തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്നുണ്ടായ വരുമാന നഷ്ടത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മറ്റന്നാൾ സ്വകാര്യ ബസുകൾ പണിമുടക്കുന്നു. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പിലായതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെന്നും ഡീസലിനുള്ള പണം പോലും നിലവിൽ ലഭിക്കുന്നില്ലെന്നുമാണ് ബസ് ഉടമകളുടെ പരാതി. ബസ് മേഖലയിലെ ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് അവരുടെ പ്രധാന ആവശ്യം.
സംസ്ഥാനതല പണിമുടക്കിന് മുന്നോടിയായി ഇന്ന് കാസർകോട് ജില്ലയിൽ നടത്തിയ സൂചനാ പണിമുടക്ക് പൂർണ്ണമായിരുന്നു. ഇന്ന് ജില്ലയിലെ 450-ൽ അധികം സ്വകാര്യ ബസുകളാണ് സർവീസ് നിർത്തിവെച്ചത്. തുടർന്ന് ഒഴിഞ്ഞ ബസുകളുമായി അണങ്കൂരിൽ നിന്ന് കളക്ടറേറ്റിലേക്ക് ബസ് ഉടമകളും തൊഴിലാളികളും മാർച്ചും സംഘടിപ്പിച്ചു. കാസർകോട് ജില്ലയിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ ഇല്ലാത്ത റൂട്ടുകളിലെ യാത്രക്കാരാണ് ഇന്ന് സൂചനാ പണിമുടക്ക് കാരണം ഏറ്റവും കൂടുതൽ യാത്രാദുരിതം അനുഭവിച്ചത്.
പദ്ധതികള്‍ വൈകുന്നത് ഒഴിവാക്കും; ഖജനാവ് ചോരില്ല; അഞ്ച് പ്രധാന പരിഷ്കാരങ്ങളുമായി സര്‍ക്കാര്‍


സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ആറ് മരണം, കാണാതായവർക്കായി തിരച്ചിൽ തുടരുന്നു: ദുരിതാശ്വാസ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി







