യഷ് നായകനാകുന്ന ഗീതുമോഹൻദാസ് ചിത്രം ‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഗ്യാങ്സ്റ്റർ ആക്ഷൻ പശ്ചാത്തലത്തിലുള്ള സിനിമയും അതിലെ വമ്പൻ താരനിരയും ആരാധകർക്ക് വൻ ആവേശം പകരുന്നതാണ്.
‘ജനനായകൻ’ കുതിപ്പ് തുടരുന്നു; അഡ്വാൻസ് ബുക്കിങ് 20 കോടി കടന്നു, 7 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റു
ഇപ്പോൾ ചിത്രത്തിൽ എലിസബത്ത് എന്ന കഥാപാത്രം അവതരിപ്പിക്കുന്ന ഹുമ ഖുറേഷിയുടെ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്.
“മിക്ക ഹീറോകളും വനിതാസംവിധായകരുടെ വാക്കുകൾ കേൾക്കാറില്ല. എന്നാൽ യഷ് ആ കീഴ്വഴക്കം മാറ്റിമറിച്ചു. ഗീതുമോഹൻദാസിനെപ്പോലൊരു സംവിധായിക യഷ് പോലൊരു സൂപ്പർതാരത്തെ നായകനാക്കി ഇത്രയും വലിയൊരു സിനിമ ചെയ്യുന്നത് കൊമേഴ്സ്യൽ സിനിമാരംഗത്ത് അധികം നടക്കാത്തതാണ്. ഇരുവരും തമ്മിൽ ജോലിയിലുള്ള സഹകരണം മാതൃകയാക്കാവുന്നതാണ്. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു സംവിധായികയ്ക്കൊപ്പം പ്രവർത്തിക്കുമ്പോൾ ഞാൻ ഏറെ ആവേശത്തിലായിരുന്നു.” ദി ലല്ലൻ ടോപ്പ് എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിന് നൽകിയ അഭിമുഖത്തിൽ ഹുമ ഖുറേഷി പറഞ്ഞു.
“ചിരി വരാത്ത മുഖം തന്നെ അപ്പോളജി” ; പേളി മാണിക്ക് വേണ്ടി വാളെടുത്ത് ആർജെ അഞ്ജലി, ട്രോളായി വീണ്ടും മറുപടി; അഞ്ജലിയ്ക്കും രക്ഷയില്ല!
അതിനിടെ ഹുമ ഖുറേഷിയുടെ പുറത്തിറങ്ങിയ പുതിയ ചിത്രമായ ‘ബേബി ഡു ഡൈ ഡു’ എന്ന ചിത്രത്തെ പ്രശംസിച്ച് യാഷും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവച്ചു.യാഷിനും ഹുമ ഖുറേഷിക്കുമൊപ്പം ‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഈ ചിത്രം ഈ വർഷം ഓഗസ്റ്റ് 26-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.









