യുക്രൈനിൽ റഷ്യയുടെ വൻ മിസൈലാക്രമണം; തകർന്നടിഞ്ഞ് കീവിലെ പാർപ്പിട സമുച്ചയങ്ങൾ; ഒന്നുപോലും പ്രതിരോധിക്കാനാകാതെ യുക്രൈൻ വ്യോമസേന

കീവ്: തുർക്കിയിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന നിർണ്ണായക നാറ്റോ (NATO) ഉച്ചകോടി ആരംഭിക്കാനിരിക്കെ, യുക്രൈന് നേരെ കനത്ത മിസൈൽ-ഡ്രോൺ ആക്രമണവുമായി റഷ്യ. തിങ്കളാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ റഷ്യൻ ആക്രമണത്തിൽ യുക്രൈൻ തലസ്ഥാനമായ കീവിലടക്കം വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആക്രമണങ്ങളിൽ ഇതുവരെ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

റഷ്യ ഒരേസമയം തൊടുത്തുവിട്ട മാരകമായ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ യുക്രൈന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ലെന്ന് യുക്രൈൻ വ്യോമസേന തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഒരൊറ്റ മിസൈൽ പോലും വെടിവെച്ചിടാൻ യുക്രൈന് സാധിച്ചില്ല എന്നത് സൈന്യത്തിന് വലിയ തിരിച്ചടിയായി. ആകെ 29 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളുമാണ് റഷ്യ യുക്രൈന് നേരെ പ്രയോഗിച്ചത്. ഇവ രാജ്യത്തിന്റെ 34 തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ നേരിട്ട് പതിക്കുകയായിരുന്നു.

മിസൈലുകൾ വന്നുപതിച്ചതിനെ തുടർന്ന് കീവിലെ നിരവധി ബഹുനില പാർപ്പിട സമുച്ചയങ്ങൾ പൂർണ്ണമായും തകർന്നു വീണു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ് . ആക്രമണത്തിൽ ചരിത്രപ്രധാനമായ പോഡിൽസ്കി ജില്ലയിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.