ചില വെളിപ്പെടുത്തലുകള്‍ വലിയ ഞെട്ടലുണ്ടാക്കും. സിനിമ മേഖലയില്‍ നിന്നാകുമ്പോള്‍ അത് സോഷ്യല്‍മീഡിയില്‍ കൂടുതല്‍ ചര്‍ച്ചകളിലേയ്ക്ക് നീങ്ങും. നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയയായ ജനപ്രിയ ടെലിവിഷന്‍ താരമാണ് നീതി. മുന്‍ കാമുകനില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
മുന്‍ പങ്കാളി മനോരോഗിയും അക്രമാസക്തനുമായിരുന്നുവെന്നും സിഗരറ്റ് കൊണ്ട് പൊളിച്ചതിന്റെ പാടുകള്‍ പങ്കുവച്ച് നീതി വെളിപ്പെടുത്തി. ഒരു റിയാലിറ്റി ഷോയിലാണ് നീതിയുടെ വെളിപ്പെടുത്തല്‍. ഒരിക്കല്‍ അയാളുടെ പിറന്നാള്‍ ദിവസം രാത്രിയില്‍ ഭ്രാന്തനെപോലെ പെരുമാറി. കാര്യങ്ങള്‍ വളരെ മോശമായി, പിന്നാലെ അടിച്ചു, അതിനുശേഷമാണ് താന്‍ ഗുഡ്‌ബൈ, പറഞ്ഞ് അവിടെനിന്നിറങ്ങിയതെന്ന് നീതി പറയുന്നു. എന്തുകൊണ്ട് അന്ന് പ്രതികരിച്ചില്ല എന്നതിനുള്ള ഉത്തരവും നീതി നല്‍കുന്നുണ്ട്.
അക്കാലത്ത് താന്‍ വെറുമൊരു കുട്ടിയായിരുന്നു. എളുപ്പത്തില്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ള പ്രായമായതിനാല്‍ ആളുകളുടെ സ്വഭാവം ശരിയായി വിലയിരുത്തുന്നതില്‍ പരാജയപ്പെടുകയായിരുന്നു. പതിനഞ്ചാം വയസ്സില്‍ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം 2009-ല്‍ ഒരു ഷോയിലൂടെയാണ് ടെലിവിഷനില്‍ അരങ്ങേറ്റം കുറിച്ചത്. കൈസി യേ യാരിയാന്‍ എന്ന പരമ്പരയിലെ അഭിനയമാണ് താരത്തിന് വഴിത്തിരിവായത്. സൈനികനായ പരിക്ഷിത് ബാവയാണ് നീതിയുടെ നിലവിലെ പങ്കാളി.


‘ത്രീ ഇഡിയറ്റ്സിലെ’ ആമിര്‍ കഥാപാത്രത്തെപ്പോലെ ഒരു ജീവിതം; കണ്ടുപിടുത്തങ്ങളുടെ രാജാവ്; നെറ്റ് സ്ലോ തൊട്ട് ജലക്ഷാമത്തിനുവരെ പരിഹാരം; മലമടക്കിലെ ഗാന്ധിയെന്ന് വിശേഷണം; കേന്ദ്രത്തെ വിറപ്പിക്കുന്ന സോനം വാങ്ചുക്കിന്റെ ജീവിത കഥ







