നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ, വിവാഹവേഷം ധരിച്ചെത്തിയ യുവതിയുടെ പ്രതിഷേധം .ആർഐപി കരിയർ, ശാദി ഡോട്ട് കോം ഹിയർ ഐ കം എന്ന പ്ലക്കാർഡേന്തിയാണ് യുവതിയുടെ വേറിട്ട പ്രതിഷേധം. ഉത്തരേന്ത്യൻ വധുവിനെപ്പോലെ ചുവന്ന ലെഹങ്കയും ആഭരണങ്ങളും മെഹന്തിയുമണിഞ്ഞാണ് യുവതി ജന്തർമന്തറിലെത്തിയത്. ലിപ്സ്റ്റിക് അണിഞ്ഞുകൊണ്ട് ഇവർ മാധ്യമങ്ങൾക്ക് മുന്നിൽ ഫോട്ടോയ്ക്കായി പോസ് ചെയ്യുകയും ചെയ്തു.
നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കാൻ ആഗ്രഹിച്ചിരുന്ന ഒരു വിദ്യാർത്ഥിയായിരുന്നു താനെന്നും എന്നാൽ നിലവിലെ സാഹചര്യങ്ങൾ ഒട്ടും പ്രതീക്ഷ നൽകുന്നതല്ലെന്നും വിവാഹവേഷത്തിലെത്തിയ യുവതി പറഞ്ഞു.
പരീക്ഷാ ഫലങ്ങളിലെ ക്രമക്കേടുകൾ കാരണം മാതാപിതാക്കൾ ഇപ്പോൾ തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതിന് പകരം വിവാഹം കഴിപ്പിച്ചു വിടുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്. പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്നും അല്ലെങ്കിൽ പെൺകുട്ടികളുടെ ഭാവി നശിക്കുമെന്നും യുവതി പറയുന്നു. മാതാപിതാക്കളുടെ പൂർണ്ണ പിന്തുണയോടെയാണ് താൻ ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്നും യുവതി വ്യക്തമാക്കി
ഒറ്റയ്ക്ക് പോലീസ് വാനിന് മുന്നിൽ നിന്ന റിയ അഹിർ. വിദ്യാർഥി പ്രതിഷേധത്തിന്റെ പ്രതീകമായി മാറിയ യുവതി ആരാണ്?
പരീക്ഷാ ക്രമക്കേടുകൾ മൂലം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തിലാണ് ഡൽഹിയിൽ വിദ്യാർഥികൾ സമരത്തിനിറങ്ങിയത്. രാജ്യം ഇതുവരെ കണ്ട സമരമുറകളിൽനിന്ന് തികച്ചും ഭിന്നമാണ് ജെൻ സീയുടെ സമരരീതികൾ.


പെണ്മക്കള് എന്ന് പറഞ്ഞിട്ടില്ല; മക്കള്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് പറഞ്ഞത്; ‘അമ്മ മരിച്ചിട്ട് 27 വര്‍ഷം, ഇന്നും ആ രുചി നാവിലുണ്ട്’; സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് വി.ഡി. സതീശന്; ഇല്ലാത്ത കാര്യങ്ങൾ ഊതിവീർപ്പിച്ചാൽ നിങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടും







