ആലപ്പുഴ: മലയാളികളുടെ പ്രിയ മത്സ്യമായ മത്തിക്ക് വില ഉയരുന്നു. ചിക്കനും വില കുത്തനെ ഉയരുന്നു. ഒരു കിലോ മത്തിക്ക് 400 രൂപ വരെയും കോഴിയിറച്ചിക്ക് 280 രൂപയും കോഴിക്ക് 180 മുതൽ 190 രൂപ വരെയും വിലയായതോടെ അടുക്കള ബജറ്റിൽ ചെലവ് കുതിക്കുകയാണ്. ട്രോളിങ് നിരോധനത്തെത്തുടർന്നുള്ള ലഭ്യതക്കുറവും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് മത്തിവില ഉയരാനുള്ള കാരണമായി കാണുന്നത്. കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വിലവർധനയാണ് ചിക്കൻവില കുതിച്ചുയരാൻ കാരണം. ഇതോടുകൂടി മുട്ടവിലയും വർധിച്ചു. മത്സ്യമാർക്കറ്റുകളിലും തുറമുഖങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി മത്തിയുടെ ലഭ്യത ഗണ്യമായി
ഇടവിട്ടുള്ള മഴയും കാലാവസ്ഥാ പ്രതിസന്ധികളും മാറിവരുന്നതിനിടെ സംസ്ഥാനത്ത് പലതരം പനികളും വ്യാപിക്കുന്നു. പനിവന്നാൽ ചികിത്സ തന്നെയാണ് പ്രധാനം. വൈറൽ, ഡെങ്കി, എലിപ്പനി തുടങ്ങി പലതരം പ്രശ്‌നങ്ങളാവാം. ഇത് തിരിച്ചറിയണമെങ്കിൽ ചികിത്സ തേടണം. രണ്ടുദിവസമായിട്ടും പനി കുറഞ്ഞില്ലെങ്കിൽ കൃത്യമായി ചികിത്സയുറപ്പാക്കണമെന്ന് കോഴിക്കോട് മുൻ ഡി.എം.ഒ. ഡോ. കെ.കെ. രാജാറാം പറഞ്ഞു. പനി, കണ്ണുകൾ അനക്കുമ്പോഴുള്ള വേദന, തലവേദന, ശക്തമായ ശരീരവേദന, ഛർദ്ദി എന്നിവയെല്ലാമാണ് ഡെങ്കിയുടെ പ്രധാനലക്ഷണങ്ങൾ. ചികിത്സക്കൊപ്പം വിശ്രമവും പ്രധാനമാണ്. എലിപ്പനിയാണെങ്കിൽ കണ്ണിനു ചുവപ്പുണ്ടാവും. എന്താണ് ഡെങ്കിപ്പനി ?
വീടുകളിൽ കൊതുകുകളെ തുരത്താൻ വ്യാപകമായി ഉപയോഗിക്കുന്ന ചില അഗർബത്തികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി റിപ്പോർട്ട്. നിയമപരമായ രജിസ്ട്രേഷനോ ആവശ്യമായ അംഗീകാരങ്ങളോ ഇല്ലാതെ വിപണിയിലിറങ്ങുന്ന ഇത്തരം വ്യാജ ഉത്പന്നങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഹോം ഇൻസെക്ട് കൺട്രോൾ അസോസിയേഷൻ (HICA) നടത്തിയ പൊതുജനാരോഗ്യ സർവേ പ്രകാരം, രാജ്യത്തെ 70 ശതമാനത്തോളം ഡോക്ടർമാരും വ്യക്തമാക്കുന്നത് അംഗീകാരമില്ലാത്ത രാസവസ്തുക്കൾ അടങ്ങിയ ഇത്തരം അഗർബത്തികളുടെ ഉപയോഗം ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുമെന്നാണ്. ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന സമയത്ത് പെട്ടെന്ന് ദോഷങ്ങൾ



