സ്‌പെയിനിന് ലോക റെക്കോർഡ് : ഒരു ഗോൾ പോലും വഴങ്ങാതെ 609 മിനിറ്റുകൾ

ഡാലസ്: പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ലോകകപ്പിന്റെ ക്വാർട്ടറിലേക്ക് കടന്ന സ്‌പെയിൻ ടീം കുറിച്ചത് പുതിയ ലോക റെക്കോഡ്.

പോർച്ചുഗലിനെതിരെ നടന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചതോടെ, ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ വഴങ്ങാത്ത ടീം എന്ന റെക്കോഡ് സ്‌പെയിൻ സ്വന്തമാക്കി.

1990-ൽ ഇറ്റലിയും 2006-10 കാലഘട്ടത്തിൽ സ്വിറ്റ്‌സർലൻഡും സ്ഥാപിച്ച അഞ്ച് ക്ലീൻ ഷീറ്റ് മത്സരങ്ങളുടെ റെക്കോഡാണ് സ്‌പെയിൻ തിരുത്തിയത്.

2022 ലോകകപ്പിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ നിന്നാണ് ഈ റെക്കോഡ് നേട്ടത്തിന് തുടക്കം. അന്ന് നിശ്ചിത സമയത്തും അധിക സമയത്തും 0-0 എന്ന നിലയിലായിരുന്ന മത്സരം ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് സ്‌പെയിൻ തോൽക്കുന്നത്. തോൽവി ഷൂട്ടൗട്ടിലായതിനാൽ മത്സരം ക്ലീൻ ഷീറ്റായാണ് കണക്കാക്കുക.

2026 ലോകകപ്പിൽ കേപ് വെർദെയുമായി ഗോൾരഹിത സമനിലയോടെ തുടങ്ങിയ സ്‌പെയിൻ, പിന്നീട് സൗദി അറേബ്യയെ 4-0 നും ഉറുഗ്വായെ 1-0 നും പരാജയപ്പെടുത്തി. റൗണ്ട് ഓഫ് 32 മത്സരത്തിൽ ഓസ്ട്രിയയെ 3-0 ന് തോൽപ്പിച്ചതോടെ സ്‌പെയിൻ അഞ്ചാം ക്ലീൻ ഷീറ്റ് പൂർത്തിയാക്കി. ഒടുവിൽ പോർച്ചുഗലിനെതിരായ വിജയത്തോടെ ആറ് മത്സരങ്ങൾ എന്ന ലോകകപ്പ് റെക്കോഡും സ്വന്തം.

കഴിഞ്ഞ 609 മത്സര മിനിറ്റുകളായി ഒരു താരത്തിന് പോലും

സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിനെ മറികടന്ന് ഗോൾനേടാനായിട്ടില്ല. 1990-ൽ ഇറ്റലിയും 2006-10 കാലഘട്ടത്തിൽ സ്വിറ്റ്‌സർലൻഡും സ്ഥാപിച്ച അഞ്ച് ക്ലീൻ ഷീറ്റ് മത്സരങ്ങളുടെ റെക്കോഡാണ് സ്‌പെയിൻ തിരുത്തിയത്.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.