കൊച്ചി :കൊച്ചിയിൽ തട്ടുകടക്ക് സമീപം വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയ പത്ത് ദിവസം പ്രായമായ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കിയാൻ എന്ന് പേരും നൽകി.
കുണ്ടന്നൂരിലെ തട്ടുകടയക്ക് സമീപമാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്താണ് സംഭവം പോലീസിൽ വിളിച്ചറിയിച്ചത്.
അരൂർ-ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂരിൽ ഫോറം മാളിന് സമീപം സർവീസ് റോഡരികിലെ തട്ടുകടയിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആൺകുഞ്ഞിനെ ഉപേക്ഷിച്ചത്. മരട് പോലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ തിരച്ചിലിലാണ് അമ്മയെയും കുഞ്ഞിനെ ഉപേക്ഷിക്കാൻ സഹായിച്ച പുതിയകാവ് സ്വദേശിയായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
സാമ്പത്തിക ബുദ്ധിമുട്ടും അനാരോഗ്യവും മൂലമാണ് കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്നതെന്ന് യുവതി പോലീസിന് മൊഴി നൽകുകയായിട്ടുണ്ട്. തുടർന്ന് ഇരുവരേയും ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു. പൊക്കിൾകൊടിയിൽ ചെറിയ അണുബാധ ഉണ്ടായിരുന്നെങ്കിലും ചികിത്സിച്ച് ഭേദമാക്കാൻ സാധിച്ചുവെന്നും കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.


ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമ?; 120 കോടി രൂപ വിലമതിക്കുന്ന കരാറോ?; വിദേശ മലയാളി സംരംഭകൻ ഉൾപ്പെട്ട കൺസോർഷ്യം വാങ്ങാൻ ധാരണയിൽ!
കേരള ചരിത്രത്തിലെ നാടകീയ സത്യപ്രതിജ്ഞ ; ആർ. സുഗതന്റെ ജയിലിൽ സത്യപ്രതിജ്ഞ ; ഇന്ന് ദൈവങ്ങളുടെ പേരില്ല, പക്ഷെ ദൈവം രക്ഷിച്ചു; ഇനിയുള്ള 6 മാസം ബിജെപിയിൽ എന്ത് നടക്കും?







