ബെംഗളൂരു ഇസ്രോ ആസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ സന്ദേശം

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ആസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി.ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഇസ്രോ ആസ്ഥാനം ലക്ഷ്യമിട്ട് ഭീഷണി സന്ദേശം ലഭിക്കുന്നത്.ഇതേത്തുടർന്ന് സി.ഐ.എസ്.എഫും (CISF) പൊലീസും സ്ഥലത്ത് വിശദമായ പരിശോധന നടത്തിവരികയാണ് .

​അതീവ സുരക്ഷാ മേഖലയായ ഇസ്രോ ആസ്ഥാനത്ത് തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ എത്തുന്നത് അധികൃതർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.മുൻപ് ലഭിച്ച രണ്ട് സന്ദേശങ്ങളും വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. സമാനമായ രീതിയിൽ ഭീഷണി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്ന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . ഈ അറസ്റ്റിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ മൂന്നാമതും ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.

​നിലവിൽ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, സി.ഐ.എസ്.എഫ് ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങളെല്ലാം ഇസ്രോ ആസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പരിശോധനകൾ തുടരുകയാണ് . പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ഇതും ഒരു വ്യാജ ഭീഷണി സന്ദേശമാകാനാണ് സാധ്യതയെന്ന് സി.ഐ.എസ്.എഫ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എങ്കിലും സുരക്ഷ മുൻനിർത്തി കർശനമായ പരിശോധനകളാണ് മേഖലയിൽ പുരോഗമിക്കുന്നത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.