ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ ഡി.എം.കെ സമർപ്പിച്ച ഹർജി പരിഗണിക്കവെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിജയ്യുടെ പ്രസംഗങ്ങളും സന്ദർശനങ്ങളും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡി.എം.കെ ഹർജി നൽകിയത്. രാഷ്ട്രീയ വിയോജിപ്പുകളിലേക്ക് കോടതിയെ വലിച്ചിഴയ്ക്കരുതെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അലോക് ആരാധ് എന്നിവരടങ്ങിയ ബെഞ്ചാണ് , ഹർജിയിൽ വിമർശനം ഉയത്തിയത്.
ഒരു മുഖ്യമന്ത്രി എന്ത് ചെയ്യണമെന്ന് സുപ്രീം കോടതി നിർദേശിക്കണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. മുഖ്യമന്ത്രി വിജയ് ഈ കേസിൽ പ്രതിയല്ലെന്നും, ആളുകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തണമെന്നാണോ ആവശ്യമെന്നും ബെഞ്ച് ആരാഞ്ഞു. സി.ബി.ഐ അന്വേഷിക്കുന്ന ഒരു കേസിൽ രാഷ്ട്രീയ എതിരാളിയുടെ പ്രസ്താവനകളുടെ മാത്രം അടിസ്ഥാനത്തിൽ സുപ്രീം കോടതിക്ക് എങ്ങനെ ഉത്തരവിടാനാകുമെന്നും കോടതി വ്യക്തമാക്കി. കടുത്ത വിമർശനം ഉയർന്നതോടെ തുടർന്ന് ഡി.എം.കെ കോടതിയുടെ അഭ്യർത്ഥനപ്രകാരം ഹർജി പിൻവലിച്ചു.
ജൂലൈ പത്തിന് വിജയ് കരൂർ സന്ദർശിക്കാനിരിക്കെയാണ് ഡി.എം.കെ ഈ ഹർജിയുമായി കോടതിയെ സമീപിച്ചത്. വിജയ്യുടെ സന്ദർശനം കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. കൂടാതെ, സന്ദർശന വേളയിൽ ദുരന്ത ബാധിതർക്ക് വിജയ് സാമ്പത്തിക സഹായം നൽകുമെന്നും, കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി സംബന്ധിച്ച കത്ത് നൽകുമെന്നും വിവരമുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു കരൂരിൽ ദുരന്തമുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരാർത്ഥിയായിരുന്ന വിജയ്യെ കാണാനെത്തിയവരുടെ തിരക്കിൽപ്പെട്ട് 41 പേരായിരുന്നു അന്ന് മരണപ്പെട്ടത്.
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ടോറസ് ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിച്ചു ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


‘ത്രീ ഇഡിയറ്റ്സിലെ’ ആമിര് കഥാപാത്രത്തെപ്പോലെ ഒരു ജീവിതം; കണ്ടുപിടുത്തങ്ങളുടെ രാജാവ്; നെറ്റ് സ്ലോ തൊട്ട് ജലക്ഷാമത്തിനുവരെ പരിഹാരം; മലമടക്കിലെ ഗാന്ധിയെന്ന് വിശേഷണം; കേന്ദ്രത്തെ വിറപ്പിക്കുന്ന സോനം വാങ്ചുക്കിന്റെ ജീവിത കഥ







