തളിപ്പറമ്പ് : പൂമംഗലം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശി പി.ടി.പി. ജാബിറിന്റെ മകൻ നജ്‌വാൻ അഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് കുട്ടിയെ ഒഴുക്കിൽപ്പെട്ട് കാണാതാകുന്നത്. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചെക്ക് ഡാമിൽ തങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ബന്ധുക്കളോടൊപ്പം തോട്ടിൽ കുളിക്കാനെത്തിയതായിരുന്നു മൂന്ന് വയസ്സുകാരനായ നജ്‌വാൻ അഹമ്മദ്. ഒപ്പമുണ്ടായിരുന്ന കുട്ടി ഒഴുക്കിൽപ്പെടുകയും ആ കുട്ടിയെ രക്ഷിക്കാനായി എല്ലാവരും തോട്ടിൽ ഇറങ്ങുകയും ചെയ്ത സമയത്താണ് കരയിൽ നിന്നിരുന്ന നജ്‌വാനെ കാണാതാകുന്നത്. തുടർന്ന് ഞായറാഴ്ച രാത്രിയിലും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
You May Also Like
വയനാടൻ ചുരങ്ങൾ അടഞ്ഞു; താമരശ്ശേരിയിലും പാൽചുരത്തിലും ഗതാഗതം സ്തംഭിച്ചു; ഹെവി വാഹനങ്ങൾക്ക് വിലക്ക്, കണ്ണൂരിൽ റെഡ് അലർട്ട്!
വയനാടൻ ചുരങ്ങൾ അടഞ്ഞു; താമരശ്ശേരിയിലും പാൽചുരത്തിലും ഗതാഗതം സ്തംഭിച്ചു; ഹെവി വാഹനങ്ങൾക്ക് വിലക്ക്, കണ്ണൂരിൽ റെഡ് അലർട്ട്!
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


‘ മകന്റെ ഭാര്യയ്ക്കു പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നു നൽകണം’: സതീശന്റെ പരാമർശം സ്ത്രീവിരുദ്ധമെന്ന് വിമർശനം







