്പാനിഷ് കൗമാരതാരം ലമിൻ യമാൽ,
കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി നന്തി മേൽപ്പാലത്തിന് മുകളിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് ബസ് ഡ്രൈവർമാർക്കും യാത്രക്കാർക്കും ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ’ദേവനന്ദ’, ‘സീയാമോൾ’ എന്നീ സ്വകാര്യ ബസുകളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ സീയാമോൾ എന്ന ബസ് തെറ്റായ ദിശയിൽ വന്നതാണ് അപകടത്തിന് കാരണമായത്. അമിതവേഗതയും ദിശ മാറിയതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും
സോഷ്യൽ മീഡിയ താരം രേണു സുധിക്ക് നേരെയുള്ള സൈബർ ഇടങ്ങളിലെ ക്രൂരമായ വ്യാജ ആരോപണങ്ങൾക്ക് വികാരനിർഭരമായി മറുപടി നൽകി താരം. തനിക്ക് കാൻസർ ബാധിച്ചിട്ടില്ലെന്നും സഹതാപവും ലൈക്കുകളും നേടിയെടുക്കാനുള്ള വെറും ‘അഭിനയം’ മാത്രമാണിതെന്നു പറഞ്ഞ് വേദനിപ്പിച്ചവർക്ക് മുന്നിൽ കണ്ണീരോടെ, തലയിൽ നിന്നും മുടി കൊഴിയുന്ന ദൃശ്യങ്ങൾ ലൈവായി കാണിച്ചാണ് രേണു പ്രതികരിച്ചത്. കഠിനമായ വേദനകൾക്കിടയിലും തന്നെ പിന്തുണയ്ക്കുന്ന പ്രേക്ഷകരുടെ പ്രാർത്ഥനകൾ മാത്രമാണ് മുന്നോട്ടുള്ള കരുത്തെന്നും വ്യാജ പ്രചാരണങ്ങൾ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്നും രേണു സുധി വിഡിയോയിലൂടെ
ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ തിങ്കളാഴ്ചകളിലും ഉച്ചകഴിഞ്ഞ് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപ. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ. 1st Prize: Rs 1 Cr- BG 906028 2nd Prize: Rs 30 Lakh- BG 617789 3rd Prize: Rs 5 Lakh- BG 614468 4th Prize: Rs 5,000 0186 1531 2273 2339 2678 2970










