വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി തലമുറയെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്നാണ് ജ്യോതിക പറയുന്നത്. തങ്ങളിലെ ഭയം ഇല്ലാതാക്കിയതിന് യുവതലമുറയോട് നന്ദി പറയുന്നതായും ജ്യോതിക സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു. നീറ്റ് പരീക്ഷാക്രമക്കേടിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് രാജ്യത്തുടനീളം പിന്തുണയേറുകയാണ്.
”ധര്‍മേന്ദ്ര പ്രധാന് സ്ഥാനമൊഴിയുക. രാജിവെക്കുക. ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്കും നമ്മുടെ രാജ്യത്തിന്റെ ഭാവിയ്ക്കുമൊപ്പമാണ്. ഞാന്‍ ഉത്തരവാദിത്തത്തിനൊപ്പം നില്ക്കുന്നു. ഞാന്‍ ജനാധിപത്യ ഇന്ത്യയ്ക്കൊപ്പം നില്ക്കുന്നു. ഞാന്‍ വിദ്യാഭ്യാസ പരിഷ്കരണത്തിനൊപ്പം നില്ക്കുന്നു” എന്നാണ് ജ്യോതിക പറയുന്നത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
You May Also Like
“സംസ്ഥാന പദവി ചോദിക്കുമ്പോഴെല്ലാം എന്തുകൊണ്ട് ആക്രമണം?”; കുൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഫാറൂഖ് അബ്ദുള്ള
“സംസ്ഥാന പദവി ചോദിക്കുമ്പോഴെല്ലാം എന്തുകൊണ്ട് ആക്രമണം?”; കുൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഫാറൂഖ് അബ്ദുള്ള


സലാ കളം വിട്ടത് പരിക്കിനെത്തുടർന്ന്; ഔദ്യോഗിക വിശദീകരണവുമായി പരിശീലകൻ രംഗത്ത്







