കോക്രോച്ച് ജനതാ പാർട്ടിക്ക് ആശ്വാസം; നീറ്റ് പരീക്ഷാ വിവാദങ്ങൾക്ക് പിന്നാലെ മരവിപ്പിച്ച എക്സ് അക്കൗണ്ട് തിരികെ നൽകാൻ കോടതി നിർദ്ദേശം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് അൺബ്ലോക്ക് ചെയ്യാൻ ഡൽഹി ഹൈകോടതിയുടെ ഉത്തരവിട്ടു. നീറ്റ് പരീക്ഷ വിജയകരമായി പൂർത്തിയായ സാഹചര്യത്തിലാണ് ജസ്റ്റിസ് സ്വർണ കാന്ത ശർമ അക്കൗണ്ടിന്മേലുള്ള വിലക്ക് നീക്കാൻ നിർദ്ദേശിച്ചത്. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം കോടതിയിൽ എത്തിയതിനെ തുടർന്നാണ് ഈ സുപ്രധാന ഉത്തരവ്. നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ വിദ്യാർഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും അനാവശ്യമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തലിലാണ് സി.ജെ.പിയുടെ

ഡമാസ്കസിനെ നടുക്കി സ്ഫോടനം; മാക്രോൺ താമസിച്ച ഹോട്ടലിന് സമീപം ബോംബാക്രമണം; സന്ദർശനവുമായി മുന്നോട്ടെന്ന് ഫ്രഞ്ച് ഭരണകൂടം

ഡമാസ്കസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സിറിയൻ തലസ്ഥാനമായ ഡമാസ്കസ് സന്ദർശിക്കുന്നതിനിടെ നഗരമധ്യത്തിൽ സ്ഫോടനം. മാക്രോൺ താമസിച്ചിരുന്ന ‘ഫോർ സീസൺസ്’ ഹോട്ടലിന് സമീപത്താണ് രണ്ട് സ്ഫോടനങ്ങൾ ഉണ്ടായതെന്ന് സിറിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരു സ്ഫോടനം ഹോട്ടലിന് സമീപമുള്ള ചപ്പുചവറുകൾക്കിടയിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണെന്നും, രണ്ടാമത്തേത് സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിലാണ് സംഭവിച്ചതെന്നും അധികൃതർ വ്യക്തമാക്കി. സ്ഫോടനം നടക്കുന്ന സമയത്ത് ഫ്രഞ്ച് പ്രസിഡന്റ് സിറിയൻ പ്രസിഡന്റ് അഹ്‌മദ് അൽ-ഷാറായുമായി ഔദ്യോഗിക കൂടിക്കാഴ്ച

അരുൺകുമാറിനെ മാറ്റി ഐ.എച്ച്.ആർ.ഡിക്ക് പുതിയ ഡയറക്ടർ

തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് (ഐഎച്ച്‌ആർഡി) ഡയറക്ടർ സ്ഥാനത്തുനിന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ അരുൺകുമാറിനെ മാറ്റി ഉത്തരവായി. പകരം ഐ.എച്ച്.ആർ.ഡിക്ക് കീഴിലുള്ള പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലായ പ്രൊഫസർ എം.വി രാജേഷിനെ പുതിയ ഡയറക്ടറായി നിയമിച്ചു. മൂന്ന് വർഷം മുൻപാണ് അരുൺകുമാറിന് ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ ഇൻ ചാർജ് ചുമതല നൽകുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ യോഗ്യതയെയും നിയമനത്തെയും ചോദ്യം ചെയ്തുകൊണ്ട് തുടക്കം മുതൽ തന്നെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ

വയനാട് കള്ളാടിയില്‍ വരുത്തിവെച്ച വിന അശാസ്ത്രീയ മണ്ണ് സംരക്ഷണ രീതികള്‍ വലിയൊരു ദുരന്തത്തിന് വഴിവെച്ചതെങ്ങനെ ? സുഭാഷ് ചന്ദ്ര ബോസ് വിശദീകരിക്കുന്നു

വീണ്ടുമൊരു പ്രകൃതിദുരന്തത്തിന്റെ ഞെട്ടലിലാണ് വയനാട്. അത് വെറുമൊരു സ്വാഭാവിക ഉരുള്‍പൊട്ടലായി കണ്ട് തള്ളിക്കളയാനാവില്ലെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര ബോസ്. ചൂരല്‍മലയില്‍ നിന്നും മേപ്പാടി ഭാഗത്തേക്ക് പോകുന്ന കള്ളാടി മീനാക്ഷിപുരത്തുണ്ടായ സംഭവം കൃത്യമായി വിശകലനം ചെയ്താല്‍ ഇതിന് പിന്നിലെയുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ അറിയാം. വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിനായി കള്ളാടി ഭാഗത്തുനിന്ന് ഖനനം ചെയ്‌തെടുത്ത മണ്ണും ചെളിയും വലിയ തോതില്‍ പുഴയോരത്താണ് സംഭരിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പെയ്ത ശക്തമായ മഴയില്‍ ഈ മണ്‍കൂനയുടെ അടിഭാഗത്തേക്ക് വെള്ളം

ഇംഗ്ലണ്ടിനെതിരെ ഇന്ന് ഇന്ത്യക്ക് ‘ഡൂ ഓർ ഡൈ’; സിംബാബ്‌വെ പരമ്പരയിലെ അവഗണനയ്ക്കിടെ സഞ്ജു സാംസൺ ഇന്ന് അന്തിമ ഇലവനിൽ തിരിച്ചെത്തുമോ?

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ ട്വന്റി20 മത്സരത്തിന് നോട്ടിങ്ഹാമിൽ ഇന്ന് ഇന്ത്യ ഇറങ്ങും. 5 മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് ഇപ്പോൾ 1-0 ന് മുന്നിലാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ 4 വിക്കറ്റ് ജയത്തോടെ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ന് ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ അന്തിമ ഇലവനിൽ ഇടംപിടിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. അയർലൻഡ് പര്യടനത്തിലെ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ

രാഷ്ട്രീയ തർക്കങ്ങളിലേക്ക് സുപ്രീം കോടതിയെയെ എന്തിനാണ് വലിച്ചിഴയ്ക്കുന്നത്? ഡി.എം.കെക്ക് കോടതിയുടെ കടുത്ത വിമർശനം; വിജയ്‌ക്കെതിരെയുള്ള ഹർജി പിൻവലിച്ചു

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഡി.എം.കെ സമർപ്പിച്ച ഹർജി പരിഗണിക്കവെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിജയ്‌യുടെ പ്രസംഗങ്ങളും സന്ദർശനങ്ങളും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡി.എം.കെ ഹർജി നൽകിയത്. രാഷ്ട്രീയ വിയോജിപ്പുകളിലേക്ക് കോടതിയെ വലിച്ചിഴയ്ക്കരുതെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അലോക് ആരാധ് എന്നിവരടങ്ങിയ ബെഞ്ചാണ് , ഹർജിയിൽ വിമർശനം ഉയത്തിയത്. ഒരു മുഖ്യമന്ത്രി എന്ത് ചെയ്യണമെന്ന് സുപ്രീം കോടതി നിർദേശിക്കണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. മുഖ്യമന്ത്രി വിജയ് ഈ കേസിൽ

വയനാട് തുരങ്കപാത മണ്ണിടിച്ചിൽ: നിർമാണച്ചുമതലയുണ്ടായിരുന്ന എഞ്ചിനീയർ ഉൾപ്പെടെയുള്ളവരെ കാണാതായി

കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് പ്രദേശം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും തൊഴിലാളികളും ഉൾപ്പെടെ ആറുപേരെ കാണാതായതായാണ് വിവരം. കനത്ത മഴയെത്തുടർന്ന് മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് ദുരന്തമുണ്ടായത്. കാണാതായവരിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഇൻചാർജ് കൂടിയായ എൻജിനീയർ വിക്രം സിങ് റാണ, സൈറ്റ് എൻജിനീയർ രാഹുൽ ശർമ്മ എന്നിവരുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ സൂപ്പർവൈസർ രഞ്ജിത്, സെക്യൂരിറ്റി ഗാർഡ് സൂര്യ, എക്സവേറ്റർ ഓപ്പറേറ്റർ

വയനാട്ടിൽ കനത്ത മഴയും മണ്ണിടിച്ചിലും; തുരങ്കപാതയ്ക്ക് സമീപം ആളുകൾ കുടുങ്ങിയതായി സൂചന.

കൽപറ്റ: വയനാട് ജില്ലയിൽ പെയ്യുന്ന അതിതീവ്രമഴയെത്തുടർന്ന് തുരങ്കപാത നിർമാണ മേഖലയിൽ വലിയ മണ്ണിടിച്ചിൽ. മീനാക്ഷി പാലത്തിനു സമീപമുണ്ടായ അപകടത്തിൽ കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ രേഖപ്പെടുത്തിയത് 264 മില്ലീമീറ്റർ അതിതീവ്രമഴയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെയാണ് തുരങ്കപാത നിർമാണ മേഖലയിൽ ദുരന്തം സംഭവിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ പെയ്ത കനത്ത മഴ മലയോര മേഖലയിൽ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. അപകടത്തിൽപ്പെട്ട അഞ്ചുപേരെ ഇതിനകം രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയും

ദിവ്യ എസ്. അയ്യരുടെ സ്ഥലംമാറ്റം: അദാനിക്കൊപ്പം വി.ഡി സതീശനും ഒത്തുകളിച്ചെന്ന് കെ.കെ രാഗേഷ്

കോഴിക്കോട്: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാറിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ല സെക്രട്ടറിയുമായ കെ.കെ. രാഗേഷ്. തുറമുഖത്തിന്റെ ചുമതല വഹിച്ചിരുന്ന ​ഐ.എ.എസ് ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യരെ തൽസ്ഥാനത്തുനിന്ന് മാറ്റാൻ അദാനി ഗ്രൂപ്പ് നേരത്തെ തന്നെ നീക്കം നടത്തിയിരുന്നുവെന്നും മുൻമുഖ്യമന്ത്രി പിണറായി വിജയൻ അവരുടെ സമ്മർദത്തിന് വ​ഴങ്ങിയില്ലെന്നും രാഗേഷ് ഫേസ് ബുക്ക് പേജിൽ കുറിക്കുകയുണ്ടായി . വിഴിഞ്ഞം തുറമുഖത്തിന്റെ താൽപര്യങ്ങൾ

58 എൻജിനീയറിങ് കോളേജുകൾ പൂട്ടിയത് എന്തുകൊണ്ട്? രാജ്യത്തിന്റെ വളർച്ച എങ്ങോട്ട്!

ന്യൂഡൽഹി: 2025-26 അധ്യയന വർഷത്തിൽ രാജ്യത്തുടനീളം 58 എൻജിനീയറിങ്, ടെക്‌നിക്കൽ കോളേജുകൾ അടച്ചുപൂട്ടിയതായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ (എ.ഐ.സി.ടി.ഇ)). വിദ്യാർഥികളുടെ കുറവ്, ആവശ്യത്തിന് അധ്യാപകരില്ലാത്ത അവസ്ഥ, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ, പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ എന്നിവയാണ് കോളേജുകൾ പൂട്ടാൻ കാരണമായതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. അടച്ചുപൂട്ടിയ കോളേജുകളിൽ ഭൂരിഭാഗവും ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലുമാണ്. ഇരു സംസ്ഥാനങ്ങളിലും 12 കോളേജുകൾ വീതം പൂട്ടിയിട്ടുണ്ട്. മധ്യപ്രദേശിൽ എട്ടും, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നാല് വീതവും