ഷിമോഗയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

ഷിമോഗ: കർണാടകയിലെ ഷിമോഗയിൽ പത്തു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി . ഇന്ന് (തിങ്കളാഴ്ച) രാവിലെയാണ് കുഞ്ഞിനെ ആളൊഴിഞ്ഞ ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.​കണ്ടെത്തുമ്പോൾ ശാരീരികമായ ചില അവശതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കുഞ്ഞിനെ ഉടൻ തന്നെ ഷിമോഗയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി .നിലവിൽ കുഞ്ഞുങ്ങൾക്കുള്ള പ്രത്യേക തീവ്രപരിചരണ വിഭാഗത്തിൽ (ICU) വിദഗ്ധ പരിചരണത്തിലാണ് കുഞ്ഞുള്ളത് . കുഞ്ഞിൻ്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ

യുക്രൈനിൽ റഷ്യയുടെ വൻ മിസൈലാക്രമണം; തകർന്നടിഞ്ഞ് കീവിലെ പാർപ്പിട സമുച്ചയങ്ങൾ; ഒന്നുപോലും പ്രതിരോധിക്കാനാകാതെ യുക്രൈൻ വ്യോമസേന

കീവ്: തുർക്കിയിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന നിർണ്ണായക നാറ്റോ (NATO) ഉച്ചകോടി ആരംഭിക്കാനിരിക്കെ, യുക്രൈന് നേരെ കനത്ത മിസൈൽ-ഡ്രോൺ ആക്രമണവുമായി റഷ്യ. തിങ്കളാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ റഷ്യൻ ആക്രമണത്തിൽ യുക്രൈൻ തലസ്ഥാനമായ കീവിലടക്കം വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആക്രമണങ്ങളിൽ ഇതുവരെ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യ ഒരേസമയം തൊടുത്തുവിട്ട മാരകമായ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ യുക്രൈന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ലെന്ന് യുക്രൈൻ വ്യോമസേന തന്നെ ഔദ്യോഗികമായി

ബെംഗളൂരു ഇസ്രോ ആസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ സന്ദേശം

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ആസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി.ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഇസ്രോ ആസ്ഥാനം ലക്ഷ്യമിട്ട് ഭീഷണി സന്ദേശം ലഭിക്കുന്നത്.ഇതേത്തുടർന്ന് സി.ഐ.എസ്.എഫും (CISF) പൊലീസും സ്ഥലത്ത് വിശദമായ പരിശോധന നടത്തിവരികയാണ് . ​അതീവ സുരക്ഷാ മേഖലയായ ഇസ്രോ ആസ്ഥാനത്ത് തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ എത്തുന്നത് അധികൃതർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.മുൻപ് ലഭിച്ച രണ്ട് സന്ദേശങ്ങളും വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. സമാനമായ രീതിയിൽ ഭീഷണി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം

ഡീസലടിക്കാനുള്ള പണം പോലുമില്ല”; സംസ്ഥാനതല ബസ് പണിമുടക്കിലേക്ക് ഉടമകൾ; കാസർകോട് ജില്ലയിൽ സൂചനാ സമരം പൂർണ്ണം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്നുണ്ടായ വരുമാന നഷ്ടത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മറ്റന്നാൾ സ്വകാര്യ ബസുകൾ പണിമുടക്കുന്നു.  കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പിലായതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെന്നും ഡീസലിനുള്ള പണം പോലും നിലവിൽ ലഭിക്കുന്നില്ലെന്നുമാണ് ബസ് ഉടമകളുടെ പരാതി. ബസ് മേഖലയിലെ ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് അവരുടെ പ്രധാന ആവശ്യം. സംസ്ഥാനതല പണിമുടക്കിന് മുന്നോടിയായി ഇന്ന് കാസർകോട് ജില്ലയിൽ നടത്തിയ സൂചനാ

കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു

തളിപ്പറമ്പ് : പൂമംഗലം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശി പി.ടി.പി. ജാബിറിന്റെ മകൻ നജ്‌വാൻ അഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് കുട്ടിയെ ഒഴുക്കിൽപ്പെട്ട് കാണാതാകുന്നത്. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചെക്ക് ഡാമിൽ തങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബന്ധുക്കളോടൊപ്പം തോട്ടിൽ കുളിക്കാനെത്തിയതായിരുന്നു മൂന്ന് വയസ്സുകാരനായ നജ്‌വാൻ അഹമ്മദ്. ഒപ്പമുണ്ടായിരുന്ന കുട്ടി ഒഴുക്കിൽപ്പെടുകയും ആ കുട്ടിയെ രക്ഷിക്കാനായി എല്ലാവരും തോട്ടിൽ ഇറങ്ങുകയും

അപകടകാരികളോ ഈ അഗർബത്തികൾ

​വീടുകളിൽ കൊതുകുകളെ തുരത്താൻ വ്യാപകമായി ഉപയോഗിക്കുന്ന ചില അഗർബത്തികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി റിപ്പോർട്ട്. നിയമപരമായ രജിസ്ട്രേഷനോ ആവശ്യമായ അംഗീകാരങ്ങളോ ഇല്ലാതെ വിപണിയിലിറങ്ങുന്ന ഇത്തരം വ്യാജ ഉത്പന്നങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ​ഹോം ഇൻസെക്ട് കൺട്രോൾ അസോസിയേഷൻ (HICA) നടത്തിയ പൊതുജനാരോഗ്യ സർവേ പ്രകാരം, രാജ്യത്തെ 70 ശതമാനത്തോളം ഡോക്ടർമാരും വ്യക്തമാക്കുന്നത് അംഗീകാരമില്ലാത്ത രാസവസ്തുക്കൾ അടങ്ങിയ ഇത്തരം അഗർബത്തികളുടെ ഉപയോഗം ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുമെന്നാണ്. ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന സമയത്ത് പെട്ടെന്ന് ദോഷങ്ങൾ

പിണറായി ഇപ്പോഴും പവർഫുൾ, യഥാർത്ഥ വർഗ്ഗവഞ്ചകൻ എം.വി. ഗോവിന്ദൻ; പാർട്ടി സെക്രട്ടറിക്കെതിരെ കടുത്ത ഭാഷയിൽ ജി. സുധാകരൻ

ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ അതിരൂക്ഷമായ കടന്നാക്രമണവുമായി മുതിർന്ന മുൻ സിപിഎം നേതാവും അമ്പലപ്പുഴ എം.എൽ.എയുമായ ജി. സുധാകരൻ. തെറ്റ് പറ്റിയാൽ പാർട്ടി തിരുത്തണമെന്നും അല്ലാത്തവർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മെമ്പർഷിപ്പ് പുതുക്കാതെ മാറിനിന്ന തന്നെ വർഗ്ഗവഞ്ചകനെന്ന് വിളിച്ച ഗോവിന്ദൻ തന്നെയാണ് യഥാർത്ഥ വർഗ്ഗവഞ്ചകനെന്നും, നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഗോവിന്ദന് പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാൻ നാണമില്ലേയെന്നും സുധാകരൻ ചോദ്യം ചെയ്തു. എല്ലാ തിരഞ്ഞെടുപ്പുകളിലും പാർട്ടിയെ തോൽപ്പിച്ച ഗോവിന്ദൻ പാർട്ടിയെ നയിക്കാൻ യോഗ്യനല്ലെന്നും

പി.ഒ.കെയിൽ പ്രതിഷേധം ശക്തമാകുന്നു ; അമൻ ഖാന്റെ ഇന്ത്യയോടുള്ള സഹായ അഭ്യർത്ഥന ചർച്ചയാകുന്നു

ഇസ്ലാമാബാദ്: പാക് അധീന കശ്മീരിൽ (POK) പാകിസ്താൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ ജനകീയ പ്രതിഷേധം. സാമ്പത്തിക ഉപരോധവും കടുത്ത ഭക്ഷ്യക്ഷാമവും മൂലം ദുരിതത്തിലായ ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യ മുന്നോട്ടുവരണമെന്നും അതിർത്തികൾ തുറന്നുനൽകണമെന്നും ആവശ്യപ്പെട്ട് പി.ഒ.കെയിലെ പ്രാദേശിക നേതാക്കൾ പരസ്യമായി രംഗത്തെത്തി. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) നേതാവായ സർദാർ അമൻ ഖാൻ റാവലകോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ നടന്ന വൻ പ്രതിഷേധ റാലിയിലാണ് ഇന്ത്യയോട് പരസ്യമായി സഹായം അഭ്യർത്ഥിച്ചത്. ”ഞങ്ങൾക്ക് ഇന്ത്യയുടെ സഹായം വേണം, ഇവിടെ ഭക്ഷണസാധനങ്ങൾക്ക് വലിയ

പുത്തൻ കരുത്തുമായി ‘YZF-R2’ എത്തുന്നു

ന്യൂഡൽഹി: ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ ചെറുപ്പക്കാരുടെ പ്രിയ ബ്രാൻഡായ യമഹ, തങ്ങളുടെ സ്പോർട്സ് ബൈക്ക് നിരയിലേക്ക് പുത്തൻ അതിഥിയെ എത്തിക്കാൻ ഒരുങ്ങുകയാണ്. ബൈക്ക് പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന യമഹ YZF-R2 (Yamaha YZF-R2) വരും മാസങ്ങളിൽ തന്നെ വിപണിയിലെത്തുമെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിൽ വിപണിയിൽ തരംഗം സൃഷ്ടിച്ച ആർ15 (R15) മോഡലിനും, കരുത്തനായ ആർ3 (R3) മോഡലിനും മധ്യേയുള്ള ഒരു പെർഫെക്റ്റ് മിഡ്-റേഞ്ച് സ്പോർട്സ് ബൈക്കായാണ് യമഹ ഈ പുതിയ

അമല ആശുപത്രിയിൽ നഴ്സുമാർക്ക് ശമ്പള വർധനവ്; സമരം അവസാനിപ്പിച്ചു, ജൂബിലി മിഷനിൽ സമരം തുടരും

തൃശ്ശൂർ: തൃശ്ശൂർ അമല ആശുപത്രിയിൽ നഴ്സുമാർ നടത്തിവന്ന സമരം അവസാനിച്ചു . 4,000 രൂപ മുതൽ 6,000 രൂപ വരെ ശമ്പള വർധനവ് നൽകാമെന്ന് മാനേജ്മെന്റ് ഉറപ്പുനൽകിയതിനെ തുടർന്നാണ് യു.എൻ.എ (UNA) സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത് . ​മാനേജ്മെന്റുമായി കരാർ ഒപ്പിട്ടതിന് ശേഷമാണ് നഴ്സുമാർ സമരം അവസാനിപ്പിച്ചതെന്നും നാളെ മുതൽ ഇവർ ജോലിയിൽ പ്രവേശിക്കുമെന്നും യു.എൻ.എ പ്രതിനിധികൾ വ്യക്തമാക്കി . എന്നാൽ, ഇവർ സമരം പേടിച്ചല്ല ശമ്പളം വർദ്ധിപ്പിച്ചതെന്നും, മറിച്ച് ഏപ്രിൽ ഒന്നിന് എടുത്ത തീരുമാനം യു.എൻ.എ