ഒറ്റയ്ക്ക് പോലീസ് വാനിന് മുന്നിൽ നിന്ന റിയ അഹിർ. വിദ്യാർഥി പ്രതിഷേധത്തിന്റെ പ്രതീകമായി മാറിയ യുവതി ആരാണ്?

Indian students protest in the capital

ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ വിദ്യാർത്ഥികൾ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കുകയാണ്. സമരം ദിവസങ്ങളും ആഴ്ചകളും നീളുമ്പോൾ പ്രതിഷേധങ്ങൾ രാജ്യത്തെ ഓരോ നഗരത്തിലേക്കും വ്യാപിക്കുന്നു. മുംബൈയിലും തിരുവനന്തപുരത്തും വിദ്യാർത്ഥികൾക്ക് നീതി ആവശ്യപ്പെട്ട്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാകുന്നു. ഇതിനിടെ മുംബൈയിൽ നടന്ന ഒരു വിദ്യാർത്ഥി പ്രതിഷേധത്തെ നേരിടാനെത്തിയ പോലീസ് വാൻ ഒറ്റയ്ക്ക് തടയുന്ന ഒരു വിദ്യാർത്ഥിനിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ ഇന്ത്യൻ വിദ്യാർത്ഥി പ്രതിഷേധത്തിന്‍റെ മുഖമായി ആ ചിത്രം മാറിക്കഴിഞ്ഞു.

പോലീസ് വാൻ ഒറ്റയ്ക്ക് തടഞ്ഞൊരു യുവതി

മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ 27-കാരിയായ മോഡൽ റിയ അഹിറാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവുകയായിരുന്ന പോലീസ് വാൻ ദാദറിലെ ശിവാജി പാർക്കിന് സമീപത്ത് വച്ച് ഒറ്റയ്ക്ക് തടഞ്ഞത്. കോഹിനൂർ സ്‌ക്വയറിൽ നിന്ന് ശിവാജി പാർക്കിലേക്ക് നടക്കുമ്പോൾ പോലീസ് വാൻ വിദ്യാർത്ഥികളെയും കൊണ്ട് നിറച്ചിരിക്കുന്നത് കണ്ടു. ‘എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല പ്രതിഷേധക്കാരെ എന്ത് അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് പൊലീസിനോട് ചോദിച്ചെ’ങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് റിയ പിന്നീട് പറഞ്ഞു. തുടർന്ന് വാഹനം മുന്നോട്ട് പോകുന്നത് തടയാനായി തനിക്ക് അതിന്‍റെ മുന്നിൽ നിൽക്കേണ്ടിവന്നെന്നും അവർ കൂട്ടിച്ചേർത്തു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.